തടി കാരണം കളിയാക്കൽ കേട്ടുമടുത്തോ? കൊഴുപ്പൊക്കെ കളഞ്ഞ് സൂപ്പർ ലുക്കാവാൻ വീട്ടിലെ ഈ പാനീയങ്ങൾ മതി
തണുപ്പ് കാലം ഏതാണ്ട് എത്തിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ ഉയർന്ന കൊഴുപ്പൊക്കെ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്ന സമയമാണിത്. അമിതഭാരം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ പദ്ധതികളെ ആകെ തകർക്കും.
എന്നാൽ ഇനി പറയാൻ പോകുന്നത്, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെക്കുറിച്ചാണ്. ഇവ കഴിക്കുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്രയെ സഹായിക്കുകയും നിങ്ങളുടെ ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചേർക്കാൻ എളുപ്പമുള്ളതും ആരോഗ്യകരവുമായ ചില പാനീയങ്ങൾ.

പെരും ജീരകവും ചൂടുവെള്ളവും: പെരുംജീരകം ദഹനത്തെ സഹായിക്കുകയും വെള്ളം നിലനിർത്തുന്നത് കുറയ്ക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും. പെരുംജീരകം ചെറുചൂടുള്ള വെള്ളത്തിൽ ദിവസം മുഴുവൻ കുതിർത്ത് അത് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഈ പാനീയത്തിന് നേരിയ മധുരം ഉണ്ടാവും.
ചെറുചൂടുള്ള ഇഞ്ചി നാരങ്ങ വെള്ളം: ചെറു ചൂടുള്ള വെള്ളവും ഇഞ്ചിയും നാരങ്ങാനീരും ചേർത്ത് തയ്യാറാക്കുന്ന ഈ പാനീയം കൊഴുപ്പില്ലാതാക്കാൻ സഹായിക്കുന്നു. വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾക്ക് പേര് കേട്ട നാരങ്ങ ദഹനത്തിന് സഹായിക്കും.
ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യും. രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് മെറ്റാബോളിസത്തിനും ഗുണം ചെയ്യുന്നതാണ്. നാരങ്ങ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാം.
കറുവാപ്പട്ടയും തേനും ചൂടുവെള്ളവും: ചെറു ചൂടുവെള്ളത്തിൽ കറുവാപ്പട്ടയും തേനും ചേർത്ത് തയ്യാറാക്കുന്ന പാനീയം ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കറുവപ്പട്ട പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ തേൻ സ്വാഭാവിക മധുരം നൽകുകയും മെറ്റീബോളിക് പ്രവർത്തെ സഹായിക്കുന്ന സംയുക്തങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു.
നാരങ്ങയും ഇഞ്ചിയും ചേർന്ന ഗ്രീൻ ടീ: അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ ഗ്രീൻ ടീയ്ക്കുണ്ട്.
ആന്റിഓക്‌സിഡന്റുകളുടെയും കാറ്റെച്ചിനുകളുടെയും ഉയർന്ന സാന്ദ്രത മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.
കൊഴുപ്പ് എരിയിക്കുന്നത് വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. ഒരു കഷ്ണം നാരങ്ങ ചേർക്കുന്നത് ചായയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വർദ്ധിപ്പിക്കും. വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും. ഇഞ്ചി ദഹനത്തിന് ഗുണം ചെയ്യും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.












Click it and Unblock the Notifications