ശരീരഭാരം സിംപിളായി കുറക്കാം; ഇതാണ് ആ മാജിക് ഫ്രൂട്സ്..വെറുതെ കഴിച്ചാൽ മതി
ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമൊന്നുമല്ല. ചിട്ടയോടെയുള്ള ഭക്ഷണക്രമവും വ്യായാമവുമെല്ലാം പിന്തുടർന്നാൽ തീർച്ചയായും ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സാധിക്കും. തടികുറക്കാനള്ള നിങ്ങളുടെ യാത്രയിൽ തീർച്ചയായും പഴങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നുവെച്ച് എല്ലാ പഴങ്ങളും വാരിവലിച്ച് കഴിച്ചാൽ അത് വിപരീത ഫലം ചെയ്യും. തടി കുറക്കാൻ എളുപ്പം സഹായിക്കുന്ന പഴങ്ങൾ അറിയാം
വാഴപ്പഴം
പോഷക സമ്പന്നമാണ് വാഴപ്പഴം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധം തടയുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും പഴങ്ങൾ വളരെ അധികം സഹായിക്കുന്നു. വയറ് നിറഞ്ഞ് നിൽക്കുന്നതായി തോന്നുന്നത് കൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്തയും ഇല്ലാതാക്കുന്നു.

അവക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നു. അവക്കാഡോയിൽ വിറ്റാമിനുകളായ സി, ഇ, കെ, ബി6 എന്നിവയും റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.അവോക്കാഡോയിലെ ഉയർന്ന അളവിലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ വളരെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും.
മുന്തിരി
രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് മുന്തിരി. ഇവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ കലോറി മാത്രമാണ് മുന്തിരിയിൽ ഉള്ളത്. മാത്രമല്ല ഉയർന്ന അളവിൽ ഫൈബറും അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റ് സസ്യ സംയുക്തങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവ ശരീരഭാരം കുറക്കാൻ സഹായിക്കുന്ന പഴങ്ങളാണ്. ഇവയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്.ധാരാളം നാരുകളും ഇവയിൽ ഉണ്ട്.
ചെറുനാരങ്ങ
ഇവയിൽ സിട്രിക് ആസിഡും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
കിവി
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് കിവി. ഇവ ദഹനത്തിന് വളരെയേറെ സഹായിക്കുന്നു. കിവി പഴത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദഹനപ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്.












Click it and Unblock the Notifications