Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയറും തടിയുമെല്ലാം പെട്ടെന്ന് കുറയ്ക്കാൻ ചിയ വിത്ത്; ഇങ്ങനെ കഴിച്ച് നോക്കൂ, ഫലം ഉറപ്പ്

ശരീര ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ചിയ വിത്ത്. മാത്രമല്ല ശരീര ഭാരം കുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് നിങ്ങളെങ്കിൽ അതിനും വളരെ ഉത്തമമാണ് ഇവ. കാരണം അവശ്യ പോഷകങ്ങളായ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പൊട്ടാസ്യം തുടങ്ങി ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ എല്ലാം തന്നെ ചിയ വിത്തുകളിൽ ഉണ്ട്.

ചിയ വിത്തുകളിൽ ഉള്ള നാരുകൾ വെള്ളം ആഗിരണം ചെയ്യും. ഇതോടെ എപ്പോഴും വയർ നിറഞ്ഞതായി അനുഭവപ്പെടുന്നു, അതായത് ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടില്ലെന്ന് സാരം. ചിയ വിത്തുകളിലുള്ള മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ അസ്ഥിളുടം പേശികളുമെല്ലാം ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നത്. ഇനി തടി കുറക്കാൻ ചിയ വിത്തുകൾ ഏതൊക്കെ രീതിയിൽ കഴിക്കാമെന്ന് നോക്കാം

fatbody

1. ചിയ വെള്ളം

തലേന്ന് രാത്രി ചിയ വിത്ത് കുതിർത്ത് വെച്ച വെള്ളം പിറ്റേന്ന് രാവിലെ കുടിക്കാം. ഇതിനായി 1/4 കപ്പ് (40 ഗ്രാം) ചിയ വിത്തുകൾ 4 കപ്പ് (1 ലിറ്റർ) വെള്ളത്തിൽ 20-30 മിനിറ്റ് കുതിർത്ത് വെച്ച് ഉപയോഗിക്കാം. രുചിക്കായി അരിഞ്ഞ പഴങ്ങളോ അല്ലെങ്കിൽ ചെറുനാരങ്ങയോ നാരങ്ങയോ പിഴിഞ്ഞ് ചേർക്കുകയും ചെയ്യാം.

2. ചിയ വിത്ത് പുഡ്ഡിങ്ങ്

ആദ്യം അൽപം പാലെടുക്കാം.ചിയ വിത്ത് ഇതിലേക്ക് ഇടാം. അൽപം തേൻ ചേർത്ത് കൊടുക്കാം. രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം. രാവിലെ ബെറികളും നട്സ്. ഗ്രാമ്പൂ എന്നിവ ചേർത്ത് കഴിക്കാം.

3.ചിയ വിത്ത് സ്മൂത്തി

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ചിയ സ്മൂത്തി. അൽപം ചിയ വിത്തും പാലും നന്നായി ചേർത്ത് മിക്സ് ചെയ്തെടുക്കാം. ഇതിലേക്ക് വേണമെങ്കിൽ പഴങ്ങളും ചേർത്ത് കൊടുക്കാം. വയറ് നിറഞ്ഞിരിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല ധാരാളം പോഷകങ്ങളും ലഭിക്കും.

4.ചിയ വിത്തും ഓട്സും

ഓട്സ്-ചിയ ഭക്ഷണത്തോളം മികച്ചൊരു പ്രാതൽ ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. അൽപം പാലിൽ ഓട്സും ഒരു സ്പൂണ് ചിയ വിത്തും ചേർത്ത് കൊടുാം. രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ച് പിറ്റേന്ന് രാവിലെ ഇതിൽ ബെറികൾ, നട്സ് എന്നിവ ചേർത്ത് കൊടുത്ത് കഴിക്കാം.

5.ചിയ പാൻ കേക്ക്

പാൻകേക്കുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ വൈകേണ്ട വളരെ പെട്ടെന്ന് ചിയ വിത്ത് ഉപയോഗിച്ചും ഇവ തയ്യാറാക്കാം. ആദ്യം പഴം നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് ഗോതമ്പ് പൊടി , ചിയ വിത്ത് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കി പാൻ കേക്ക് ആക്കിയെടുക്കാം. ഇതിനൊപ്പം ബട്ടർ, മേപ്പിൾ സീറപ്പ്, ചിയ വിത്ത് എന്നിവ ചേർത്ത് കഴിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+