Get Updates
Get notified of breaking news, exclusive insights, and must-see stories!

വെയ്റ്റ് ലോസ് ഡയറ്റിനായി കീശ കാലിയാക്കേണ്ട; അടുക്കളയിലെ ഈ ഭക്ഷണങ്ങള്‍ തന്നെ ധാരാളം!

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ വ്യായാമം പോലെ തന്നെ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഭക്ഷണക്രമവും. നിങ്ങളുടെ അടുക്കളയിലെ സ്ഥിരം ഭക്ഷണങ്ങള്‍ ഉപയോഗിച്ച് തന്നെ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാന്‍ കഴിയും. അതായത് ചിലവേറിയതോ സുലഭമല്ലാത്തതോ ആയ ഭക്ഷണങ്ങള്‍ ലഭ്യമാക്കാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ടതില്ല എന്ന് സാരം. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന എളുപ്പത്തില്‍ ലഭ്യമായ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്.

കുക്കുമ്പറിന്റെ ഏതാണ്ട് 85 ശതമാനവും വെള്ളമാണ്. ഉയര്‍ന്ന ജലാംശവും നാരുകളും കുറഞ്ഞ കലോറിയും കുക്കുമ്പറിനെ ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമാക്കുന്നു. ദോഷകരമായ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു. ചീര, ബ്രൊക്കോളി, കാബേജ് പോലുള്ള കൂടുതല്‍ പച്ച ഇലക്കറികള്‍ ഉപയോഗിച്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണം ഉണ്ടാക്കുക.

Weight Loss

അവയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവായിരിക്കും. അതേസമയം ജീവകങ്ങളും ധാതുക്കളും കൂടുതലുമായിരിക്കും. പയര്‍ നമ്മളുടെ എല്ലാവരുടേയും വീട്ടിലെ സ്ഥിരം ഭക്ഷണ സാധനങ്ങളിലൊന്നാണ്. ഈ ഭക്ഷണങ്ങള്‍ പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ്. അത് നമ്മെ സംതൃപ്തിയും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്തുന്നു. കോട്ടേജ് ചീസ് അഥവാ പനീറില്‍ പ്രോട്ടീനും കുറഞ്ഞ കലോറിയും അടങ്ങിയിട്ടുണ്ട്.

ഇത് ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. കൂടാതെ കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമൃദ്ധവുമാണ് ഇത്. വേവിച്ച ഉരുളക്കിഴങ്ങുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് കേള്‍ക്കുമ്പോള്‍ ഒരു അത്ഭുതമായിരിക്കും. ഉരുളക്കിഴങ്ങ് തിളപ്പിക്കുമ്പോള്‍ അന്നജം കഴുകി കളയുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമായി മാറുന്നു എന്നാണ് പറയപ്പെടുന്നത്.

സ്വാഭാവികമായും ഈ ഭക്ഷണം നല്ല കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്ന സൂപ്പര്‍ ഫില്ലിംഗ് കൂടിയാണിത്. മിക്കവാറും എല്ലാത്തരം പഴങ്ങളും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം. അവ ധാരാളം പോഷകങ്ങള്‍ കൊണ്ടുവരികയും ശരിയായ ഉള്ളടക്കം കൊണ്ട് മാത്രം നിങ്ങളുടെ വയറു നിറയ്ക്കുകയും ചെയ്യുന്നു.

ഒരുപിടി വാല്‍നട്ട് മാത്രം കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വര്‍ധിപ്പിക്കും. ഈ ഡ്രൈ ഫ്രൂട്ടില്‍ ഹൃദയാരോഗ്യവും പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങളുടെ ശരിയായ മിശ്രിതമുണ്ട്. ചുവന്ന മുളക് താപം ഉല്‍പ്പാദിപ്പിക്കുന്നു. ഒപ്പം അത് സംതൃപ്തി ഉണ്ടാക്കുകയും ഈ മസാല ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.ഭക്ഷണത്തില്‍ നാരങ്ങ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ്.

ഭക്ഷണത്തിന്റെ ദഹനത്തിന് നാരങ്ങ സഹായിക്കുന്നു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും അധിക കൊഴുപ്പ് കളയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണങ്ങളില്‍ പലതും നിങ്ങളുടെ അടുക്കളയില്‍ ഇതിനകം തന്നെ ഉള്ളവയായിരിക്കും. അതിനാല്‍ തന്നെ കീശ കാലിയാകാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഭക്ഷണം ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+