എന്തൊക്കെ ചെയ്തിട്ടും തടി കുറയുന്നില്ലേ? ഈ അബദ്ധങ്ങള്‍ ചെയ്യല്ലേ... പണികിട്ടും
ശരീരഭാരം കുറയ്ക്കുക എന്നത് സുസ്ഥിരവും ആരോഗ്യകരവുമായ പ്രക്രിയയിലൂടെ ചെയ്യേണ്ടുന്ന ഒന്നാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും സമയമില്ല എന്ന കാരണം പറഞ്ഞ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ ലാഘവത്തോടെയാണ് സമീപിക്കുന്നത്. ഇത് ഗുണത്തേക്കാളേറെ വലിയ ദോഷം ചെയ്യും. മാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ വിഫലമാക്കുകയും ചെയ്യും.
നിങ്ങളുടെ ഭാരത്തിലെ മാറ്റം നിങ്ങളുടെ ജീവിതശൈലിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. അതായത് ശരീരഭാരം കുറയാനായി നിങ്ങള്‍ എന്തെല്ലാം ചെയ്താലും ചില തെറ്റുകള്‍ നിങ്ങളുടെ വെയ്റ്റ് ലോസ് ജേര്‍ണിയെ പിന്നോട്ടടിപ്പിക്കും. ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയയില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില തെറ്റുകളെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്.

ലേബലുകള്‍ പരിശോധിക്കുക
നിങ്ങള്‍ വാങ്ങുന്ന ഭക്ഷണത്തിന്റെ ലേബലുകള്‍ എപ്പോഴും പരിശോധിക്കുക. നിങ്ങളുടെ ശരീരത്തിലേക്ക് പോകുന്ന കലോറി, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയുടെ ട്രാക്ക് സൂക്ഷിക്കുക. പലപ്പോഴും ആരോഗ്യകരം എന്ന് പറയുന്ന കമ്പനികള്‍ അനാരോഗ്യകരമായ ഓപ്ഷനുകള്‍ വാങ്ങുന്നതിലേക്ക് നിങ്ങളെ നയിച്ചേക്കാം. 'കൊഴുപ്പ് കുറഞ്ഞ' ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ സാധാരണയായി അവയുടെ രുചി മെച്ചപ്പെടുത്തുന്നതിന് അധികമായി പഞ്ചസാര ചേര്‍ത്തിട്ടുണ്ടായിരിക്കാം.
വര്‍ക്കൗട്ടുകളില്‍ വ്യത്യാസം വരുത്തണം
ഒരേ വര്‍ക്ക്ഔട്ട് വീണ്ടും വീണ്ടും ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ഗുണകരമാകില്ല. ഒരേ വ്യായാമം ചിലപ്പോള്‍ കുറഞ്ഞ കലോറി മാത്രമെ എരിച്ചുകളയൂ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതയിലും പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ വര്‍ക്ക്ഔട്ടുകള്‍ വ്യത്യാസപ്പെടുത്തുക. നിങ്ങളുടെ ശരീരം നന്നായി പ്രവര്‍ത്തിക്കുകയും അധിക കൊഴുപ്പ് കത്തിക്കുകയും ചെയ്യുക.
പാനീയങ്ങള്‍ ശ്രദ്ധിക്കുക
കഴിക്കുന്ന ഭക്ഷണം പോലെ തന്നെ കുടിക്കുന്ന പാനീയങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. ഭക്ഷണത്തില്‍ ധാരാളം വെള്ളം ചേര്‍ക്കണം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണെങ്കിലും സോഫ്റ്റ് ഡ്രിങ്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതാണ് നല്ലത്. ശുദ്ധമായ വെള്ളം ഇളംചൂടോടെ കുടിക്കുന്നതാണ് നല്ലത്.
ഉറക്കം
7-8 മണിക്കൂര്‍ ഉറക്കം ശരീരഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ്. നിങ്ങള്‍ ഉറങ്ങുന്നത് കുറയുന്തോറും നിങ്ങളുടെ സിസ്റ്റം കൂടുതല്‍ ക്ഷീണിക്കും. അത്തരത്തിലുള്ള ഒരു ശീലം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. ഇത് ദഹനത്തിനും മെറ്റബോളിസത്തിനും ആരോഗ്യം തടസപ്പെടുത്തുന്നതിനും കാരണമാകുന്നു. അതിനാല്‍ ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
സമ്മര്‍ദ്ദം
വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെയും നിങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ (സ്‌ട്രെസ് ഹോര്‍മോണ്‍), അഡ്രിനാലിന്‍ എന്നിവയുടെ വര്‍ധനവിന് കാരണമാകുന്നു. കാലക്രമേണ, കോര്‍ട്ടിസോളിന്റെ അമിത ഉപയോഗം കാരണം നമ്മുടെ ശരീരത്തില്‍ നിന്ന് അത് ഇല്ലാതാകുകയും ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications