തടി നല്ല ഈസിയായി കുറക്കാം; പെടാപാട് പെടാതെ ഈ പാനീയങ്ങൾ കുടിച്ച് നോക്കൂ, അപ്പോൾ അറിയാം ഫലം
ശരീരാഭാരം കുറക്കുക എന്നത് പലരെ സംബന്ധിച്ചും ശ്രമകരമായ കാര്യമാണ്. എന്ത് ചെയ്തിട്ടും കുറയുന്നില്ലല്ലോയെന്ന് വെറുതെ പരാതി പറയേണ്ട, കാരണം ശരിയായ സമീപനം ഫിറ്റ്നസ് ഗോളിലേക്ക് എത്തിച്ചേരാൻ നിങ്ങളെ എളുപ്പം സഹായിക്കും.
ചില ഔഷധ പാനീയങ്ങൾ ശരീരഭാരം കുറക്കാൻ എളുപ്പവും ശക്തവുമായ മാർഗമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നത് മുതൽ വിശപ്പ് നിയന്ത്രിക്കാൻ വരെ ഈ പാനീയങ്ങൾ നിങ്ങളെ സഹായിക്കും. ശരീരത്തെ മൊത്തത്തിൽ പോഷിപ്പിക്കുന്നതിനാൽ തന്നെ ഭാരം കുറയ്ക്കുന്നത് എളുപ്പമാക്കും എന്നതിന് അപ്പുറം അത് നിങ്ങളെ സംബന്ധിച്ച് ആസ്വാദ്യകരവുമാകും. ഇനി ഇത്തരത്തിലുള്ള 5 പാനീയങ്ങൾ ഇന്ന് പരിചയപ്പെടാം, അവയുടെ ഗുണങ്ങളും.

ഗ്രീൻ ടീ
ഇവയിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകളായ കാറ്റെച്ചിൻ, കഫീൻ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കുന്ന ഘടകങ്ങളും ഗ്രീൻ ടീയിൽ ഉണ്ട്. ഇത് ഉപാപചയ പ്രക്രിയ വേഗത്തിലാക്കുന്നു. അതുവഴി കലോറി എരിച്ച് കളയാനും ശരീരഭാരം വേഗത്തിൽ കുറക്കാനും സഹായിക്കും.
കട്ടൻ ചായ
കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡികൾ കൊഴുപ്പ് എളുപ്പം കത്തിച്ച് കളയുന്നു. കൂടാതെ ഇവ മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. വിശപ്പ് നിയന്ത്രിച്ച് ഭക്ഷണത്തോടുള്ള അമിത ആസക്തിയും ഇത് ഇല്ലാതാക്കും. വിശപ്പ് നിയന്ത്രിക്കുന്നത് കലോറി ഉപഭോഗവും കുറയ്ക്കും.അതുവഴി എളുപ്പം തടി കുറയുകയും ചെയ്യും.
ഇഞ്ചി -ചെറുനാരങ്ങ വെള്ളം
ഇഞ്ചി മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. നാരങ്ങ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കും. ഇവയിലെ ആൻ്റിഓക്‌സിഡൻ്റുകളുടെയും വിറ്റാമിൻ സിയുടെയും സാന്നിധ്യം കൊഴുപ്പ് പെട്ടെന്ന് തന്നെ എരിച്ച് കളയും. അതുകൊണ്ട് തന്നെ ഇവ രണ്ടും ചേർത്ത വെള്ളം ധൈര്യമായി കുടിക്കാം.
പെരിഞ്ചീരകം ചായ
കേൾക്കുമ്പോൾ അയ്യേ എന്ന് തോന്നുമെങ്കിലും തടി കുറക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ ചായ തിരഞ്ഞെടുക്കാം. ഈ ചായ വിശപ്പ് ഇല്ലാതാക്കുന്നു. കുടിച്ചാൽ ഏറെ നേരം വയറിന് പൂർണത അനുഭവപ്പെടും. കൂടാതെ പെരുംജീരകം ചായ ദഹനത്തെ സഹായിക്കും. വയറുവേദന പോലുള്ള പ്രശ്നങ്ങൾക്കും ഉത്തമമാണ്.
പുതിന ചായ
ഇവയിൽ അടങ്ങിയ മെന്തോൾ ആണ് ശരീരഭാരം കുറക്കാൻ സഹായിക്കുന്നത്. ഇത് ദഹനത്തിനും ഏറെ ഉത്തമമാണ്. വയറ് സംബന്ധമായ വേദന പോലുള്ള പ്രശ്നങ്ങൾക്കും പുതിയ ചായയിലൂടെ പരിഹാരം കാണാം.












Click it and Unblock the Notifications