Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല ഷേയ്പ്പുള്ള ശരീരം ആണോ ആ​ഗ്രഹം? വെളുത്തുള്ളിച്ചായ കുടിച്ചോളൂ, തയ്യാറാക്കാം ഇങ്ങനെ

നിങ്ങൾ ഭാരം കുറയ്ക്കാനുള്ള യാത്രയിലാണോ? എന്നാൽ നിങ്ങൾ‌ക്ക് സ​ഹായകമാകുന്ന ഒന്നാണ് വെളുത്തുള്ളിച്ചായ. അതിൽ ധാരാളം ഔഷധ ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി പാരാസിറ്റിക്, ആന്റി ഫം​ഗൽ ​എന്നീ ​ഗുണങ്ങൾ വെളുത്തുള്ളിയിൽ ഉണ്ട്.

പുറമെ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ഫൈബർ മാം​ഗനീസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു അല്ലി വെളുത്തുള്ളിയിൽ (ഏതാണ്ട് 3 ഗ്രാം) ഏകദേശം 0.2 ഗ്രാം പ്രോട്ടീൻ, 4.5 കലോറി, 1 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

Weights

വെളുത്തുള്ളി: പോഷകാഹാരത്തിന്റെ ശക്തികേന്ദ്രം: വെളുത്തുള്ളിയുടെ ഒരു അല്ലിയിലെ ഓർ​ഗനോൾഫർ സംയുക്തങ്ങൾ (അല്ലിസിൻ ഉൾപ്പെടെ) പുറത്തുവിടുന്നു, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വെളുത്തുള്ളി സഹായകമാകുന്നു.

അലിയ്‌നേസ് എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് അല്ലിസിൻ ആയി പരിവർത്തനം ചെയ്യപ്പെടും. അലിസിൻ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉള്ളതും ആന്റി ഫം​ഗൽ ആന്റി ബാക്ടീരിയൽ ​ഗുണങ്ങളും ഉള്ള ഒന്നാണ്.

വെളുത്തുള്ളി നിങ്ങളുടെ ദഹന വ്യവസ്ഥയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്ന ആളാണെങ്കിൽ നല്ല ഷേയ്പ്പ് വേണമെന്ന് ആ​ഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ വെളുത്തുള്ളിച്ചായ സഹായകമാകും.

എങ്ങനെയാണ് വെളുത്തുള്ളി ചായ തയ്യാറാക്കേണ്ടതെന്ന് നോക്കാം...വെളുത്തുള്ളി ചായ തയ്യാറാക്കാൻ ആവശ്യമായ ചേരുവ:
1. വെളുത്തുള്ളി - 3 - 4 അല്ലി

2. ഒരു ​ഗ്ലാസ് വെള്ളം

3. ഒരു കഷ്ണം ഇഞ്ചി

4. രുചിക്കനുസരിച്ച് തേൻ

5. ഒരു ടീ സ്പൂൺ നാരങ്ങാ നീര് ( ഓപ്ഷണൽ )

എങ്ങനെയാണ് തയ്യാറാക്കേണ്ടത്:

വെള്ളം തിളപ്പിച്ച് ഒരു മ​ഗിൽ ഒഴിക്കുക. അതിലേക്ക് ഒരു കഷണം ഇഞ്ചി ചേർക്കുക. വെളുത്തുള്ളി 3 - 4 അല്ലി ചതച്ച് ഉടൻ വെള്ളത്തിൽ ചേർക്കുക. വെളുത്തുള്ളി അരിഞ്ഞല്ല ഇടുന്നത് എന്ന് ഉറപ്പാക്കുക. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തേനും നാരങ്ങാ നീരും ചേർക്കണം, ഇളക്കി ചൂടുള്ള ഒരു കപ്പ് വെളുത്തുള്ളി ചായ കുടിക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+