ചിയ വിത്ത് മാത്രമല്ല തടി കുറക്കാൻ ബെസ്റ്റാണ് ക്വിനോവ, അറിയാം ഗുണങ്ങൾ
പട്ടിണി കിടന്നാൽ തടി കുറയുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.എന്നാൽ അത് ശരീരത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വരുതായിരിക്കും. അതുകൊണ്ട് തന്നെ ഭക്ഷണം കുറച്ച് കൊണ്ട് തടി കുറക്കാം എന്ന് ചിന്തിക്കുന്നതിന് പകരം ശരീരത്തിന് വേണ്ട അളവിൽ പോഷകങ്ങൾ ഉറപ്പാക്കിയുള്ള ഭക്ഷണ നിയന്ത്രണം പാലിക്കാം.
അതിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് ക്വിനോവ. ചോറ് ഇഷ്ടപ്പെടുന്ന മലയാളികളെ സംബന്ധിച്ച് ക്വിനോവ ഒരു അനുഗ്രഹമാണെന്ന് പറയാം. ഇവയുടെ ഗുണങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നതൊക്കെ നോക്കാം.

പ്രോട്ടീനുകൾ, സിങ്ക്, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫോസ്ഫറസ്, മഗ്നീഷ്യം, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ക്വിനോവ. പ്രധാനമായും ചുവപ്പ് , വെള്ള ഇനങ്ങളിലാണ് ഇവ ലഭിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ ഇത് സഹായിക്കുന്നു.
അമിത വണ്ണം നിയന്ത്രിക്കാൻ എങ്ങനെ സഹായിക്കുന്നു
1.ക്വിനോവയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്.അതിനാൽ വയർ എപ്പോഴും നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. ഇടയ്ക്കിടെ വിശപ്പിന്റെ അസുഖം ഉണ്ടാകില്ലെന്ന് സാരം. അപ്പോൾ പിന്നെ വാരി വലിച്ച് കഴിക്കാൻ തോന്നില്ലല്ലോ അല്ലേ.
2. പ്രോട്ടീൻ, ഫൈബർ സമ്പുഷ്ടം
പ്രോട്ടീനും ഫൈബറും ധാരാളം ഉള്ളതിനാൽ തന്നെ ശരീരത്തിന്റെ മെറ്റബോളിസം നിലനിർത്താൻ സഹായിക്കുന്നു. എന്തെങ്കിലും കഴിച്ച് കൊണ്ടിരിക്കണമെന്ന തോന്നൽ ഇല്ലാതാക്കാനും ഇത് സഹായിക്കും.
3.ക്വിനോവയിൽ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്യ ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല തൈറോയ്ഡ്, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. വളരെ എളുപ്പത്തിൽ പാചകം ചെയ്യാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേക.
ഇനി തയ്യാറാക്കുന്ന വിധം പരിചയപ്പെടാം
ആവശ്യമായ സാധനങ്ങൾ-
ഒരു കപ്പ് വെള്ളം
പണ്ട് കപ്പ് കുതിർപ്പ ക്വിനോവ
ലെറ്റ്യൂസ് മുറിച്ചെടുത്തത്
ഒരു കപ്പ് കഴുകി ഉണക്കിയ കടല
1 ക്യാമ്‍ ഓറഞ്ച് വറ്റിച്ചെടുത്തത്
ഒരു കഷ്ണം കക്കിരിക്ക
ഉപ്പ്
കുരുമുളക്
തയ്യാറേക്കണ്ട വിധം- ആദ്യം ഒരു പാനലിൽ അൽപം വെള്ളം ചൂടാക്കാം. ഇതിലേക്ക് അൽപം ക്വിനോവ ചേർത്ത് കൊടുക്കാം. ഇനി തീ കുറച്ച് കുറച്ച് അടച്ച് വെച്ച് ഏകദേശം 12 മിനിറ്റോളം വേവിച്ചെടുക്കാം. അതിന് ശേഷം ആറാൻ മാറ്റി വെയ്ക്കാം. ഒരു ബൗളിൽ പച്ചക്കറികളും ക്വിനോവയും എടുക്കാം. മറ്റൊരു പാത്രത്തിൽ ഓറഞ്ച് സേസ്റ്റ് ഗ്രേറ്റ് ചെയ്ത് കുറച്ച് ഓറഞ്ച് ജ്യൂസ് ചേർത്ത് മിശ്രിതത്തിലേക്ക് ചേർക്കാം.കുറച്ച് എണ്ണ, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കാം.












Click it and Unblock the Notifications