മെലിഞ്ഞ വടിവൊത്ത ശരീരത്തിനായാണോ കഷ്ടപ്പാട്; ഈ പച്ചക്കറികള്‍ കഴിച്ചാല്‍ മതി
നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിരവധി രോഗങ്ങളെ തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വെജിഗന്‍ ഡയറ്റ് ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് മിക്ക ആളുകളുടേയും ധാരണ.
എന്നാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് വേഗത്തിലും ആരോഗ്യകരമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്കൊപ്പം നിങ്ങളുടെ ഭക്ഷണ ശീലങ്ങളും ആരോഗ്യകരമായ രീതിയില്‍ ഭാരം നിന്ത്രിക്കാന്‍ സഹായിക്കും. അതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

കോളിഫ്‌ലവര്‍
എണ്ണിയാലൊടുങ്ങാത്ത ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് കോളിഫ്‌ലവര്‍. ദഹനവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങളില്‍ ഇത് സമൃദ്ധമാണ്. െൈഫബര്‍ ആരോഗ്യകരമായ ദഹനം നിലനിര്‍ത്താന്‍ സഹായിക്കുകയും ദഹന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഇത് നിങ്ങളുടെ കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗട്ട് ബാക്ടീരിയയുടെ ആരോഗ്യകരമായ ബാലന്‍സ് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദ്രോഗം, ഡിമെന്‍ഷ്യ, പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കാരറ്റ്
കാരറ്റ് ആരോഗ്യകരവും അതിലേറെ വൈവിധ്യമാര്‍ന്നതുമായ ഒരു റൂട്ട് പച്ചക്കറിയാണ്. അവയില്‍ സുപ്രധാന പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയം, വൃക്ക, കരള്‍ എന്നിവയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മറ്റ് ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ മികച്ച കൂട്ടിച്ചേര്‍ക്കലായി മാറുന്നു.
വെള്ളരി
വൈറ്റമിന്‍ സി, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളരി. ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വെള്ളരിയുടെ ക്ഷാരം കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആമാശയത്തിലെ ആസിഡ് ലഘൂകരിക്കുകയും വയറിലെ അസിഡിറ്റിയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്ന ഇതാണ് ഏറെ ജലാംശമുള്ള പച്ചക്കറി കൂടിയാണ്.
ചീര
പോഷകാഹാര ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ചീരയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഒരു അര കപ്പ് ചീരയില്‍ 570 മൈക്രോഗ്രാം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. ചീര അസംസ്‌കൃതമായി കഴിച്ചാലും പാകം ചെയ്താലും സ്മൂത്തിയില്‍ മിക്സ് ചെയ്താലും ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് കൈത്താങ്ങാകും.












Click it and Unblock the Notifications