തടിയെ പിടിച്ചുകെട്ടാം, അതും കഴിച്ചുകൊണ്ട് തന്നെ; ഈ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തൂ,കാണാം മാറ്റം
തടി കുറക്കാൻ പലതും ചെയ്തിട്ടും വിജയിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. പട്ടിണി കിടന്നത് കൊണ്ടോ കുറെ നേരം ജിമ്മിൽ പോയി അധ്വാനിച്ചത് കൊണ്ടോ മാത്രം കുറയുന്നതല്ല അമിത ശരീരഭാരം. കൃത്യമായ പോഷകങ്ങൾ ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കി ചിട്ടയായ വ്യായാമവും ജീവിത രീതിയും പാലിച്ചാൽ തടി താനെ കുറയുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.
ഭക്ഷണമെന്ന് പറയുമ്പോൾ ചില ഭക്ഷണങ്ങൾ നമ്മുക്ക് ശരീരത്തിന് പോഷകങ്ങൾ ഉറപ്പാക്കുമ്പോൾ മറ്റ് ചിലത് ശരീരഭാരം കുറക്കാനും സഹായിക്കും. അത്തരത്തിലൊരു പച്ചക്കറിയെ കുറിച്ചാണ് ഇന്ന് പറയുന്നത്, ബ്രൊക്കോളി. അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പവർഹൗസാണ് ബ്രൊക്കോളി, കൂടാതെ ഉയർന്ന ഫൈബറും ഇവയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരത്തോട് മല്ലിടുന്നവർക്ക് ആരോഗ്യകരവും ഫലപ്രദവുമായ പച്ചക്കറിയാണ് ബ്രൊക്കോളിയെന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. കൂടുതൽ വിശദമായി അറിയാം

ബ്രൊക്കോളിയിലടങ്ങിയ ഫൈബറാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാന ഘടകം. ഫൈബർ പൂർണ്ണതയും സംതൃപ്തിയും നൽകുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെയുള്ള ലഘുഭക്ഷണത്തോടും അമിത ഭക്ഷണത്തോടും ധൈര്യമായി നോ പറയാനാകും. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ബ്രൊക്കോളിയിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടുതൽ കലോറിയില്ലാതെ തന്നെ അവശ്യ വിറ്റാമിനുകളും ധാതുക്കളും വയറ്റിലെത്താൻ ഇതുവഴി കഴിയും. വിറ്റാമിൻ സി,കെ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും ബ്രൊക്കോളിയിൽ ധാരാളമുണ്ട്.
ബ്രൊക്കോളിയിൽ ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയിലെ ഇൻഡോൾ-3-കാർബിനോൾ എന്ന സംയുക്തം ഈസ്ട്രജൻ്റെ അളവ് മോഡുലേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ശരീരഭാര നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നു. ബ്രൊക്കോളിയിൽ ഉയർന്ന അളവിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കൂടാതെ ഉയർന്ന കലോറി ഭക്ഷണങ്ങളോടുള്ള അമിത താത്പര്യവും ആർത്തിയുമെല്ലാം ഇല്ലാതാക്കാനും ഇവ മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്ഥിരത കൈവരുന്നതോടെ വിശപ്പ് നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കുന്നതിനും സാധിക്കും.
ബ്രോക്കോളിയിലെ ഇൻഡോൾ-3-കാർബിനോൾ പോലുള്ള സംയുക്തങ്ങൾ ഈസ്ട്രജൻ്റെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്, ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ സ്വാധീനിച്ചേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്, പ്രത്യേകിച്ച് സ്ത്രീകളിൽ. ഇങ്ങനെയൊക്കെ ആണെങ്കിലും ഭക്ഷണ നിയന്ത്രണവും തടി കുറക്കുന്നതിന് ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്നതും സ്വയം തീരുമാനിക്കുന്നതിന് പകരം വിദഗ്ദരുടെ നിർദ്ദേശത്തോടെ പിന്തുടരാൻ മടിക്കരുത് കേട്ടോ.












Click it and Unblock the Notifications