വണ്ണവും വയറും കൂടിക്കൂടി വരികയാണോ? ഒന്നല്ല,10 ടിപ്പുകൾ ഇതാ, വീട്ടിലിരുന്ന് ചെയ്യാം, തടി കുറയ്ക്കാം
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? പല വഴികളും പരീക്ഷിച്ച് നിരാശരായി നിൽക്കുകയാണെങ്കിൽ ഇനി പറയുന്ന 10 വഴികൾ നിങ്ങൾക്ക് സഹായകമാകും. അത്ര ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് പറയുന്നത്. വീട്ടിലിരുന്ന് തന്നെ ചെയ്യാൻ പറ്റുന്ന ഈ വഴികൾ എന്താണെന്ന് വിശദമായി തന്നെ അറിഞ്ഞാലോ..
ശരീരഭാരം കുറയ്ക്കാനുള്ള ടിപ്പുകൾ മുതൽ തിളങ്ങുന്ന ചർമ്മം ലഭിക്കാനുള്ള ടിപ്പുകൾ വരെ ആയുർവേദത്തിൽ ഉണ്ട്. നിങ്ങളുടെ ദൈനംദിന പ്രവൃത്തിയിൽ ഈ ആയുർവേദ ജീവിതശൈലി ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നതാണ്.

രാവിലെ എഴുന്നേൽക്കുക : നേരത്തെ എഴുന്നേൽക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സൂര്യൻ ഉദിക്കുന്നതിന് മുൻപ് എഴുന്നേൽക്കുക. നേരത്തെ എഴുന്നേൽക്കുന്നത് മെറ്റബോളിസവും ഊർജ്ജ ബാലൻസും മെച്ചപ്പെടുത്തുന്നു.
ജലാംശം നിലനിർത്തണം: ദഹനത്തിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് നല്ലതാണ്.
പതിവായി വ്യായാമം ചെയ്യുക: യോഗ, ഓട്ടം, പ്രഭാത നടത്തം, ജിം വ്യായാമങ്ങൾ മുതലായവ ഉൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുണം ചെയ്യുന്നതാണ്. ഈ വ്യായാമങ്ങൾ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാനും അധിക കൊഴുപ്പ് എരിയിച്ച് കളയാനും സഹായിക്കും.
ധ്യാനം: ദിവസേനയുള്ള ധ്യാനം സമ്മർദ്ദവും പിരിമുറുക്കവും ഇല്ലാതാക്കാൻ സഹായിക്കും. സമ്മർദ്ദവും പിരിമുറുക്കവും ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. ധ്യാനം മനസ്സിന് സമാധാനം നൽകും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനെ പരോക്ഷമായി സഹായകമാണ്.
സമീകൃതാഹാരം: 800 കിലോ കലോറിയിൽ താഴെയുള്ള സമീകൃതാഹാരം കഴിക്കുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. കൊഴുപ്പും പഞ്ചസാരയും കുറയ്ക്കുക. പച്ച ഇലക്കറികൾ, പഴങ്ങൾ, സലാഡുകൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഉയർന്ന ഫൈബർ, കുറഞ്ഞ കലോറി ഭക്ഷണങ്ങൾ കഴിക്കാം.
ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കൽ: ഭക്ഷണം മുഴുവനായി ചവച്ചരച്ച് കഴിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കും. ശരീരത്തിന് ഒപ്റ്റിമൽ പോഷകങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നതും ശ്രദ്ധാപൂർവമായ ഭക്ഷണ രീതികളിൽ ഉൾപ്പെടുന്നു.
അഭ്യംഗ: ചൂടാക്കിയ എണ്ണ ഉപയോഗിത്ത് പതിവ് അഭ്യംഗ ( സ്വയം മസാജ് ചെയ്യുന്നത്) നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഈ മസാജ് രക്തപ്രവാഹവും ലിംഫറ്റിക് ഡ്രെയിനേജും വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാനും ടോക്സിൻ നീക്കം ചെയ്യാനും സഹായിക്കും.
ഹെർബൽ പാനീയങ്ങൾ: ഇഞ്ചി ചായ, നാരങ്ങാ വെള്ളം, ഗ്രീൻ ടീ, മഞ്ഞൾ ചേർത്ത കുരുമുളക് ടീ, തുളസി വെള്ളം, കറ്റാർ ജ്യൂസ്, അല്ലെങ്കിൽ നെല്ലിക്ക ജ്യൂസ് എന്നിവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. ഈ പാനീയങ്ങൾ ദഹനത്തിന് സഹായിക്കും മെറ്റാബോളിസം വർദ്ധിപ്പിക്കും.
ഉറക്കം: എട്ട് മണിക്കർ ഉറങ്ങുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഇത് പൊതുമായ ആരോഗ്യത്തിന് ആവശ്യമാണ്. ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു. അത് പോലെ കോണിപ്പടികൾ ഉപയോഗിക്കുന്നത്, ചെറിയ നടത്തം എന്നിവയൊക്കെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് സഹായകമാകും.












Click it and Unblock the Notifications