Get Updates
Get notified of breaking news, exclusive insights, and must-see stories!

തൂങ്ങിനിൽ‌ക്കുന്ന വയർ കുറച്ചാലോ? കാെഴുപ്പ് കുറയ്ക്കാൻ നാരങ്ങ കൊണ്ട് വീട്ടിൽ ഉണ്ടാക്കാം ഈ 3 പാനീയങ്ങൾ

തടി‍ കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് വില്ലനാകുന്ന ഒന്നാണ് കൊഴുപ്പ്. ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് വയർ ചാടാൻ കാരണമാവുകയും ചെയ്യും. എന്നാൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നാരങ്ങ ഉപയോ​ഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ശരീരഭാരം കുറയ്ക്കാൻ സാഹയിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ചെറുനാരങ്ങ. നാരങ്ങയിലെ സമ്പന്നമായ വിറ്റാമിൻ സിക്ക് മെറ്റബോളിസവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാനും മികച്ച കഴിവുണ്ട്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന്റെ ഭാ​ഗമാക്കാൻ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ആരോ​ഗ്യകരമായ നാരങ്ങ പാനീയങ്ങളാണ് ഇനി പറയുന്നത്.

Lemon

1. നാരങ്ങ ചിയ സീഡ് പാനീയം: ദിവസം മുഴുവൻ ഊർജ്ജം നൽകാൻ ഈ പാനീയം നിങ്ങളെ സഹായിക്കും. നാരങ്ങ ചിയ സീഡ് പാനീയം തയ്യാറാക്കാൻ നിങ്ങൾ ചിയ സീഡ് ഒരു മണിക്കൂറോളം ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുക. കുറച്ച് അരിഞ്ഞ പുതിനയിലയും നാരങ്ങ നീരും ചേർക്കുക, ചേരുവക​ൾ നന്നായി കലക്കണം. ശേഷം പാനീയം കുടിക്കുക. ഈ നാരങ്ങ ചിയ സീഡ് പാനീയം നിങ്ങളുടെ വിശപ്പ് ദീർഘനേരം അടിച്ചമർത്താൻ സഹായിക്കും. കൂടാതെ ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്തും.

2. നാരങ്ങ കക്കിരിക്ക പാനീയം: നിങ്ങളുടെ വയറ്റിൽ നിന്നും കൊഴുപ്പ് കളയാനും നിങ്ങളുടെ ആരോ​ഗ്യത്തിനും നാരങ്ങ കക്കിരിക്ക പാനീയം തയ്യാറാക്കാം. നാരങ്ങ- കക്കിരിക്ക പാനീയം തയ്യാറാക്കാൻ കക്കിരക്കയുടെ കഷ്ണങ്ങൾ മുറിച്ച് ഏകദേശം ഒരു മണിക്കൂറോളം ചെറുചൂടുള്ള വെള്ളത്തിൽ വെയ്ക്കാം. കുറച്ച് നാരങ്ങാ നീര് വെള്ളത്തിൽ ചേർത്ത് ഇളക്കണം.

ഈ ആരോ​ഗ്യകരമായ നാരങ്ങ പാനീയം നിങ്ങളുടെ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നതാണ്. അത് മാത്രമല്ല നിങ്ങൾക്ക് ഫ്രഷ്നസ്സ് തോന്നിപ്പിക്കുകയും ചെയ്യുന്നതാണ്. ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്ക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യുകയും ചെയ്യും.

3. നാരങ്ങ ഇഞ്ചി ചായ: നാരങ്ങ ഇഞ്ചി ചായ തയ്യാറക്കാൻ കുറച്ച് വെള്ളം തിളപ്പിച്ച് അതിൽ ഫ്രഷായ ഇഞ്ചി ഇടുക അല്ലെങ്കിൽ ഇഞ്ചിനീര് ചേർത്താൽ മതി. വെള്ളം തിളച്ചുകഴിഞ്ഞാൽ ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കണം, ഇത് ഇളക്കുക. ഈ പാനീയം ദഹനത്തെ സഹായിക്കും. ഇൻസുലിൻ പ്രതിരോധം കുറയ്ക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതെ നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് ഈ പാനീയത്തിന് ഉള്ളത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+