തടി കുറച്ച് സ്വപ്നം കാണുന്ന ശരീരം വേഗത്തിൽ വേണോ? ഇതല്ലേ എളുപ്പവഴി, കഴിക്കാം ഇവ
തിരുവനന്തപുരം: ശരീര ഭാരം കുറക്കുന്നതിൽ മെറ്റബോളിസത്തിന് പ്രധാന്യം ഏറെയാണ്. വളരെ വേഗത്തിൽ മെറ്റബോളിസം (ഉപാപചയപ്രവർത്തനം) നടന്നാൽ അത്രയും വേഗത്തിൽ നിങ്ങളുടെ തടി കുറക്കുകയും ചെയ്യാമത്രേ. അങ്ങനെയെങ്കിൽ അടുത്ത ചോദ്യം എങ്ങനെ മെറ്റബോളിസം കൂട്ടാം എന്നല്ലേ? പറഞ്ഞ് തരാം. ചില ഭക്ഷണങ്ങൾ വളരെ എളുപ്പത്തിൽ മെറ്റബോളിസം കൂട്ടാൻ സഹായിക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം
കാപ്പി-ശരീരഭാരം കുറക്കാനാണോ ലക്ഷ്യം? കാപ്പിയൊരു അനുഗ്രഹമാണെന്ന് പറയാതെ വയ്യ. കാപ്പി നമ്മുടെ മെറ്റബോളിസത്തെ 11 ശതമാനം വരെ വേഗത്തിലാക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. അതായത് ഒരു മൂന്നാ നാലോ കപ്പ് കാപ്പി കുടിക്കാമെന്ന് സാരം. പക്ഷേ പാല് ഉപയോഗിക്കരുത് കേട്ടോ, പഞ്ചസാര പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.

പയർ വർഗങ്ങളും ധാന്യങ്ങളും-പ്രോട്ടീൻ സമ്പുഷ്ടമാണ് ഇവ. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദഹനം നടക്കാൻ സമയം ധാരാളമെടുക്കും. ഈ കലോറി കത്തിക്കണമെങ്കിൽ ശരീരം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. രണ്ടാമത്തെ കാര്യം പയർവർഗങ്ങളിൽ അർജിനൈൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്.ശരീരത്തിന് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും ഉപയോഗ നിരക്ക് വർദ്ധിപ്പിക്കാൻ ഇത് കാരണമാകും.
മുളകുകൾ-ഞെട്ടേണ്ട, കാപ്‌സൈസിനോയിഡ്‌സ് എന്ന ബയോ ആക്റ്റീവ് രാസവസ്തുക്കൾ മുളകിൽ അടങ്ങിയിട്ടുണ്ടെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. ഇവ ശരീരം ചൂടാകാൻ സഹായിക്കു. അതുവഴി മെറ്റബോളിസവും കൊഴുപ്പ് കത്തുന്ന പ്രക്രിയയും വേഗത്തിലാക്കുകയും ചെയ്യും.
ആപ്പിൾ- ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും എന്നല്ലേ പറയാറുള്ളത്. തടി കുറക്കാനും ആപ്പിൾ നല്ലതാണ്. വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ആപ്പിൾ. പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഊർജമാക്കിമാറ്റാൻ ഇവ സഹായിക്കുന്നു.
മുട്ട-പ്രോട്ടീൻ സമ്പന്നമാണ് മുട്ട. ഇവ ദഹിക്കണമെങ്കിൽ ശരീരം വളരെ അധികം കഠിനാധ്വാനം ചെയ്യേണ്ടി വരും.
ബ്രക്കോളി-ബ്രോക്കോളിയിൽ അടങ്ങിയ ഗ്ലൂക്കോറഫാനിൻ രക്തത്തിലെ കൊഴുപ്പ് കോശങ്ങളുടെ എണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.മാത്രമല്ല മെറ്റബോളിസം ത്വരിതപ്പെടുത്താനും ഇവ മികച്ചതാണ്.
ഇഞ്ചി-മുളക് പോലെ തന്നെ ഇഞ്ചിയും ശരീരത്തിന്റെ ഊഷ്മാവ് വർദ്ധിപ്പിച്ച് മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു.കൂടാതെ ഇവ വിശപ്പ് കുറക്കുകയും കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications