ചാടിയ വയറൊക്കെ ഒതുക്കാം; ഈത്തപ്പഴവും സപ്പോട്ടയും പാലും ചേർത്തൊരു മിക്സ്; വീട്ടിൽ തന്നെ ഉണ്ടാക്കാം
അമിതഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ, പല വഴികളും പരീക്ഷിച്ച് മടുത്തോ? എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും. കാരണം നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അമിതഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു സ്മൂത്തിയെക്കുറിച്ചാണ് ഇനി പറയുന്നത്. ഈത്തപ്പഴവും സപ്പോട്ടയുമാണ് നിങ്ങൾക്ക് സഹായകമാകാൻ പോകുന്നത്. എങ്ങനെയാണ് ഈത്തപ്പഴത്തിന്റെയും സപ്പോട്ടയുടേയും സ്മൂത്തി ഉണ്ടാക്കുന്നതെന്ന് നോക്കാം.
ഈത്തപ്പഴവും സപ്പോട്ടയും തന്നെയാണ് പ്രധാനമായും ഈ സ്മൂത്തി തയ്യാറാക്കാൻ വേണ്ടത്. ചെറുതായി അരിഞ്ഞ സപ്പോട്ട ഒരു കപ്പ്, അരക്കപ്പ് ഈത്തപ്പഴം, മൂന്ന് ടേബിൽസ്പൂൺ പഞ്ചസാര, ഒരു കപ്പ് പാൽ എന്നിവ എടുക്കാം.. എല്ലാ ചേരുവകളും എടുത്ത് നന്നായി അരച്ചെടുക്കാം.

ചേരുവകൾ അരഞ്ഞ് സ്മൂത്തിയുടെ പാകം ആകുവരെ അരച്ചെടുക്കാം. കുറച്ച് പാൽ ഒഴിച്ച് വീണ്ടും അരച്ചെടുക്കാം. അതിനു ശേഷം ഒരു ഗ്ലാസിലേക്ക് മാറ്റാം. കുറച്ച് ഐസ് ക്യൂബ് ഇട്ട ശേഷം കുടിക്കാം. അമിതമായ അളവിൽ കുടിക്കരുത്.
സപ്പോട്ടയ്ക്ക് വയറ്റിലെ കൊഴുപ്പും അധികഭാരവും കുറയ്ക്കാൻ നിങ്ങളെ സഹായിക്കാൻ സാധിക്കും. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ നിയന്ത്രിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോം തടയുകയും ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾക്ക് നിങ്ങൾക്ക് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നത് പോലെ തോന്നിപ്പാക്കാൻ സാധിക്കും. ശരീരത്തിലെ മെറ്റാബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.
അതുപോലെ ഈത്തപ്പഴവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രതിദനം 3 -4 ഈത്തപ്പഴം കഴിക്കാറുണ്ട്. ഇതിൽ കൂടരുത്. ഇതിൽ പ്രകൃതിദത്തമായ പഞ്ചസാരയുണ്ട്.
ഊർജ്ജത്തിന്റേയും വിറ്റാമിനുകളുടേയും നല്ല ഉറവിടം കൂടിയാണ്. അമിതമായി കഴിക്കുന്നത് ശരീര ഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ ഈന്തപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതേ സമയം ഡയറ്റിൽ മാറ്റം വരുത്തുമ്പോൾ നിങ്ങൾ തീർച്ചയായും നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.












Click it and Unblock the Notifications