ഈ നാല് ട്രിക്ക് കൊണ്ട് ഫിറ്റ്‌നസുള്ള ശരീരം സ്വന്തമാക്കാം; പരീക്ഷിച്ച് നോക്കൂ, കുടവയറൊക്കെ പോകും..!
ശരീരഭാരം കുറച്ച് ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിനായി അല്‍പസമയം മാറ്റി വെക്കുക പോലും ചെയ്യേണ്ടി വരും. എന്നാല്‍ ജോലി തിരക്കുള്ളവരെ സംബന്ധിച്ച് ഇത് എപ്പോഴും പ്രായോഗികമായിരിക്കണം എന്നില്ല. ജോലി തിരക്കുള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കുന്നത് ഒരു വെല്ലുവിളിയാണ്. ചിലപ്പോഴെങ്കിലും ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്.
ഇത് ക്രമരഹിതമായ ഭക്ഷണ ശീലങ്ങള്‍ക്കും കാരണമാകും. സ്വാഭാവികമായും അത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. ഇത്തരം ആളുകള്‍ക്ക് ശരീരഭാരം നിയന്ത്രിക്കാന്‍ നാല് നുറുങ്ങുകളുണ്ട്. അവ കൃത്യമായി പാലിച്ചാല്‍ ശരീരഭാരം നിയന്ത്രിക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ജോലിക്കാര്‍ക്കും സാധിക്കും. എന്തൊക്കെയാണ് ശരീരഭാരം നിയന്ത്രിക്കാന്‍ പ്രൊഫഷണലുകള്‍ പാലിക്കേണ്ട നിഷ്ഠകള്‍ എന്ന് നോക്കാം.

ശരിയായ ഭക്ഷണ സമയം, സമീകൃത ഭക്ഷണം, പുതിയ ഭക്ഷണരീതികള്‍, അനാരോഗ്യകരമായ ഓപ്ഷനുകള്‍ ഒഴിവാക്കല്‍ എന്നിവയാണ് ഈ നാല് നുറുങ്ങുകള്‍. ഓരോ 4 മണിക്കൂറിലും ഒരു ഭക്ഷണമോ ലഘുഭക്ഷണമോ കഴിക്കാന്‍ ലക്ഷ്യമിട്ട് ഒരു പതിവ് ഭക്ഷണ ഷെഡ്യൂള്‍ ചിട്ടപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കും.
അതുവഴി ദിവസം മുഴുവന്‍ നിങ്ങളുടെ ഊര്‍ജനില സ്ഥിരമായി നിലനില്‍ക്കുകയും ചെയ്യുന്നു. ഇടവേളകളില്‍ പഴങ്ങള്‍, അണ്ടിപ്പരിപ്പ് തുടങ്ങിയ പോഷകപ്രദമായ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളെ സംതൃപ്തരായിരിക്കാനും അനാരോഗ്യകരമായ ആസക്തികള്‍ ഒഴിവാക്കാനും സഹായിക്കും. പ്രധാന ഭക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ അത് സമീകൃതാഹാരമാണ് എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
ജോവര്‍ ചപ്പാത്തികള്‍, സോയാ നഗ്ഗറ്റ്സ്, പനീര്‍, വിവിധതരം പച്ചക്കറികള്‍, സലാഡുകള്‍, ബ്രൗണ്‍ റൈസ്, ഗോതമ്പ് ബ്രെഡ്സ്, പച്ചിലകള്‍, സൂപ്പ് തുടങ്ങി വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുക. ഇവ നിങ്ങളെ പൂര്‍ണതയുള്ളതാക്കുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്താന്‍, അനാരോഗ്യകരമായ വെജിറ്റേറിയന്‍ ഓപ്ഷനുകള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പിസ, ബര്‍ഗര്‍, പാവ് ഭാജി, പുലാവ്, വൈറ്റ് ബ്രെഡ് സാന്‍ഡ്വിച്ചുകള്‍, ഇഡ്ലികള്‍, ദോശ, പേസ്ട്രികള്‍, കേക്കുകള്‍, ചോക്ലേറ്റുകള്‍, പരാത്തകള്‍ തുടങ്ങിയവയില്‍ നിന്ന് വിട്ടുനില്‍ക്കുക. ഈ ഭക്ഷണങ്ങള്‍ പലപ്പോഴും കൊഴുപ്പ് കൂടുതലുള്ളവയായിരിക്കും.
ഇവയില്‍ നാരുകളുടെ അഭാവവുമുണ്ടാകും. ഇത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. പുതിയ പച്ചക്കറികള്‍, ജ്യൂസുകള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകങ്ങളായി തിരഞ്ഞെടുക്കുക. ഈ പോഷക സമ്പുഷ്ടമായ തിരഞ്ഞെടുപ്പുകള്‍ നിങ്ങളെ ഊര്‍ജ്ജസ്വലത നിലനിര്‍ത്തിക്കൊണ്ട് നിങ്ങളുടെ ക്ഷേമത്തിന് സംഭാവന ചെയ്യുന്നു.












Click it and Unblock the Notifications