തടി കുറയ്ക്കാന്‍ പലതും പരീക്ഷിച്ച് മടുത്തോ..? ഈ മൂന്ന് ഡിടോക്‌സ് പാനീയങ്ങള്‍ സഹായിക്കും
അമിതമായ ശരീരഭാരം ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. പൊണ്ണത്തടി എന്നത് ഒരു ആരോഗ്യപ്രശ്‌നമാണ്. അതിനാല്‍ തന്നെ അവ വേണ്ടരീതിയില്‍ ചികിത്സിക്കേണ്ടത് പ്രധാനമാണ്. മാറിയ ജീവിതശൈലി, കാലാവസ്ഥാ മാറ്റങ്ങള്‍, മരുന്നുകളും പാര്‍ശ്വഫലം, സ്‌ട്രെസ്, ഉറക്കമില്ലായ്മ, പാരമ്പര്യം തുടങ്ങി അമിതമായ ഭാരത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.
കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, യോഗ അല്ലെങ്കില്‍ ഭക്ഷണക്രമം തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെങ്കിലും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെ ബാധിക്കുന്ന ഏറ്റവും നിര്‍ണായക ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. പല വിദഗ്ധരും പോഷകാഹാര വിദഗ്ധരും ഊന്നിപ്പറയുന്നത് നിങ്ങള്‍ കഴിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത് എന്നാണ്.

നിങ്ങള്‍ കഴിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ശരീരഭാരം കുറയ്ക്കാന്‍ പട്ടിണി കിടക്കുത് ഒരു മോശം മാര്‍ഗമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ സമീകൃതാഹാരം നിര്‍ബന്ധമാണ്! ഈ അവസരത്തിലാണ് ഡിടോക്സ് പാനീയങ്ങളുടെ സാധ്യത മനസിലാക്കേണ്ടത്. ആരോഗ്യവും ഫിറ്റ്നസും കണക്കിലെടുത്ത് ആളുകള്‍ വിഷാംശം ഇല്ലാതാക്കുന്ന ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നു.
പാക്കേജ് ചെയ്തതും പ്രിസര്‍വേറ്റീവ് ഭക്ഷണവും ശരീരത്തിന് ദോഷം ചെയ്യും. വായു, മണ്ണ്, വെള്ളം, ഭക്ഷണം എന്നിവയില്‍ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും ഇല്ലാതാക്കി നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളെ സ്വയം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒരു പ്രക്രിയയാണ് ഡിടോക്‌സിംഗ്. ഡിറ്റോക്‌സ് പാനീയത്തില്‍ കലോറിയും കൊഴുപ്പും കുറവാണ്.
അതിനാല്‍ അവ ശരീരഭാരം കുറയ്ക്കാനും ഉപാപചയം വര്‍ധിപ്പിക്കാനും കരളിന്റെ സുഗമമായ ദഹനത്തിനും പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. ഇത്തരത്തില്‍ നിങ്ങളുടെ അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് ഡിടോക്‌സ് പാനീയങ്ങളെ കുറിച്ചാണ് ഇന പറയാന്‍ പോകുന്നത്.
ഓറഞ്ച്, ഇഞ്ചി, കാരറ്റ് ഡിറ്റോക്‌സ് പാനീയം
ഓറഞ്ച്, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്ന പഴമാണ്. ഇത് സുഗമമായ ദഹനത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിലെ ഇഞ്ചിയുടെ സാന്നിധ്യം വയറു വീര്‍ക്കുന്നതിനുള്ള പ്രതിവിധിയാണ്. ഇതും ആത്യന്തികമായി ശരീരഭാരം കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഓറഞ്ച്, കാരറ്റ്, ഇഞ്ചി, കുറച്ച് ഉപ്പ് എന്നിവ യോജിപ്പിച്ചുണ്ടാക്കുന്ന ഡിടോക്‌സ് പാനീയം ഒന്ന് പരീക്ഷിക്കൂ
മഞ്ഞള്‍ ചായ
അനന്തമായ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് മഞ്ഞള്‍. എളുപ്പമുള്ള ദഹനം, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍, വേഗത്തിലുള്ള മെറ്റബോളിസം എന്നിവക്കൊപ്പം നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ചില ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. വെള്ളം തിളപ്പിച്ച് അതില്‍ മഞ്ഞള്‍, കുരുമുളക്, തേന്‍, ഇഞ്ചി എന്നിവ ചേര്‍ത്ത് കുടിക്കുന്നത് കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കും.
ജീരക വെള്ളം
നിങ്ങളുടെ അടുക്കളയിലെ ഒരു സാധാരണ സുഗന്ധവ്യഞ്ജനമാണ് ജീരകം. ഇത് ശരീരവണ്ണം കുറയ്ക്കാനും ദഹനം വേഗത്തിലാക്കാനും സഹായിക്കുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ജീരകം ചൂടാക്കി വെള്ളം ഒഴിച്ച് അല്‍പനേരം വെക്കുക. ശേഷം അരിച്ചെടുത്ത് കുടിക്കാം.












Click it and Unblock the Notifications