വയർ കുറഞ്ഞിട്ടും കയ്യുടെ വണ്ണം കുറയുന്നില്ലേ! ഇക്കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ, കാണാം മാറ്റം..
ചാടിക്കിടക്കുന്ന വയർ പോലെ തന്നെ പ്രശ്നത്തിലാക്കുന്ന ഒന്നാണ് വണ്ണമുള്ള കൈകൾ. നമ്മുടെ ആത്മവിശ്വാസത്തെ പോലും ചിലപ്പോൾ ഇത് ഇല്ലാതാക്കും. കൊഴുപ്പ് തന്നെയാണ് ഇതിന് കാരണം. വണ്ണമുള്ള കൈകൾ കാരണം പ്രശ്നത്തിലാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന മാർഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.
അമിതമായുള്ള കൊഴുപ്പ് മാറ്റി വണ്ണം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. കൈയിലെ കൊഴുപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കാനുമുള്ള ചില മാർഗങ്ങളാണ് ഇനി പറയുന്നത്.

1. മൊത്തത്തിലുള്ള ഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധ നൽകണം: കൈകൾ പോലുള്ള ശരീരത്തിലെ കൊഴുപ്പ് എരിയിച്ച് കളയുന്നതതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാങ്കേതികതയാണ് സ്പോട്ട് റിഡക്ഷൻ. ഫിറ്റ്നസ് വ്യായാമത്തിൽ സ്പോട്ട് റിഡക്ഷൻ ജനപ്രിയമാണെങ്കിലും മിക്ക പഠനങ്ങളിലും അത് ഫലപ്രദമല്ലെന്നാണ് കണ്ടെത്തിയത്. അതിനാൽ മൊത്തത്തിലുള്ള ഭാരം കുറയ്ക്കുന്നതിലും ശ്രദ്ധിക്കണം.
2. വെയ്റ്റ് ലിഫ്റ്റ്: വെയ്റ്റ് ലിഫ്റ്റ് ചെയ്യണം ഇത് നിങ്ങളുടെ കയ്യിലെ അമതിമായ കൊഴുപ്പ് എരിയിച്ച് കളയാനും ശക്തി വർദ്ധിക്കാനും സഹായിക്കും. നിങ്ങളുടെ കൈകളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ പ്രത്യേകമായ ഒരു കാരണം ഇതാവില്ലെങ്കിലും മൊത്തത്തിലുള്ള കൊഴുപ്പ് ഇല്ലാതാക്കാനും നിങ്ങളുടെ കൈകൾ മെലിഞ്ഞതായി തോന്നിക്കാനും സഹായിക്കും.
3. നാരുകളുള്ള ഭക്ഷണം കഴിക്കാം: നിങ്ങളുടെ ഭക്ഷണത്തിൽ നാരുകൾ അധികമായി ഉൾപ്പെടുത്താം. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും നാരുകൾ ഉള്ള ഭക്ഷണം സഹായിക്കും. നിങ്ങളുടെ ദഹന വ്യവസ്ഥയിലൂടെ നാരുകൾ സാവധാനത്തിൽ നീങ്ങുന്നു. ഇത് നിങ്ങളുടെ വയർ ശൂന്യമാക്കാൻ എടുക്കുന്ന സമയം വർദ്ധിപ്പിക്കുകയും കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും.
4. ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ ചേർക്കുക: ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കും. വിശപ്പ് നിയന്ത്രണത്തിലാക്കാൻ സാഹയകമാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുമ്പോൾ മൊത്തത്തിലുള്ള ശരീര ഭാരം നിയന്ത്രിക്കും. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
മൊത്തത്തിൽ ഭാരം കുറയുമ്പോൾ കയ്യുടെ ഭാരവും കുറയും. 20 സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വിശപ്പ് കുറയ്ക്കുകയും വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പുകയും വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോർമോണായ ഗ്രെലിൻ അളവ് കുറയുകയും ചെയ്തു.












Click it and Unblock the Notifications