Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതെ കുടിച്ചാൽ പോരാ, കറുവപ്പട്ടവെള്ളം ഇങ്ങനെയൊന്ന് കുടിച്ചുനോക്കൂ; തടി മെല്ലെ കുറഞ്ഞോളും

അമിതഭാരം കാരണം വല്ലാതെ ബുദ്ധിമുട്ടുകയാണോ നിങ്ങൾ. പല വഴികളും പരീക്ഷിച്ച് ഫലം കാണാത്ത വിഷമത്തിൽ നിൽക്കുകയാണെങ്കിൽ ഇനി പറയാൻ പോകുന്ന കാര്യം ഒന്ന് ചെയ്തുനോക്കൂ. തീർച്ചയായും തടി കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയിൽ സഹായകമാവുന്നതാണ്. ഒരു ഘടകത്തിന് മാത്രം ശരീരം ഭാരം കുറയ്ക്കാൻ സാധിക്കില്ല.

പക്ഷേ ശരീരഭാരം നിയന്ത്രിക്കുന്നതിൽ സഹായിക്കാൻ സാധിക്കും. അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്.

tip

മെറ്റ ബോളിസം ഉത്തേജിപ്പിക്കുന്നു: കറുവപ്പട്ടയ്ക്ക് തെര്മോജനിക്ക് ​ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അതായത് ശരീരത്തിന്റെ മെറ്റോബോളിക് നിരക്ക് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഇതിൽ തെർമോജെനിസിസ് സജീവമാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പ്രക്രിയയിൽ ശരീരം ചൂട് ഉത്പാദിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കാൻ കലോറി എരിയിക്കുകയും ചെയ്യുന്നു. ഉയർന്ന മെറ്റബോളിസം മൊത്തത്തിലുള്ള കലോറി എരിയിക്കുന്ന പ്രക്രിയയ്ക്കു കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് അമിതമായ ഇൻസുലിൻ ഉയർച്ച തടയാൻ സഹായിക്കും. ഇത് പ‍ഞ്ചസാരയോടും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളോടുമുള്ള ആസക്തി കുറയ്ക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അധിക ​ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്ത് കൊണ്ട് തടി കുറയ്ക്കാൻ ഉള്ള ശ്രമങ്ങളെ കറുവപ്പട്ട സഹായിക്കുകയും ചെയ്യും

വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു: കറുവപ്പട്ടയ്ക്ക് വിശപ്പ് നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. കറുവപ്പട്ടയുടെ സു​ഗന്ധം തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുമെന്നും മധുരവും ഉയർന്ന കലോറിയുമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുമെന്നും പറയുന്നു.

ആസ്ക്തിയെ നിയന്ത്രിക്കുകയും വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യുന്നതിലൂടെ അമിതമായി കലോറി കഴിക്കുന്നത് കുറയ്ക്കുന്നു, ഇത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ ദിനചര്യയിൽ കറുപ്പട്ട വെള്ളം ഉൾപ്പെടുത്തുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക:

കറുവപ്പട്ട അല്ലെങ്കിൽ പൊടി: കറുവപ്പട്ടയോ അല്ലെങ്കിൽ കറുവപ്പട്ട പൊടിയോ ഉപയോ​ഗിക്കാം. കറുവപ്പട്ട നേരിട്ട് വെള്ളത്തിൽ ചേർക്കാം. അതേസമയം കറുവപ്പട്ട പൊടിച്ചതാണ് ചേർക്കുന്നതെങ്കിൽ ചെറുചൂടുവെള്ളത്തിൽ കലക്കി അരിച്ചടുക്കുക.

മറ്റ് ചേരുവകളുമായി സംയോജിപ്പിക്കുക: ഒരു കഷ്ണം നാരങ്ങയോ കുറച്ച് പുതിനയിലയോ പോലുള്ള മറ്റ് ചേരുവകൾ ചേർത്ത് സ്വാദിഷ്ടമായി കുടിയ്ക്കാം.

‌കറുവപ്പട്ട വെള്ളം നിങ്ങളുടെ ദിനചര്യയിൽ ഒരു രുചികരമായ കൂട്ടിച്ചേർക്കലായിരിക്കുമെങ്കിലും, ദിവസം മുഴുവൻ മതിയായ അളവിൽ സാധാ വെള്ളം കുടിച്ച് മൊത്തത്തിലുള്ള ജലാംശത്തിന് മുൻ​ഗണന നൽകേണ്ടത് വളരെ അത്യവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+