Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയ്ക്കുന്നതിനെ കുറിച്ച് ഇനി ടെൻഷൻ അടിക്കേണ്ട; അതിരാവിലെ കുടിക്കാം ഈ പാനീയം, എല്ലാം എളുപ്പം

പട്ടിണി കിടന്നത് കൊണ്ടോ, ഒഴിഞ്ഞ വയറുമായി പോയി ജിമ്മിൽ പോയി കസറത്ത് ചെയ്തത് കൊണ്ടോ ശരീരഭാരം കുറയ്ക്കാൻ സാധിക്കില്ല. തടി കുറക്കണമെങ്കിൽ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. കൃതൃമായ ശരീര പരിചണമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ഉണർന്നെഴുൽക്കുമ്പോൾ കഴിക്കുന്ന ആദ്യ ഭക്ഷണമുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

വെറും വയറ്റിൽ കഴിക്കുന്ന ആരോഗ്യകരമായ പാനീയങ്ങൾക്ക് തടികുറക്കാനുള്ള നിങ്ങളുടെ യാത്രയെ എളുപ്പം സഹായിക്കാനാകും. അത്തരത്തിലൊരു പാനീയമാണ് ഇഞ്ചി-മഞ്ഞൾ പാനീയം. ഇവ എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് നോക്കാം.

gingerturmeric-1

മഞ്ഞൾ ശരീരത്തിൻ്റെ ഉപാപചയ വേഗത വർദ്ധിപ്പിക്കുകയും ഇഞ്ചി ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. പോഷകങ്ങളും ഇവ ആഗിരണം ചെയ്യുന്നു അതുവഴി ശരീരത്തിൻ്റെ മെറ്റബോളിസം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം ശരീരത്തിൽ എത്തിയില്ലെങ്കിൽ വിശപ്പ് നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിൽ തീർച്ചയായും ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെട്ടേക്കും. എന്നാൽ ഈ പാനീയം കുടിക്കുന്നത് വഴി വയർ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടാൻ സഹായിക്കും. ഇത്തരത്തിൽ കലോറി ഉപയോഗം നിയന്ത്രിച്ച് ഭാരം കുറക്കാൻ ഈ പാനീയം ഉത്തമമാണ്.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മഞ്ഞൾ-ഇഞ്ചി പാനീയം. ശരീരഭാരം വർദ്ധിപ്പിച്ച് തടി കുറയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ബോഡി ഇൻഫ്ലമേഷനെ ഇത് ഇല്ലാതാക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ്. ഇഞ്ചി-മഞ്ഞൾ പാനീയം കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മ‍ഞ്ഞൾ-ഇഞ്ചി കോംമ്പോ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭാരം നിയന്ത്രിക്കുന്നതിനും പാനീയം നല്ലതാണ്. കൂടാതെ ശരീരം ആരോഗ്യത്തോടേയും ഊർജ്ജത്തോടെയും നിലനിർത്താനും ഇവ ഉത്തമമാണ്.

ആരോഗ്യമുള്ള വയർ എന്നാൽ ആരോഗ്യകരമായ ശരീരം എന്നാണ് അർത്ഥം. ഇഞ്ചി-മഞ്ഞൾ പാനീയം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ദഹന എൻസൈം ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. തികച്ചും ആയുർവേദ രീതിക്കുള്ളതാണ് ഈ പാനീയമെങ്കിലും അമിത ഭാരം കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ തീർച്ചയായും ഒരു ആരോഗ്യ വിദഗ്ദന്റെ നിർദ്ദേശം സ്വീകരിച്ച് തടി കുറക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.

ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നാരുകൾ അടങ്ങിയ ഭക്ഷണം ഉറപ്പാക്കുകയും കൃത്യമായ വ്യായാമം ചെയ്യുകയും വേണം. ഇതോടൊപ്പം വെള്ളവും കൃത്യമായ അളവിൽ കുടിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+