ഭാരം കുറക്കാൻ എന്തിന് പട്ടിണി കിടക്കണം?; അധികം കഷ്ടപ്പെടാതെ തടി താനെ കുറയും..ഇതാ പോംവഴി
ഭാരം കുറയ്ക്കാൻ ഓടിയും ചാടിയും പട്ടിണി കിടുന്നുമെല്ലാം കഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ അതൊന്നും ചിലപ്പോൾ ഫലം ചെയ്യില്ലെന്ന് മാത്രമല്ല മറ്റ് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ അധികം കഷ്ടപ്പെടാതെ തന്നെ തടികുറക്കാനുള്ള ചില വഴികൾ നോക്കിയാലോ? പരീക്ഷിച്ച് നോക്കാം ഈ സൂപ്പ്. വെറുതെ എന്തെങ്കിലുമൊരു സൂപ്പ് അല്ല കേട്ടോ. ആരോഗ്യപ്രദമാണെന്ന് മാത്രമല്ല അമിത വിശപ്പിനെ ഇത് പമ്പകടത്തും അതുവഴി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാനും നിങ്ങളെ സഹായിക്കും. വിശദമായി അറിയാം
ശരീരഭാരം കുറയ്ക്കാൻ സൂപ്പ് നല്ലതാണോ?
തണുത്ത് വിറച്ച് നിൽക്കുമ്പോൾ ഒരു പാത്രം സൂപ്പ് കിട്ടിയാൽ കുടിക്കാത്തവരായി ആരാണുള്ളത്. സൂപ്പുകൾ വളരെ ആരോഗ്യപ്രദമാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ എല്ലാ സൂപ്പുകളും അങ്ങനെയല്ല കേട്ടോ. സാധാരണഗതിയിൽ എല്ലാവരും കഴിക്കുന്ന സൂപ്പാണ് തക്കാളി സൂപ്പ്. എന്നാൽ ഇതിൽ ക്രീം ചേർത്ത് കഴിച്ചാലോ? തെറ്റായ ഫലം ചെയ്യും. ക്രീം ഇല്ലാത്ത സൂപ്പുകളാകട്ടെ വളരെ ബോറും. ആരോഗ്യവും രുചിയും ഒരുപോലെ നൽകുന്ന സൂപ്പുകൾ വേണം തിരഞ്ഞെടുക്കാൻ. ഇന്ന് അത്തരത്തിലുള്ള ഒരു വെജ് കോൺ സൂപ്പ് പരിചയപ്പെടാം.

ശരീരഭാരം കുറയ്ക്കാൻ സൂപ്പ് നല്ലതാണോ എന്ന് ചോദിച്ചാൽ ഇത് നിങ്ങൾ കഴിക്കുന്ന സൂപ്പിനെ ആശ്രയിച്ചിരിക്കും എന്നതാണ് ഉത്തരം. കൃത്യമായ പോഷകങ്ങൾ നൽകുന്ന കുറഞ്ഞ കലോറിയുള്ള സൂപ്പകളാണ് ഉപയോഗിക്കുന്നതെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഈ വെജ് കോൺ സൂപ്പിൽ കാർബോഹൈഡ്രേറ്റ് കുറവാണ് മാതമല്ല ഉയർന്ന പ്രോട്ടീനും ഉള്ളതിനാൽ അത്താഴത്തിനൊക്കെ മികച്ചൊരു വിഭവമാണ്. കാരറ്റ്, ബ്രോക്കോളി, കാബേജ്, കോട്ടേജ് ചീസ് തുടങ്ങിയവയാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ. ഓട്സ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ വയറ് നിറഞ്ഞിരിക്കാനും സഹായിക്കുന്നു.
ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഡയറ്റീഷ്യൻ പ്രീതി ഗുപ്ത തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
ബീൻസ്, കാബേജ്, കാരറ്റ്, ബ്രൊക്കോളി, കോൺ എന്നിവ നന്നായി തിളപ്പിച്ചെടുക്കാം. അതിനുശേഷം 2 ടീസ്പൂൺ ഓട്സ് പൊടി കുറച്ച് വെള്ളത്തിൽ ചേർത്ത് യോജിപ്പിച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. അതിന് ശേഷം ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് കൊടുക്കാം. പച്ചക്കറികൾ വേവുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി, പനീർ , വേവിച്ച ബ്രൊക്കോളി എന്നിവ ചേർത്ത് കൊടുത്ത് ചൂടോടെ കഴിക്കാം.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications