Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടയിലേയും വയറിലേയും കൊഴുപ്പ് നീങ്ങും; വടിവൊത്ത ശരീരത്തിന്, ചെറുചൂടുള്ള നെയ്യ് ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

തണുപ്പ് കാലത്ത് ശരീരഭാരം കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തടി കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ നെയ്യ് ഒരു ഉപകാരപ്രദമായ ഒന്ന് തന്നെയാണ്. ഒരു ടീസ്പൂൺ ചെറുചൂടുള്ള നെയ്യ് കഴിച്ചാൽ തുടയിലും വയറിലും മറ്റെല്ലായിടത്തും അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.

പലപ്പോഴും തടി കൂട്ടാനാണ് നെയ്യ് ഉപയോ​ഗിക്കാറിള്ളത്. എന്നാൽ ഇനി പറയുന്ന രീതിയിൽ ഉപയോ​ഗിച്ചാൽ ഇത് തടി കുറയ്ക്കാനും സഹായകമാവും. ആരോഗ്യം മുതൽ ഔഷധ ആവശ്യങ്ങൾ വരെ മൊത്തത്തിലുള്ള നേട്ടങ്ങൾ നൽകുന്ന ഒന്നാണ് നെയ്യ്. അതിരാവിലെ എന്നാൽ മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിച്ചേക്കും. നെയ്യ് നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

weightt

മെറ്റാബോളിക് പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു: ചെറുചൂടുള്ള നെയ്യിൽ ഷോർട്ട് - ചെയിൻ ഫാറ്റി ആസിഡുകൾ (എസ്‌ സി എഫ്‌ എ) അടങ്ങിയിട്ടുണ്ട്, ഇത് ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും താപം ഉൽപ്പാദിപ്പിക്കുകയും കലോറി എരിച്ചുകളയും ചെയ്യുന്ന പ്രക്രിയയായ തെർമോജെനിസിസിനെ ഉത്തേജിപ്പിക്കും. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് ഇല്ലാതാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: ചെറുചൂടുള്ള നെയ്യ് ബ്യൂട്ടറേറ്റിന്റെ സമ്പന്നമായ ഉറവിടമാണ്, കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണിത്. ബ്യൂട്ടിറേറ്റ് കൂടൽ പാളിയെ പോഷിപിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സഹാപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം മെച്ചപ്പെട്ട ദഹനത്തിനും പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതിനും സഹായിക്കും

ആസക്തി കുറയ്ക്കുന്നു: രാവിലെ ചൂടുള്ള നെയ്യ് ആസക്തി കുറയ്ക്കാനും വയർ നിറഞ്ഞിരിക്കുന്നത് പോലെ തോന്നിക്കാനും സഹായിക്കും. ഇത് നിങ്ങളുടെ കലോറി ഉപഭോ​ഗം കുറയ്ക്കും. വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. നെയ്യിലെ എസ്‌ സി‌ എഫ്‌ എകൾ ഏറെ ​ഗുണകരമാണ്.ഇത് വയർ നിറഞ്ഞിരിക്കാനും അമിതമായി ഭക്ഷണ കഴിക്കുന്നത് തടയാനും സഹായിക്കും

ഊർജ്ജ നില മെച്ചപ്പെടുത്തുന്നു: ഉയർന്ന ഇടത്തരം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCTs) കണ്ടന്റ് കാരണം ചെറുചൂടുള്ള നെയ്യിന് സുസ്ഥിരമായ ഊർ‌ജ്ജ സ്രോതസ് നൽകാൻ സാധിക്കും. ഇത് ദിവസം മുഴുവൻ ആവശ്യമായ എനർജി നമുക്ക് നൽകും.

രാവിലെ എങ്ങനെയാണ് ചൂടുള്ള നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്ന് നോക്കാം. കാപ്പിയിലോ ചായയിലോ കുറച്ച് ചെറുചൂടുള്ള നെയ്യ് ചേർക്കുക, നിങ്ങളുടെ ഓട്‌സ് അല്ലെങ്കിൽ പ്രഭാതഭക്ഷണം തയ്യാറാക്കുമ്പോൾ നെയ്യ് ഉപയോ​ഗിക്കാം. നെയ്യ് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ചെറുചൂടുള്ള നെയ്യ് അമിതമായി ഉപയോഗിക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+