വയറുചാടി, ഷേയ്പ്പ് ഇല്ലാതായോ? വയർകുറച്ച് അടിപൊളി ലുക്കാവാം; രാവിലെ കുടിക്കാം ഈ പാനീയങ്ങൾ..
നിങ്ങൾ അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുകയാണോ? കുടവയർ നിങ്ങൾക്ക് വല്ലാത്ത പ്രശ്നം ആകുന്നുണ്ടോ? എന്നാൽ ഇതിനൊക്കെയുള്ള പരിഹാരമാണ് ഇനി പറയാൻ പോകുന്നത്. അമിതവണ്ണം കുറയ്ക്കുന്നതിൽ പ്രഭാത പാനീയങ്ങൾ വളരെ പ്രധാനപ്പെട്ട പങ്കുതന്നെയാണ് വഹിക്കുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള ദിനചര്യയുടെ ഭാഗമായി ആരോഗ്യകരമായ പാനീയങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. രാവിലെ നമ്മൾ ചെയ്യുന്നതെന്തോ അത് ദിവസം മുഴുവൻ നമ്മുടെ ഊർജ്ജം നിർണയിക്കും.
നമ്മൾ രാവിലെ കുടിക്കുന്ന ആരോഗ്യകരമായ പാനീയങ്ങൾ മെറ്റാബോളിസം വർദ്ധിപ്പിക്കാനും കലോറി എരിയിക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കും. നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുന്ന ദിനചര്യയിൽ കുറഞ്ഞ കലോറി ഉള്ള പാനീയങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്.

ചെറു ചൂടുള്ള നാരങ്ങാ വെള്ളം: ഒരു കപ്പ് ചെറു ചൂടുള്ള വെള്ളത്തിൽ അര നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. നാരങ്ങ വെള്ളം ഉന്മേഷദായകവും ജലാംശം നൽകുന്നതുമാണ്. കലോറിയും കുറവാണ്. ഇത് ദഹനത്തിന് സഹായിക്കും. മെറ്റബോളിസം വർദ്ധിപ്പിക്കുകയും വിറ്റാമിൻ സി നൽകുകയും ചെയ്യും.
ഗ്രീൻ ടീ : മെറ്റാ ബോളിസം വർദ്ധിപ്പിക്കാനും ശരീരഭാര കുറയ്ക്കാനും ഗ്രീൻ ടീയ്ക്ക് കഴിവുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് എന്ന ആന്റി ഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കലോറി രഹിത പാനീയത്തിനായി രാവിലെ ഒരു കപ്പ് മധുരമില്ലാത്ത ഗ്രീൻ ടീ കുടിക്കാം.
തേങ്ങാ വെള്ളം: തേങ്ങാ വെള്ളം വളരെ ഗുണങ്ങളുള്ള ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള തേങ്ങാവെള്ളം കുടിക്കുന്നത് മൊത്തത്തിൽ ആരോഗ്യതത്തിന് ഗുണം ചെയ്യും. ഒന്നാമതായി, ഇത് ആമാശയത്തെ ശാന്തമാക്കുകയും ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ സഹായിക്കുകയും ചെയ്യുന്നതാണ്. ഇത് ശരീരത്തിൽ കൂടുതൽ നേരം ജലാംശം നിലനിർത്തും. വയറിലെ കൊഴുക്ക് എരയിച്ചുകളയാൻ സഹായിക്കുന്നതുമാണ്. കൊഴുപ്പ് എരിയിച്ച് കളയാൻ ആവശ്യമായ പോഷകങ്ങൾ ഇതിലുണ്ട്.
ഹെർബൽ ഇൻഫ്യൂഷനുകൾ: പെപ്പർമിൻ്റ്, ചാമോമൈൽ അല്ലെങ്കിൽ ഇഞ്ചി ചായ പോലുള്ള ഹെർബൽ ഇൻഫ്യൂഷനുകൾ തിരഞ്ഞെടുക്കുക. ഈ പാനീയങ്ങൾ കലോറി രഹിതമാണ്, മാത്രമല്ല ദഹനത്തിന് സഹായിക്കുകയും വയറുവേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വെജിറ്റബിൾ ജ്യൂസ്: ചീര, സെലറി, കക്കിരിക്ക , നാരങ്ങ അല്ലെങ്കിൽ ഇഞ്ചി എന്നിവ പോലുള്ള നല്ല പച്ചക്കറികൾ കൊണ്ട് കുറഞ്ഞ കലോറി പച്ചക്കറി ജ്യൂസ് ഉണ്ടാക്കുക. പച്ചക്കറി ജ്യൂസുകൾ പോഷകങ്ങൾ നിറഞ്ഞതാണ്, ജലാംശം നൽകുകയും ചെയ്യുന്നു. കലോറി ഇല്ലാത്തുകാെണ്ട് തന്നെ രാവിലെ തന്നെ ഈ ജ്യൂസ് കുടിച്ചുകൊണ്ട് ദിവസം തുടങ്ങാം.
അതേ സമയം നിങ്ങൾ ഓർക്കേണ്ട കാര്യമാണ് ഈ പാനീയങ്ങൾ നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിന് സഹായകമാകുമെങ്കിലും സമീകൃതാഹാരം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതശൈലി എന്നിവ കൂടി ചേരുമ്പോഴാണ് നിങ്ങൾക്ക് ഫലം കിട്ടുന്നത്.
നിങ്ങളുടെ ശരീരത്തിൻ്റെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ നിർദ്ദിഷ്ട ആരോഗ്യ സാഹചര്യങ്ങളെയും ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി മികച്ച ഉപദേശത്തിനായി ഒരു ഹെൽത്ത് കെയർ പ്രൊഫഷണലോ രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനോടോ ആലോചിച്ച ശേഷം മാത്രം ഡയറ്റിൽ മാറ്റം വരുത്തുക.












Click it and Unblock the Notifications