ഈ 7 ഭക്ഷങ്ങൾ കഴിക്കാറുണ്ടോ? എന്നാൽ തടി കുറയുമെന്ന് കരുതേണ്ട.. ഉടൻ നിർത്തിക്കോളൂ
അമിത വണ്ണം തന്നെയായിരിക്കും ഭൂരിഭാഗം പേരും അനുഭവിക്കുന്ന പ്രശ്നം. പല വഴികൾ നോക്കിയിട്ടും കാര്യമായ മാറ്റം ഒന്നുമില്ലെങ്കിൽ അതിന് പിന്നിലെ കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണം ആയിരിക്കാം.
തടി കുറയാൻ സഹായിക്കുമെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ വിപരീത ഫലമായിരിക്കാം ചെയ്യുന്നത്. തടി കുറയ്ക്കാനാണ് നിങ്ങൾ പ്രയത്നിക്കുന്നതെങ്കിൽ ഈ 7 ഭക്ഷണങ്ങളോട് നോ പറഞ്ഞേ പറ്റൂ.

പ്രോട്ടീൻ ഷേയ്ക്ക്: നിങ്ങൾ ഭാരം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പ്രോട്ടീൻ ഷേയ്ക്ക് നിർബന്ധമായും ഒഴിവാക്കിയേ പറ്റൂ. കാരണം പ്രോട്ടീനിൽ ധാരാളം കലോറി ഉണ്ട്.
ചിയ സീഡ്: ഞെട്ടിപ്പോയല്ലേ, പലപ്പോഴും ഭാരം കുറയ്ക്കാൻ നമ്മൾ ചിയ സീഡ് കഴിക്കാറുണ്ട്. എന്നാൽ കലോറി നോക്കാതെ ചിയ സീഡ് കഴിച്ചാൽ ഭാരം കൂടും എന്ന കാര്യത്തിൽ സംശയിക്കേണ്ട. അതുകൊണ്ട് നിങ്ങൾ കഴിക്കുന്ന ചിയ സീഡിന് കൃത്യമായ അളവ് ഉണ്ടായിരിക്കണം.
മൾട്ടി ഗ്രെയിൻ ബ്രഡ്: മൾട്ടിഗ്രെയിൻ ബ്രഡ് ആരോഗ്യകരമാണ് എന്നാണ് എല്ലാവരും ധരിച്ച് വെച്ചിരിക്കുന്നത്. എന്നാൽ അവ നിങ്ങളുടെ ശരീര ഭാരം കൂട്ടും. ആരോഗ്യകരമാണ് എന്ന് കരുതി നിങ്ങൾ അമിതമായി ബ്രഡ് കഴിച്ചാൽ അമിതവണ്ണം പ്രതീക്ഷിക്കാം.
സീസണിംഗ് ഉപ്പ്: ഉപ്പ്, മസാലകൾ, മറ്റ് സുഗന്ധങ്ങൾ, ചിലപ്പോൾ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി) എന്നിവയുടെ മിശ്രിതമാണ് സീസണിംഗ് ഉപ്പ്. ഇത് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകും.
ജ്യൂസ്: പലപ്പോഴും ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾ ഭക്ഷണമൊക്കെ ഒഴിവാക്കി ജ്യൂസ് കുടിക്കാറുണ്ട്. ജ്യൂസ് വളരെ ആരോഗ്യകരമായ ഒന്നുതന്നെയാണ്. എന്നാൽ അവ പഞ്ചസാര അമിത അളവിൽ നിങ്ങളുടെ ശരീരത്തിലേക്ക് എത്താൻ കാരണം ആകുന്നു. ജ്യൂസ് കുടിക്കുന്നതിന് പകരം നിങ്ങൾ പഴങ്ങൾ അങ്ങനെ തന്നെ കഴിക്കുന്നതായിരിക്കും നല്ലത്. കാരണം ഇത് നിങ്ങളുടെ ശരീരത്തിലേക്ക് നാരുകൾ എത്തിക്കുകയും വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും.
പിത ചിപ്സ്: മൈദ് കൊണ്ട് ഉണ്ടാക്കുന്നത് കൊണ്ട് ഇവ നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കാൻ കാരണം ആകും. അതുമാത്രമല്ല പ്രമേഹത്തിനും ഇത് കാരണമായേക്കാം.
നുട്രീഷൻ ബാർ: നുട്രീഷൻ ബാറിൽ നട്സും ധാന്യങ്ങളം മാത്രമല്ല ഉള്ളത്. വലിയ അളവിൽ കലോറി ഉണ്ടാവാൻ സാധ്യത ഉണ്ട് . ഇത് നിങ്ങളുടെ ഭാരം കൂട്ടാൻ കാരണമായേക്കാം.












Click it and Unblock the Notifications