തേങ്ങാ വെള്ളം കുടിച്ച് ഈസിയായി തടി കുറക്കാം; ഗുണങ്ങൾ പലതാണ്, അറിയാം
തടി കുറക്കാൻ വ്യായാമത്തോടൊപ്പം തന്നെ പ്രധാനമാണ് നമ്മുടെ ഡയറ്റും. തടി വെക്കില്ലെന്ന് കരുതി ഡയറ്റിൽ ഉൾപ്പെടുത്തുന്നവയായിരിക്കാം ചിലപ്പോൾ പണി തരുത്. തടി കൂടുമെന്ന ഭയത്താൽ ഒഴിവാക്കുന്നവ ചിലപ്പോൾ അനുഗ്രഹവും ആയേക്കും.
തടി കുറക്കാനുള്ള ശ്രമത്തിൽ പ്രധാനമാണ് വെള്ളം. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനൊപ്പം ചില പാനീയങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ തടി കുറക്കാനുള്ള യാത്ര എളുപ്പമാകും. അത്തരത്തിൽ ഒരു പാനീയമാണ് തേങ്ങാവെള്ളം. കാര്യമില്ലെന്ന് കരുതി പലരും ഒഴിവാക്കുന്ന പാനീയം കൂടിയാണിത്. എന്നാൽ ഇവ തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ വളരെ വേഗത്തിൽ സഹായിക്കും. എങ്ങനെയെന്നല്ലേ, നോക്കാം

1. കുറഞ്ഞ കലോറി
കലോറി കുറവുള്ളത് എന്തും നിങ്ങളുടെ തടി കുറക്കാനുള്ള ശ്രമത്തെ സഹായിക്കും. അത്തരത്തിലൊരു പാനീയം കൂടിയാണ് തേങ്ങ വെള്ളം. ഒരു ഗ്ലാസ് തേങ്ങാവെള്ളത്തിൽ വെറും 44 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതേസമയം തേൻ പോലുള്ളവയൊക്കെ ചേർത്ത് കുടിച്ചാൽ കലോറി കൂടും കേട്ടോ.
ഫൈബർ ധാരാളം
തടി കുറക്കാനുള്ള ഡയറ്റിൽ ഫൈബർ അടങ്ങിയ ഭക്ഷണം ധാരാളം ഉൾപ്പെടുത്തണം. തേങ്ങാ വെള്ളത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തേങ്ങയിൽ 9 ഗ്രാം ഡയറ്ററി ഫൈബർ ഉണ്ടെന്നാണ് യുഎസ്ഡിഎ പഠനത്തിൽ പറയുന്നത്.
ദഹനം വേഗത്തിലാക്കും
ശരീരഭാരം കുറക്കുമ്പോൾ കൃത്യമായ ദഹനവും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാരണം ദഹനം സുഗമമാകുമ്പോൾ കൃത്യമായ അളവിൽ പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടും. ഫൈബർ ധാരാളം അടങ്ങിയതിനാൽ തന്നെ തേങ്ങാവെള്ളം നിങ്ങളെ തടി കുറക്കാൻ സഹായിക്കും. ഇടക്കിടെ വെള്ളം കുടിക്കാൻ ഇത് സഹായിക്കും.
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും
ശരീരത്തിൽ വെള്ളത്തിന്റെ അംശം കൂടുമ്പോൾ സ്വാഭാവികമായും വിശപ്പ് കുറവ് മാത്രമേ അനുഭവപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇടക്കിടെ വെള്ളം കുടിക്കണമെന്ന ചിന്തയും ഇല്ലാതാകും. തേങ്ങാവെള്ളം കുടിക്കുന്നത് വയർ നിറഞ്ഞിരിക്കാനും നിങ്ങളെ സഹായിക്കും.
തേങ്ങാ വെള്ളം കുടിച്ചത് കൊണ്ട് മാത്രം തടി കുറയില്ല കേട്ടോ, കൃത്യമായി വ്യായാമവും ഇതിനൊപ്പം ആവശ്യമാണ്. മാത്രല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications