ചെമ്പരത്തി ചായ കുടിച്ച് തടി കുറക്കാമെന്നോ? വേറേയും ഉണ്ട് ഗുണങ്ങൾ, അറിയാം
അതിരാവിലെ ചായ കുടിക്കുന്ന പതിവ് പലർക്കും കാണും. ചിലർക്ക് ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ അസ്വസ്ഥത നിറഞ്ഞതാകും. എന്നാൽ ഇത്തരത്തിൽ പാൽ ചായ അതിരാവിലെ കുടിക്കുന്നത് ആരോഗ്യപ്രദമല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അപ്പോൾ ചായ കുടിക്കാതെയോ എന്ന സങ്കടം വേണ്ട. പാൽ ചായ കുടിക്കേണ്ടെന്നേ ഉള്ളൂ, പകരം ഇനി മുതൽ ചെമ്പരത്തി ചായ കുടിച്ച് നോക്കൂ.ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കും.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഈ ചായ രക്തസമ്മർദ്ദം സന്തുലിതമാക്കാനും ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി വർധിക്കാനുമൊക്കെ ഉത്തമമാണ്. മാത്രമല്ല കഫിൻ ഇല്ലാത്തതിനാൽ ധൈര്യമായി തന്നെ ചെമ്പരത്തി ചായ ശീലമാക്കാം. ഗുണങ്ങൾ വിശദമായി വായിക്കാം

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം
രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ചായയാണ് ചെമ്പരത്തി ചായ. ശരീരത്തിലെ നല്ല കൊളസ്ട്രേളിനേയും ചീത്ത കൊളസ്ട്രോളിനേയും സന്തുലിതമാക്കാൻ ഇവ സഹായിക്കും. ഇത് ഹൃദയത്തെ സംരക്ഷിക്കും.
ദഹനപ്രക്രിയ സുഗമമാക്കും
വയറിലെ വീർത്തിരിക്കുക, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹരിക്കാൻ ചെമ്പരത്തി ചായ കുടിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന ലാക്സേറ്റീവ് എന്ന ഘടകം കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തു. അതുവഴി ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
പ്രതിരോധശേഷി മെച്ചപ്പെടുത്തും
ചെമ്പരത്തി ചായയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങൾക്കെതിരെ പോരാടുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.
ചർമ്മത്തന്റെ ആരോഗ്യം സംരക്ഷിക്കും
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെമ്പരത്തി. ഇത് ചർമ്മത്തിലെ വീക്കത്തെ തടയുകയും ചർമ്മം പ്രായമാകുന്നതിനെ ചെറുക്കുകയും ചെയ്യുന്നു.
തടി കുറക്കാൻ സഹായിക്കും
ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയാൻ ഉപാപയം കൃത്യമായ രീതയിൽ നടക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ശരീരത്തിൽ അമിതമായ അളവിലുള്ള വെള്ളം നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് കൂടുതൽ ആരോഗ്യപ്രദമായും ഊർജത്തോടെയും ഇരിക്കാൻ ശരീരത്തെ സഹായിക്കും.
ചെമ്പരത്തി ചായ കുടിച്ചത് കൊണ്ട് മാത്രം ഇതെല്ലാം എളുപ്പമാണെന്ന് കരുതരുത്. കൃത്യമായ ഡയറ്റും വ്യായാമവുമെല്ലാം ആരോഗ്യപ്രദമായ ജീവിതത്തിന് പ്രധാനമാണ്. മികച്ച ജീവിത രീതി പിന്തുടർന്നാൽ തന്നെ പകുതി പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications