Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യായാമം ചെയ്യാതെ തടി കുറയ്ക്കാൻ സാധിക്കുമോ?‌ ഈ 5 കാര്യങ്ങൾ ഒന്ന് ചെയ്തുനോക്കൂ

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ വളരെ പ്രധാനപ്പെട്ടതാണ് വ്യായാമം. ശരിയായ ഭക്ഷണ ക്രമം, ശരിയായ വ്യായാമ ദിനചര്യകൾ. ജീവിത ശൈലി എന്നിവ മെറ്റാബോളിസം വർദ്ധിപ്പിക്കാനും തടി കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ പലർക്കും വ്യായാമം ചെയ്യാൻ സാധിക്കാറില്ല. മടിയും സമയക്കുറവും ഒക്കെ കാരണം പലരും കൃത്യമായി വ്യായാമം ചെയ്യാറില്ല.

weight

വ്യായാമമില്ലാതെ ശരീരഭാരം കുറയ്ക്കാൻ ശരിക്കും സാധ്യമാണോ? ഈ ചോദ്യം പലരും ചോ​ദിക്കുന്നതാണ്, വ്യായാമമില്ലാതെ ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞേക്കും. നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം നിങ്ങളുടെ കലോറി ചെലവിനേക്കാൾ കുറവായിരിക്കുമ്പോഴാണ് ശരീരഭാരം കുറയുന്നത്. വ്യായാമം കലോറി കുറയക്കാൻ നിങ്ങളെ സഹായിക്കും, എന്നാൽ കലോറി എരിച്ച് കളയാനുള്ള ഒരേയൊരും മാർ​ഗം അല്ല ഈ വ്യായാമം. വ്യായാമം ചെയ്യാതെ തന്നെ കലോറിയു കൊഴുപ്പും കുറയ്ക്കാനുള്ള ചില വഴികളാണ് പറയുന്നത്.

കലോറി നിയന്ത്രണം: നിങ്ങളുടെ കലോറി ഉപഭോ​ഗം ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ കലോറി കുറയ്ക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്, ഭക്ഷണത്തിന്റെ അളവിൽ ശ്രദ്ധിക്കുക. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നിങ്ങളുടെ ശരീരത്തിന് നിലവിലെ ഭാരം നിലനിർത്താൻ മൊത്തത്തിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നിങ്ങൾക്ക് സഹായകമാകും.

സമീകൃതാഹാരം: ലീൻ പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോ​ഗ്യകരമായ കാെഴുപ്പുകൾ എന്നിങ്ങനെ വിവധതരം ഭക്ഷണങ്ങൾ ഉൾപ്പെടുന്ന സമീകൃതാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ഭക്ഷണങ്ങൾ സാധാരണയായി കലോറിയിൽ കുറവുള്ളതും കൂടുതൽ പോഷകമൂല്യം വാഗ്ദാനം ചെയ്യുന്നതുമാണ്.

അളവ് ശ്രദ്ധിക്കുക: കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക. ചെറിയ പ്ലേറ്റുകളിൽ ഭക്ഷണം കഴിക്കുക. ഇത് കുറച്ച് ഭക്ഷണം കഴിക്കാൻ നിങ്ങളെ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.

ഭക്ഷണം ആസൂത്രണം ചെയ്യുക ട്രാക്കിം​ഗ് നടത്തുക: നിങ്ങളുടെ കലോറി കുറയ്ക്കാനുള്ള ശ്രമം ശരിയായ രീതയിൽ തന്നെയാണെന്ന് ഉറപ്പാക്കാൻ ഭക്ഷണം മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഭക്ഷണത്തിൻ്റെ അളവ് ട്രാക്കുചെയ്യുകയും ചെയ്യുക. ജങ്ക്, എണ്ണമയമുള്ള ഭക്ഷണങ്ങൾ അല്ലെങ്കിൽ സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാം. സാധ്യമെങ്കിൽ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം ഓഫീസിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുക.

ജീവിതശൈലി: പരോക്ഷമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നിങ്ങളുടെ ദിനചര്യയിൽ ചെറിയ മാറ്റങ്ങൾ. ഉദാഹരണത്തിന്, നിങ്ങളുടെ വെള്ളം ധാരാളമായി കുടിക്കുക, മതിയായ ഉറക്കം നേടുക, സമ്മർദ്ദം നിയന്ത്രിക്കുക, ഉദാസീനമായ പെരുമാറ്റം കുറയ്ക്കുക എന്നിവയെല്ലാം ശരീരഭാരം നിയന്ത്രിക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+