തടി കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ ഫ്രൂട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നതിന് നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണക്രമവും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്. ഫ്രൂട്‌സ് പലപ്പോഴും ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷനായി പറയപ്പെടാറുണ്ട്. എന്നാല്‍ എല്ലാ പഴങ്ങഴും ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയെ സഹായിക്കില്ല. നേരെമറിച്ച്, അമിതമായ മധുരമുള്ളതോ ഉയര്‍ന്ന കലോറി ഉള്ളതോ ആയവ വിപരീതഫലം സമ്മാനിക്കും.
ഏത്തപ്പഴത്തില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും താരതമ്യേന ഉയര്‍ന്നതാണ്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ ഏകദേശം 105 കലോറിയും 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കും. അതിനാല്‍, നിങ്ങള്‍ ദിവസവും 2-3 വാഴപ്പഴം കഴിക്കുകയാണെങ്കില്‍ ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ദിവസവും ഒരു വാഴപ്പഴം മാത്രം കഴിക്കുന്നതാണ് നല്ലത്. ഗ്ലൈസെമിക് ഇന്‍ഡക്‌സില്‍ കുറവായതിനാ മിതമായ അളവില്‍ കഴിക്കുമ്പോള്‍ ആരോഗ്യകരമായ ലഘുഭക്ഷണമാകാന്‍ അതിന് കഴിയും.

മുന്തിരി ചെറുതായിരിക്കാം. പക്ഷേ അതിശയകരമാംവിധം ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിരിക്കുന്ന ഫ്രൂട്‌സാണ് ഇത്. ഒരു കപ്പ് മുന്തിരിയില്‍ ഏകദേശം 23 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ നിരാകരിക്കുന്നു. ഉയര്‍ന്ന കലോറിയുള്ള പഴങ്ങളില്‍ ഒന്നാണ് അവോക്കാഡോ. 100 ഗ്രാം അവോക്കാഡോയില്‍ ഏകദേശം 160 കലോറി അടങ്ങിയിട്ടുണ്ട്.
അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഒരു നല്ല ഉറവിടമാണെങ്കിലും ന്യായമായ അളവിനപ്പുറം കഴിക്കുമ്പോള്‍ ശരീരഭാരം കൂട്ടും. എന്നാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഇതിനര്‍ത്ഥമില്ല. ഈ പഴം മിതമായി കഴിക്കുന്നതാണ് നല്ലത്. മാമ്പഴം മധുരമുള്ളതും എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതുമായിരിക്കും. പക്ഷേ അവയില്‍ കലോറി കൂടുതലാണ്.
ഒരു ഇടത്തരം വലിപ്പമുള്ള മാങ്ങയില്‍ ഏകദേശം 150 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാനായി മാങ്ങയുടെ ചെറിയ ഭാഗങ്ങള്‍ കഴിക്കുന്നതോ മറ്റ് കുറഞ്ഞ കലോറി ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നതോ പരിഗണിക്കുക. പൈനാപ്പിള്‍ രുചികരമായ മധുരം പ്രദാനം ചെയ്യുന്നു. പക്ഷേ അതില്‍ പ്രകൃതിദത്ത പഞ്ചസാരയും താരതമ്യേന കൂടുതലാണ്. ഒരു കപ്പ് പൈനാപ്പിളില്‍ ഏകദേശം 16 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതിയില്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ മിതത്വം പ്രധാനമാണ്. ഡ്രൈ ഫ്രൂട്‌സ് ലഘുഭക്ഷണമായി തോന്നുമെങ്കിലും അവ പഞ്ചസാരയുടെയും കലോറിയുടെയും കേന്ദ്രീകൃത ഉറവിടങ്ങളാണ്. ഇവയുടെ ഉണക്കല്‍ പ്രക്രിയ വെള്ളം നീക്കം ചെയ്യുകയും പഞ്ചസാര കൂടുതല്‍ സാന്ദ്രമാക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications