Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കുകയും ചെയ്യും ചർമ്മത്തിന് തിളക്കവും കിട്ടും; അതിരാവിലെ നെയ് ചേർത്ത വെള്ളം കുടിക്കൂ

അതിരാവിലെ ചായയോ കാപ്പിയോ കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ഒരുപക്ഷെ ഈ കാപ്പിയോ ചായയോ കിട്ടിയില്ലെങ്കിൽ നമ്മുടെ അന്നത്തെ മൂഡ് തന്നെ മാറിയേക്കാം.

അനുകൂലമായ മാനസികാവസ്ഥ എന്നത് പോലെ തന്നെ പ്രധാനമാണല്ലോ ആരോഗ്യ അവസ്ഥയും. അതിനാൽ ഇനി മുതൽ അതിരാവിലെ അതിന് കൂടി പ്രധാന്യം കൊടുത്താലോ? മനസിലായില്ലേ? ആരോഗ്യകരമായ പാനീയം കുടിച്ച് ദിവസം തുടങ്ങാമെന്ന് സാരം. അതേത് പാനീയം എന്നാണ് ചോദ്യമെങ്കിൽ വിശദമായി പറഞ്ഞുതരാം.

weig-

രാവിലെ തന്നെ നെയ് ചേർത്ത വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. കേൾക്കുമ്പോൾ‍ ബുദ്ധിമുട്ട് തോന്നുമെ്കിലും ഇത്രയും ആരോഗ്യകരമായ മറ്റൊരു പാനീയമില്ല. കാരണം ഇവ ദഹതനത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങൾ വേഗത്തിലാക്കാനുമൊക്കെ സഹായിക്കും. ചർമ്മത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നെയ് ഒഴിച്ച പാനീയം ഉത്തമാണ്. തടി കുറക്കാനും ഇത് നല്ലതാണത്രേ. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങളെന്ന് പരിശോധിക്കാം.

ദഹനം സുഗമമാക്കുന്നു

അതിരാവിലെ വെറും വയറ്റിൽ നെയ് ഒഴിച്ച പാനീയം കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കുടലിലെ ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. ഗ്യാസ് , മലബന്ധം പോലുള്ള പ്രശ്നങ്ങളും ഇത് ഇല്ലാതാക്കും.

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ഉത്തമം

ചിലർ അതിരാവിലെ ചെറുനാരങ്ങയോ ഇഞ്ചിയോ ചേർത്ത് വെള്ളം കുടിക്കാറുണ്ട്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനാണ് ഇത്. അതുപോലെ തന്നെ വിഷാംശം നീക്കം ചെയ്യാനും കരളിന്റെ ആരോഗ്യത്തിനും ഉത്തമമാണ് നെയ് ചേർത്ത പാനീയം.

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ആരോഗ്യകരമായ കൊഴുപ്പുകളും ആൻ്റിഓക്‌സിഡൻ്റുകളും നെയ്യിൽ ധാരാളമുണ്ട്. ഈ പോഷകങ്ങൾ ഉള്ളിൽ നിന്ന് ചർമ്മത്തെ പോഷിപ്പിക്കും. ചർമ്മത്തിൻ്റെ ഘടനയും തിളക്കവും മെച്ചപ്പെടുത്തും ഇത് സഹായിക്കും.

തടി കുറക്കാൻ സഹായിക്കും

നെയ്യിൽ ഇടത്തരം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഊർജം പ്രദാനം ചെയ്യുകയും കൊഴുപ്പ് സംഭരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
മാത്രമല്ല ഉപാപയപ്രവർത്തനങ്ങൾ വേഗത്തിലാക്കി കൊഴുപ്പ് കത്തിച്ച് കളയാനും സഹായിക്കും. പ്രത്യേകിച്ച് വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പുകൾ.

വെള്ളം തയ്യാറാക്കാനായി ചെറു ചൂടുവെള്ളത്തിൽ അൽപം നെയ് ചേർത്ത് ഇളക്കി കുടിക്കാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+