45 കിലോ കുറച്ച് ഫിറ്റായ സാറാ അലിഖാൻ! വണ്ണം കുറച്ചത് എങ്ങനെയെന്നോ? അറിയാം, നിങ്ങൾക്കും പരീക്ഷിക്കാം
കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറാ അലി ഖാൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലേക്ക് എത്തുന്നതിന് മുൻപ് സാറ സമീകൃത ആഹാരത്തിലൂടെയും ചിട്ടയായ വ്യായമത്തിലൂടെയും 45 കിലോ ഭാരമാണ് കുറച്ചത്. കൗമാര പ്രായത്തിൽ പൊണ്ണത്തടി, പി സി ഓ ഡി എന്നവയ്ക്കെതിരെ താരം പോരാടി.
ഒരു ചാറ്റ് ഷോയിൽ താൻ വലിയ ഭക്ഷണപ്രിയയാണെന്ന് സാറ പറഞ്ഞിരുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും പി സി ഓ ഡിക്ക് കാരണമാവുകയും ചെയ്തു. പി സി ഓ ഡിക്ക് ചികിത്സയില്ലാത്തതിനാൽ ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായമത്തിലൂടെയും മാത്രമെ നിയന്ത്രിക്കാനാവൂ എന്നതിനാൽ സന്തുലിതമായ ഒരു ജീവിത ശൈലിയാണ് താരം പിന്തുടരുന്നത്. അത് അവരുടെ ശരീരഭാരം കുറയ്ക്കാനും പി സി ഓ ഡി മാനേജ് ചെയ്യാനും സഹായിച്ചു. അധിക കിലോ കുറയ്ക്കാൻ സാറ പിന്തുടരുന്ന ഭക്ഷണക്രമവും വ്യായാമവും ഇതാ.

സാറ അലിഖാന്റെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ചെറുതല്ല. 96 കിലോയിൽ നിന്ന് അവിശ്വസനീയമായ 45 കിലോ കുറയുന്നത് വരെയുള്ള ഒരു യാത്രയാണ് നിശ്ചയദാർഢ്യവും ശരിയായ ഭക്ഷണക്രമനും ശരിയായ വ്യായാമവും കൊണ്ട് തടി കുറയ്ക്കുക സാധ്യമാണെന്നും അവർ തെളിയിച്ചു,
ഒരു അഭിമുഖത്തിൽ വെച്ച് തനിക്ക് ശരീരഭാരം കുറയ്ക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം സാറ പങ്കുവെച്ചു.
തനിക്ക് അമിതഭാരം ഇല്ലായിരുന്നുവെന്നും പിന്നീട് വണ്ണം വെയ്ക്കുകയായിരുന്നുവെന്നും സാറ പറയുന്നു. ഒരു ഘട്ടത്തിൽ 85 കിലോ മുതൽ 96 കിലോ വരെ ഭാരത്തിലെത്തി. കൊഴുപ്പായിരുന്നു, അനാരോഗ്യ ശീലങ്ങളിലേക്ക് വീഴുന്നത് എത്ര എളുപ്പമാണെന്ന് സാറ പറയുന്നു. സാറാ അലി ഖാന്റെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ നിന്ന് സ്വീകരിക്കാൻ കഴിയുന്ന ഭക്ഷണക്രമവും വ്യായമ ടിപ്പുകളും...
കുറഞ്ഞ കാർബ്, ഉയർന്ന പ്രോട്ടീൻ പ്ലാൻ പിന്തുടർന്ന് സാറ തന്റെ ഭക്ഷണക്രമം നിയന്ത്രിച്ചു. കാർബോ ഹൈഡ്രേറ്റ് കഴിക്കുന്നത് ഒരു ദിവസം ഒന്നായി പരിമിതപ്പെടുത്തി. സാധാരണയായി അത് ഉച്ച സമയത്താണ്. സാറയുടെ ഭക്ഷണം പ്രോട്ടീൻ നിറഞ്ഞതാണ്. കൂടാതെ നാരുകൾ ചേർക്കാൻ പഴങ്ങളും ഉൾപ്പെടുത്തി. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ മല്ലിയില, ജീരകം വെള്ളം അല്ലെങ്കിൽ പഴങ്ങളും പച്ചക്കറികളും ചേർത്ത് ഉണ്ടാക്കിയ സ്മൂത്തി പോലെയുള്ള വീട്ടിൽ തന്നെ തയ്യാറാക്കുന്ന പാനീയങ്ങൾ എന്നിവ സാറാ ഉൾപ്പെടുത്തി. ഗ്രീൻ ടീ അല്ലെങ്കിൽ നാരങ്ങയും തേനും ചേർത്ത പാനീയം എന്നിവ ഉപയോഗിച്ചാണ് താരം തന്റെ ദിവസം ആരംഭിക്കുന്നത്.
സാറാ തന്റെ ശരീരഭാരം കുറയ്ക്കുന്നത് ആരോഗ്യകരമായ ഭക്ഷണക്രമം കൊണ്ടുമാത്രമല്ല. ശരീരഘടന കൈവരിക്കാൻ സാറ പതിവ് ജിം വർക്കൗട്ടുകളും ചെയ്തു. വർക്കൗട്ടിന്റെ ആദ്യ ദിനങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ സ്ഥിരത പുലർത്തുകയും പതിവായി ജിമ്മിൽ പോകുന്നത് ഉറപ്പാക്കുകയും ചെയ്തുവെന്ന് താരം പറയുന്നു. അധിക ഭാരം കുറയ്ക്കാൻ വെയ്റ്റ് ലിഫ്റ്റിംഗ്, യോഗ, പൈലേറ്റ്സ് എന്നിവയ്ക്കൊപ്പം കാർഡിയോ വ്യായാമങ്ങളിലും താരം പ്രത്യേകമായി ശ്രദ്ധ പുലർത്തി.
സാരാ അലി ഖാന്റെ ശരീര ഭാരം കുറയ്ക്കുന്നത് ആരോഗ്യമുശ്ശ ശരീരം കൈവരിക്കാൻ സഹായിക്കുക മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചതിനാൽ അവളുടെ പിസി ഓഡി മികച്ച രീതിയിൽ നിയന്ത്രിക്കാൻ കാരണമായി, അവളുടെ മാറ്റം ശരീരഭാരം കുറയ്ക്കാനും പി സി ഓ ഡി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായ ഒരു യാത്രയാണ്.












Click it and Unblock the Notifications