Get Updates
Get notified of breaking news, exclusive insights, and must-see stories!

തുളസിയില അല്ല തുളസി വിത്ത് കൊണ്ട് ഇങ്ങനെ വെള്ളമുണ്ടാക്കി കുടിക്കൂ; തടിയൊക്കെ കുറഞ്ഞോളും!

തുളസിയുടെ ​ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. തുളസി വെള്ളം കുടിക്കുന്ന ആളുകളും ഒരുപാടുണ്ടാവും. എന്നാൽ തുളസി വിത്ത് വെള്ളം കുടിക്കുന്നവരുണ്ടോ? അതെ തുളസി ഇലയല്ലാതെ തുളസി വിത്ത് കൊണ്ട് വെള്ളം ഉണ്ടാക്കി കുടിക്കുന്നത് ശരീരത്തിന് ഏറെ ​ഗുണങ്ങൾ ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്.

വെറും വയറ്റിൽ തുളസി വിത്ത് വെള്ളം കുടിക്കുന്നത് ധാരാളം പോഷകങ്ങളും ഊർജ്ജവും നിങ്ങൾക്ക് നൽകും. മലബന്ധത്തിനും പരിഹാരമാണ്. തുളസി പ്രധാനപ്പെട്ട വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. തുളസി വിത്ത് വെള്ളം കുടിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങളെ കുറിച്ച് വിശദമായി അറിയാം...

tulsi

ആരോ​ഗ്യമുള്ള ഹൃദയം: ആരോ​ഗ്യമുള്ള ഹൃദയത്തിന് തുളസി വിത്ത് നല്ലതാണ്. ഉയർന്ന ഫ്ലേവനോയിഡ് കണ്ടന്റ് കാരണം തുളസി വിത്തുകൾക്ക് ഹൃദയാഘാതം തടയാനും പ്ലേറ്റ്ലെറ്റ് കട്ടിപിടിക്കാനുള്ള സാധ്യത കുറക്കാനും സഹായിക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമാണെന്നാണ് പറയുന്നത്.

സമ്മർദ്ദം കുറയ്ക്കാൻ: ആന്റി - ഇൻഫ്ലമേറ്ററി. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ​ഗുണങ്ങൾ എന്നിവ ഉള്ളത് കൊണ്ട് തുളസി വിത്ത് സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും എന്നാണ് പറയുന്നത്. ഇത് ശരീരത്തിലെ കോർട്ടിസോളിന്റെ അളവും നിയന്ത്രിക്കുന്നു. ഇത് ഉത്കണ്ഠയും വൈകാരിക സമ്മർദ്ദവും കുറയ്ക്കുകയും പൊതുവായ ക്ഷേമത്തിന് സഹായിക്കുകയും ചെയ്യുന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: തുളസിയിൽ പ്രമേഹ വിരുദ്ധ ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ​ഗ്ലൂക്കോസ് കുറയ്ക്കുന്നു, ടൈപ്പ് രണ്ട് പ്രമേഹമുള്ളവരെ കൂടുതൽ ഇൻസുലിൻ സ്രവിക്കാൻ സഹായിക്കുന്നു. തുളസിയിൽ കാണപ്പെടുന്ന സാപ്പോണിനുകൾ, ട്രൈറ്റെർപെൻസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ഫൈറ്റോകെമിക്കൽ ഘടകങ്ങൾ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും എന്നാണ് പറയുന്നത്.

‌‌ശരീര ഭാരം കുറയ്ക്കാൻ: നിങ്ങൾ തുളസി വിത്ത് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. തുളസി വെള്ളം കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സ്ട്രെസ് ഹോർമോണായ കോൾട്ടിസോളിനെ കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ തുളസി വെള്ളം കുടിക്കുന്നത് സഹായകമാണ്.

പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു: ശ്വസ കോശ അണുബാധ, ബ്രോങ്കൈറ്റിസ്, ആസ്തമാറ്റിക് ലക്ഷണങ്ങൾ തുടങ്ങിയ വിവിധ ശ്വാസ കോശസംബന്ധമായ അവസ്ഥകൾക്ക് തുളസി വിത്ത് വെള്ളം കുടിക്കുന്നത് പരിഹാരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+