Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾ ചിയ വിത്തുകൾ കഴിക്കുന്നത് ദോഷകരമോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ

ആരോഗ്യപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ചിയ വിത്തുകൾ. ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ, പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്ന് വേണ്ട ശരീരത്തിന് ആവശ്യമായതെല്ലാം ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം നിയന്ത്രിക്കാനാണ് പൊതുവെ ആളുകൾ ഡയറ്റിൽ ഇവ ഉൾപ്പെടുത്തുന്നത്. കാരണം ചിയ വിത്തുകൾ പലപ്പോഴും വയറ് നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുവഴി ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്തയും ഇല്ലാതാക്കും. മാത്രമല്ല വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥി, പേശി, നാഡി എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.

 chiaseeds

ഇങ്ങനെയൊക്കെ ആണെങ്കിലും ചിയ വിത്തുകൾ കൂടിയ അളവിൽ കഴിക്കുന്നത് ഉത്തമമല്ലെന്ന് വിദഗ്ദർ ചീണ്ടിക്കാട്ടുന്നു. ചിയ വിത്തുകൾ ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കൂടിയ അളവിൽ കഴിക്കുന്നത് മലബന്ധം, വയറിളക്കം തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാമെന്നാണ് പട്‌പർഗഞ്ച് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർ
ജ്യോതി ഖനിയോജ് പറയുന്നത്.

അതായാത് ഒരാൾക്ക് പ്രതിദിനം 10 മുതൽ 15 ഗ്രാം വരെ ചിയ വിത്തുകൾ കഴിക്കാമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നു. ഹൃദയാരോഗ്യം നിലനിർത്താനും ശരീരഭാരം കുറക്കാനുമെല്ലാം ഇത് സഹായിക്കും.

ചിയ വിത്ത് അമിതമായി കഴിക്കുന്നത് സ്ത്രീകൾക്ക് ദോഷം ചെയ്യുമോ?

പോഷകങ്ങളോട് സ്ത്രീകളുടേയും പുരുഷൻമാരുടേയും ശരീരം വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. പുരുഷൻമാർ സ്ത്രീകളെക്കാൾ കൂടുതൽ കലോറി കഴിക്കുന്നവരാണ്. മാത്രമല്ല സ്ത്രീകളും പുരുഷൻമാരും വ്യത്യസ്തമായ ഭക്ഷണരീതി പാലിക്കുന്നവരുമാണ്.

അതേസമയം സ്ത്രീകൾ ചിയ വിത്തുകൾ ധാരാളം കഴിക്കുന്നത് പൊതുവെ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുമെന്നാണ് ഡോ ജ്യോതി പറയുന്നത്. ഇത് സ്ത്രീകളിൽ ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നിവയുടെ കുറവിന് കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡ് ഉയർന്ന അളവിൽ ഉള്ളതിനാൽ ഗർഭാവസ്ഥയിൽ ബ്ലീഡിങ് സാധ്യത കൂടാനും ഇത് കാരണമായേക്കും.

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്ത സ്ത്രീകളാണെങ്കിൽ വലിയ അളവിൽ ചിയ വിത്തുകൾ കഴിക്കുന്നത് നിരവധി ദഹന പ്രശ്നങ്ങൾക്കും കാരണമായേക്കുമത്രേ.അതുകൊണ്ട് തന്നെ ആദ്യം കഴിക്കുമ്പോൾ ഒരു സ്പൂൺ ചിയ വിത്ത് മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. പതിയെ അളവ് കൂട്ടിക്കൊണ്ടുവരികയും ചെയ്യാം. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതരിക്കാൻ വളരെ അധികം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+