കിവി കഴിച്ചാൽ ഇങ്ങനേയും ഗുണങ്ങളോ? ഈ ഇത്തിരി കുഞ്ഞൻ പഴം കേമൻ തന്നെ, അറിയാം ആരോഗ്യ ഗുണങ്ങൾ
വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പോഷക സമൃദ്ധമായ പഴമാണ് കിവി. ആരോഗ്യ ഗുണങ്ങൾ നിരവധി ഉള്ളത് കൊണ്ട് തന്നെ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ കൃത്യമായ അളവിൽ പോഷകങ്ങൾ ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. കിവിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.
വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കിവി. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. കൂടാതെ ഇവയിലെ ആന്റി ഓക്സിഡന്റ് ഘടകങ്ങൾ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഫൈബർ- കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹന ആരോഗ്യം പ്രോത്സാഹിപ്പിച്ച് മലബന്ധം പോലുള്ള അവസ്ഥയെ ഇല്ലാതാക്കുന്നു. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മികച്ചതാണ്.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു- ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി, പോളിഫെനോൾ പോലുള്ള ആന്റി ഓക്സിഡന്റുകൾ കിവിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ദഹന ആരോഗ്യം വർദ്ധിപ്പിക്കുന്നു- നാരുകൾ, എൻസൈമുകൾ (ആക്ടിനിഡിൻ പോലുള്ളവ), പ്രീബയോട്ടിക്സ് എന്നിവയുടെ സംയോജനം ദഹനപ്രശ്നങ്ങളെ അകറ്റി ദഹനം സുഖമമാക്കാൻ സഹായിക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തിനും നല്ലത്- കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇവ ഹാനികരമായ നീലവെളിച്ചത്തെ തടയുകയും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിച്ച് തിമിരം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹയിക്കുകയും ചെയ്യുന്നു.
ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു-വിറ്റാമിൻ സി, വിറ്റാമിൻ ഇ, മറ്റ് ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സംയോജനം കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.അതുവഴി ചർമ്മത്തിലെ ചുളിവുകളെ കുറയ്ക്കുകയം ചർമ്മം പ്രായമാകുന്നത് തടയുകയും ചെയ്യുന്നു.
തടി കുറക്കാൻ സഹായിക്കുന്നു- കലോറി കുറഞ്ഞ പഴമാണ് കിവി. ഇവയിൽ നാരുകൾ കൂടുതലാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹോയിക്കുന്നു. അതുവഴി ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാൻ സഹായിക്കുന്നു.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു-കിവിയിലെ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതുവഴി അണുബാധകളെ ചെറുക്കാനുള്ള ശരീരത്തെ പ്രാപ്തമാക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ശ്വസന ആരോഗ്യം മെച്ചപ്പെടുത്തുന്നു-വിറ്റാമിൻ സി ജലദോഷം പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളുടെ തീവ്രതയും ദൈർഘ്യവും കുറയ്ക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്നു.












Click it and Unblock the Notifications