Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക ബന്ധത്തിനിടെ പെട്ടെന്നുള്ള മരണം; യുവാക്കളും സൂക്ഷിക്കണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍

മാനസികവും ശാരീരികവുമായ ഒരുപാട് നേട്ടങ്ങള്‍ ലൈംഗികതയിലൂടെ മനുഷ്യര്‍ക്ക് ലഭിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ലൈംഗികത സഹായിക്കുമെന്ന് പല പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികതയുടെയും രതിമൂര്‍ച്ഛയുടെയും സമയത്ത് പുറത്തുവരുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പങ്കാളികള്‍ക്കിടയില്‍ വിശ്വാസവും പ്രണയവും വളര്‍ത്താന്‍ സഹായിക്കും. ഈ ഹോര്‍മോണിനെ പ്രണയ ഹോര്‍മോണ്‍ എന്നും വിളിക്കുന്നു.

എന്നാല്‍ ലൈംഗികതയ്ക്ക് ഇരുണ്ട ഒരു വശം കൂടിയുണ്ട്. ലൈംഗികതയ്ക്കിടെ മരണപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ അടുത്തിടെയായി കേള്‍ക്കാറുണ്ട്. ഭാഗ്യവശാല്‍ ഇത്തരം മരണങ്ങള്‍ കുറവാണെങ്കിലും 0.6 ശതമാനം മരണങ്ങളും സംഭവിക്കുന്നത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

health

ഇങ്ങനെ മരണം സംഭവിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ലൈംഗിക ബന്ധത്തിനിടെയുണ്ടാകുന്ന ശാരീരിക അധ്വാനം ഒരു കാരണമാണ്. കൂടാതെ ചിലര്‍ ലൈംഗിക ഉദ്ധാരണത്തിന് വേണ്ടി ചില മരുന്നുകള്‍ കഴിക്കാറുണ്ട്. ഈ മരുന്നുകള്‍ മരണത്തിലേക്ക് നയിക്കാനുള്ള ഒരു പ്രധാന കാരണമാണ്. കൂടാതെ ലൈംഗിക ബന്ധത്തിനിടെ കൊക്കെയിന്‍ പോലുള്ള ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത് മരണ സാധ്യത വര്‍ദ്ധിപ്പിക്കും.

പ്രായം കൂടുതോറും ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. 33 വര്‍ഷത്തിനിടെ ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്ത് 32,000 പെട്ടെന്നുള്ള മരണങ്ങളും ലൈംഗിക ബന്ധത്തിനിടെയാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ് (ശരാശരി പ്രായം 59 വയസുള്ളവര്‍), ഇവരില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന കാരണം ഹൃദയാഘാതമാണ്, ഇതിനെ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നും അറിയപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നടന്ന പഠനങ്ങള്‍ സമാനമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
അടുത്തിടെ, ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോര്‍ജ്ജിലെ ഗവേഷകര്‍ ഈ പ്രതിഭാസം മധ്യവയസ്‌കരായ പുരുഷന്മാരില്‍ മാത്രം സംഭവിക്കുന്നതല്ലെന്ന് കണ്ടെത്തി. 1994 ജനുവരി മുതല്‍ 2020 ആഗസ്റ്റ് വരെ സെന്റ് ജോര്‍ജിലെ കാര്‍ഡിയാക് പാത്തോളജി സെന്ററിലേക്ക് റഫര്‍ ചെയ്യപ്പെട്ട 6,847 കേസുകളില്‍ പെട്ടെന്നുള്ള ഹൃദയ മരണങ്ങളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലുകളിലേക്ക് നയിച്ചത്.

ഇതില്‍ 17 മരണങ്ങള്‍ സംഭവിച്ചത് ലൈംഗിക ബന്ധത്തിനിടെയും അതിന് ശേഷമുള്ള മണിക്കൂറുകളിലുമാണ്. ഇങ്ങനെ മരണപ്പെട്ടവരുടെ ശരാശരി പ്രായം 38 വയസായിരുന്നു. 35 ശതമാനം കേസുകളും സ്ത്രീകളിലാണ് ഉണ്ടായതെന്നാണ് മറ്റൊരു കണ്ടെത്തല്‍. ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകുന്ന പല മരണങ്ങളും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടാണ്. വ്യായാമവും ആരോഗ്യപകമായ ഭക്ഷണ ശൈലിയും ഇത്തരം സംഭവങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+