ഭക്ഷണം കഴിച്ച് പ്രമേഹ സാധ്യത കുറയ്ക്കാം, ശീലങ്ങളിൽ ഈ മാറ്റങ്ങൾ വരുത്തൂ
ലോകത്താകമാനം ഒരുപാട് പേരെ ബാധിക്കുന്ന ഒരു ജീവിത ശൈലീ രോഗമാണ് ടൈപ്പ്-2 പ്രമേഹം. ഇൻസുലിൻ ഉത്പാദനത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറ് മൂലമാണ് ഇത് കൂടുതലായി കണ്ടു വരാറുള്ളത്. ഹോർമോണൽ തകരാറുകൾ, അമിത വണ്ണം, പിസിഒഡി തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കൊക്കെ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ്. അപ്പോൾ നമ്മുടെ ജീവിത്തതിൽ കുറച്ചു മാറ്റങ്ങൾ വരുത്തി എങ്ങനെ ടൈപ്പ്-2 പ്രമേഹം വരാതെ ആരോഗ്യകരമായി ഇരിക്കാം എന്ന് നോക്കാം.
അധികം കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണം കഴിച്ചാൽ രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുകയും ചെയ്യും. ഇതാണ് പിന്നീട് പ്രമേഹത്തിലേക്ക് നയിക്കുന്നത്. കാർബോഹൈഡ്രേറ്റും പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൃത്യമായി വ്യായാമം ചെയ്യുന്നത് നിങ്ങളിൽ ഇൻസുലിൻ സെൻസിറ്റിവിറ്റിയെ കൂടുതൽ കാര്യക്ഷമമാക്കും. ഇതും പ്രമേഹ സാധ്യത കുറക്കും.

പരമാവധി വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിക്കും. ഇത് അധിക വിശപ്പും നിയന്ത്രിക്കുന്നതിനാൽ വലിച്ചു വാരി ഭക്ഷണം കഴിക്കുന്ന ശീലത്തെയും നിയന്ത്രിക്കും. ശരീര ഭാരം നിങ്ങളുടെ ബിഎംഐ നോക്കി കൃത്യമാക്കി വയ്ക്കുക. ശരീര ഭാരം കൂടുന്നത് നിങ്ങൾക്ക് ഡയബെറ്റിസ് വരാനുള്ള സാധ്യത വർധിപ്പിക്കും. പുക വലിയും ഡയബെറ്റിസും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുകവലി ശീലമുണ്ടെങ്കിൽ അപ്പാടെ നിർത്തുക.
ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്ന അളവ് നിയന്ത്രിക്കുക. ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയി തോരൻ കഴിക്കാതെ പച്ചക്കറികൾ കൂടുതൽ ഡയറ്റിൽ ഉൾപ്പെടുത്തി ചോറു കുറയ്ക്കാം. കൂടുതൽ നേരം ഇരുന്ന ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന ആളുകൾക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനങ്ങള് പറയുന്നു. ഇത്തരക്കാർ 1 മണിക്കൂർ കൂടിയെങ്കിലും നടത്തം ശീലമാക്കുക. ഫൈബർ കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുക. ഇത് വിശപ്പും രക്തത്തിൽ ഷുഗറിന്റെ അളവ് കൂട്ടുന്നതും നിയന്ത്രിക്കും.
വൈറ്റമിൻ ഡി ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുക. വൈറ്റമിൻ സപ്ലിമെന്റുകളും ശീലമാക്കാം. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. പായ്ക്ക് ചെയ്തു വരുന്നതോ പ്രൊസസ്ഡ് ആയിട്ടുള്ള ഭക്ഷണം നിയന്തിക്കുക എന്നല്ല പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ പാചകം ചെയ്ത ഭക്ഷണം തന്നെ കഴിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം അപ്പാടെ ഒഴിവാക്കുക.












Click it and Unblock the Notifications