പ്രായമാകുന്നത് തടയുന്ന 'അത്ഭുത വെള്ളം'; എന്താണ് ഹൈഡ്രജൻ വാട്ടർ?
ഭൂമിയിൽ ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് ശുദ്ധ ജലം. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. കിണറുകൾ, പുഴകൾ, തടാകങ്ങൾ, ധ്രുവങ്ങളിലെ മഞ്ഞ് പാളികൾ എന്നിവയാണ് പ്രധാന സ്രോതസ്. മുൻകാലങ്ങളിൽ കുടിവെള്ളത്തിനായി കിണറുകളെയാണ് പൂർണമായും ആശ്രയിച്ചിരുന്നത്. പിന്നീട് പൈപ്പും കുഴൽകിണറും വന്നതോടെ വെള്ളത്തിന്റെ ശുദ്ധിയെക്കുറിച്ച് സംശയങ്ങൾ പുകഞ്ഞു തുടങ്ങി. അങ്ങനെ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങളും മിനറൽ വാട്ടറും ഒക്കെ വിപണി കീഴടക്കി.
ഇപ്പോൾ അതും കടന്ന് വെള്ളത്തിന്റെ പിഎച്ച് ലെവൽ മാറ്റിയും രാസവസ്തുകൾ ചേർത്തും വെള്ളത്തെ ഔഷധഗുണമുള്ളതാക്കാനുള്ള ശ്രമങ്ങളാണ് ഗവേഷകർ നടത്തുന്നത്. ആ ഗണത്തിലെ ഏറ്റവും പുതിയ ഉൽപന്നമാണ് ഹൈഡ്രജൻ വെള്ളം അല്ലെങ്കിൽ ഹൈഡ്രജൻ വാട്ടർ.
എന്താണ് ഹൈഡ്രജൻ വാട്ടർ
ശുദ്ധമായ വെള്ളത്തിൽ ഹൈഡ്രജൻ തന്മാത്രകൾ അധികമായി നിലനിർത്തിക്കൊണ്ടാണ് ഹൈഡ്രജൻ വാട്ടർ ഉൽപാദിപ്പിക്കുന്നത്. ചിലർ ഇതിനെ ഒരു ഹൈഡ്രജൻ സപ്ലിമെന്റായും കണക്കാക്കാറുണ്ട്. ഇതിൽ ഹൈഡ്രജൻ തന്മാത്രകൾ വെള്ളത്തിൽ ലയിച്ച വാതകമായി നിലനിൽക്കുന്നു. സാധാരണ വെള്ളത്തിൽ ഓക്സിജനുമായി രാസപരമായി ബന്ധിപ്പിച്ചിരിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാണ്.

സാധാരണ ജലത്തിലുള്ള ഹൈഡ്രജൻ ഓക്സിജനുമായി സംയോജിച്ചിരിക്കുന്നതു കൊണ്ട് ശരീരത്തിലേയ്ക്ക് ഹൈഡ്രജൻ ആഗിരണം ചെയ്യുന്നത് കാര്യക്ഷമമായി നടക്കില്ല. ശുദ്ധജലത്തിലേക്ക് കൂടുതലായി ഹൈഡ്രജൻ സന്നിവേശിപ്പിക്കുന്നതിലൂടെ, ശരീരത്തിന് ആവശ്യമായ രീതിയിൽ അതു ലഭ്യമാകും എന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഹൈഡ്രജൻ വാട്ടർ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും അതുവഴി ശരീരത്തിന്റെ സ്വാഭാവിക വീക്കം സന്തുലിതമാക്കുകയും ചെയ്യുമെന്ന് വിശദീകരിക്കുന്നു. ഇത് വിട്ടുമാറാത്ത സമ്മർദം, വീക്കം, ക്ഷീണം, വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നു. ഫാർമസ്യൂട്ടിക്കൽസ് ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ഹൈഡ്രജൻ തന്മാത്രകൾ കുടലിൻ്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിൻ്റെ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ ചർമാരോഗ്യത്തിന്, പ്രത്യേകിച്ച് പാരിസ്ഥിതിക സമ്മർദ്ദങ്ങളുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിൽ മികച്ചതാണ്.
ഹൈഡ്രജൻ വാട്ടർ മൂന്ന് രീതിയിലാണ് ലഭ്യമാകുന്നത്
വെള്ളത്തിൽ ചേർക്കുമ്പോൾ ഹൈഡ്രജൻ പുറത്തുവിടുന്ന ലയിക്കുന്ന ഗുളികകൾ
പോർട്ടബിൾ ഹൈഡ്രജൻ വാട്ടർ ജനറേറ്ററുകൾ
നേരിട്ട് കുടിക്കാവുന്ന തരത്തിൽ കുപ്പിയിലാക്കിയ ഹൈഡ്രജൻ വാട്ടർ.
ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ ഹൈഡ്രജൻ വെള്ളം
ഹൈഡ്രജൻ വാട്ടർ എത്രവരെ കുടിക്കാം
ദിവസത്തിൽ ഒന്നോ രണ്ടോ ഗ്ലാസ് ഹൈഡ്രജൻ വെള്ളം കുടിക്കാവുന്നതാണ്. എന്നാൽ ഹൈഡ്രജൻ വെള്ളത്തെ ഒരു മെഡിക്കൽ ചികിത്സയായോ ശരിയായ പോഷകാഹാരം, ജലാംശം അല്ലെങ്കിൽ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പകരമായോ കണക്കാക്കരുത്. ദൈനംദിന ദിനചര്യകളിൽ ഹൈഡ്രജൻ വെള്ളമോ മറ്റേതെങ്കിലും സപ്ലിമെന്റോ ഉൾപ്പെടുത്തുന്നതിന് മുമ്പ്, ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് നല്ലത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications