സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!
ക്രിക്കറ്റ് ലോകത്ത് കേരളത്തിന് ഓർക്കാൻ വളരെ കുറച്ച് പേരുകാർ മാത്രമേ ഉളളൂ. ആ നിരയിലേക്ക് സ്വന്തം പേര് സ്വർണലിപികളാൽ എഴുതി ചേർത്തിരിക്കുകയാണ് തിരുവനന്തപുരംകാരനായ സഞ്ജു സാംസൺ. ഏറെക്കാലം അവഗണനകൾ നേരിട്ട ശേഷം ട്വന്റി 20 ലോകകപ്പിലെ നിർണായക പ്രകടനത്തോടെ രാജ്യത്തിനാകെ ഹീറോ ആയി മാറിയിരിക്കുകയാണ് സഞ്ജു.
മലയാളി ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ പ്രത്യേക സ്ഥാനമാണ് സഞ്ജുവിനുളളത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎലിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം സാമ്പത്തികമായും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം സഞ്ജു സാംസന്റെ ആകെ ആസ്തി ഏകദേശം 85 കോടി മുതൽ 100 കോടി വരെ ആണ്.
സഞ്ജുവിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ലഭിക്കുന്നത് ഐപിഎൽ എന്ന ലോകത്തിലെ ഏറ്റവും ജനപ്രിയമായ ടി20 ലീഗിൽ നിന്നാണ്. ഐപിഎലിൽ നിരവധി സീസണുകളായി അദ്ദേഹം സ്ഥിരമായി കളിച്ചുവരുന്നു. ഈ ലീഗിലൂടെ മാത്രം അദ്ദേഹം ഇതുവരെ 100 കോടിയിലധികം ശമ്പളമായി നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ സീസണിലും കോടികൾ പ്രതിഫലമായി ലഭിക്കുന്ന താരങ്ങളിൽ സഞ്ജുവും ഉൾപ്പെടുന്നു.

അതേസമയം ഇന്ത്യൻ ടീമിനായി കളിക്കുന്നതിനാൽ ബിസിസിഐ നൽകുന്ന സെൻട്രൽ കോൺട്രാക്ടും അദ്ദേഹത്തിന് വരുമാനമാർഗമാണ്. ബിസിസിഐയുടെ ഗ്രേഡ് സി കരാറിലാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് വർഷത്തിൽ ഏകദേശം 1 കോടി റിട്ടെയ്‌നർ ഫീസ് ലഭിക്കും. കൂടാതെ ടെസ്റ്റ്, ഏകദിനം, ടി20 മത്സരങ്ങൾ കളിക്കുമ്പോൾ പ്രത്യേക മത്സര ഫീസും ലഭിക്കും.
ക്രിക്കറ്റിന് പുറമെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും സഞ്ജു സാംസൺ സജീവമാണ്. ഗില്ലറ്റ്, ഭാരത് പേ, വാക്ക്മേറ്റ്, യൂണിമണി പോലുള്ള ബ്രാൻഡുകളുമായി അദ്ദേഹത്തിന് പരസ്യ കരാറുകളുണ്ട്. ഈ പരസ്യങ്ങളിലൂടെ മാത്രം വർഷത്തിൽ ഏകദേശം 5 മുതൽ 7 കോടി വരെ സഞ്ജു സാംസൺ സമ്പാദിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വീടും വാഹനങ്ങളും അടക്കം വലിയ ആസ്തി വേറെയുമുണ്ട് സഞ്ജുവിന്. തിരുവനന്തപുരം നഗരത്തിലാണ് അദ്ദേഹത്തിന്റെ ആഢംബര വീട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ വീടിന് കോടികൾ വിലവരും. അതേസമയം ആഢംബര കാറുകളോടും സഞ്ജുവിന് ഏറെ പ്രിയമുണ്ട്. റേഞ്ച് റോവർ, ഓഡി എ6, ബിഎംർബ്യു 5 സീരിസ്, മെഴ്സിഡസ് ബെൻസ് സി ക്ലാസ്, ലെക്സസ് ഇ എസ് എന്നിവ ഉൾപ്പെടുന്ന വാഹനങ്ങളാണ് സഞ്ജുവിന്റെ ഗാരേജിലുള്ളത്.
മൊത്തത്തിൽ ഐപിഎൽ ശമ്പളം, ബിസിസിഐ കരാർ, പരസ്യ വരുമാനം എന്നിവ ചേർന്ന് വർഷത്തിൽ ഏകദേശം 25 കോടിയോളം വരുമാനമാണ് സഞ്ജു സാംസൺ നേടുന്നത്. മികച്ച പ്രകടനം തുടർന്നാൽ അടുത്ത വർഷങ്ങളിൽ അദ്ദേഹത്തിന്റെ ആസ്തിയും വരുമാനവും ഇനിയും ഉയരുമെന്ന് വേണം കരുതാൻ.












Click it and Unblock the Notifications