Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് ജോർജ് കുളങ്ങര എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട്? എത്ര ഭാഷയറിയാം? ആസ്തിയും മാസവരുമാനവും എത്ര?

ഇതുവരെ പോയിട്ടും കണ്ടിട്ടും ഇല്ലാത്ത എത്രയോ നാടുകളും മനുഷ്യരേയും മലയാളി കണ്ടിട്ടുളളത് സന്തോഷ് ജോർജ് കുളങ്ങരയുടെ കണ്ണുകളിലൂടെയാണ്. ഇന്ന് ട്രാവൽ വ്ലോഗർമാർ ഇഷ്ടം പോലെ ഉണ്ടെങ്കിലും അവരുടെയൊക്കെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാം സന്തോഷ് ജോർജ് കുളങ്ങരയെ.

ഇത്രയും കാലത്തിനിടയ്ക്ക് സന്തോഷ് ജോർജ് കുളങ്ങര എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട്, അദ്ദേഹത്തിന് എത്ര ഭാഷകൾ അറിയാം. അദ്ദേഹത്തിന്റെ മാസവരുമാനം എത്രയാണ്. ഗൂഗിളിൽ തന്നെക്കുറിച്ച് തിരഞ്ഞ ചോദ്യങ്ങൾക്ക് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ജോർജ് കുളങ്ങര മറുപടി നൽകിയിരിക്കുകയാണ്.

sgk

എത്ര ഭാഷകള്‍ സംസാരിക്കും ?

ആകെപ്പാടെ മര്യാദയ്ക്ക് വര്‍ത്തമാനം പറയുന്നത് മലയാളത്തില്‍ മാത്രമാണ്. മുക്കിയും ഞരങ്ങിയും ഒക്കെ ഇംഗ്ലീഷും ഹിന്ദിയും തമിഴും സംസാരിക്കും. നമുക്ക് ആവശ്യബോധം വന്നാല്‍ ഭാഷയൊന്നും ഒരു വിഷയം അല്ല. നമ്മള്‍ മടിച്ച് നില്‍ക്കുന്ന ഇടത്താണ് ഭാഷ ഒരു പ്രശ്‌നമായി കാണുന്നത്. നിങ്ങള്‍ ഭാഷയറിയാത്ത നാട്ടില്‍ ചെന്ന് പെട്ട് വലിയൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ ഭാഷ അറിയില്ല എന്ന ഒറ്റക്കാരണത്താല്‍ അത് ചെയ്യാതിരിക്കുമോ.

മാസ വരുമാനം എത്ര ?

എന്റെ വരുമാനം എന്റെ മൂന്ന് സ്ഥാപനങ്ങള്‍ എനിക്ക് തരുന്ന ശമ്പളമാണ്. ലേബര്‍ ഇന്ത്യ, സഫാരി, സഞ്ചാരം എന്നീ മൂന്ന് സ്ഥാപനങ്ങളാണ് പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്. ഈ സ്ഥാപനങ്ങള്‍ എനിക്കൊരു ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. അത് പലപ്പോഴും കാശായിട്ട് എടുക്കുകയല്ല ചെയ്യുന്നത്. എന്റെ വീട്ടിലേക്കുളള ആവശ്യങ്ങള്‍, വണ്ടിക്ക് പെട്രോള്‍ അടിക്കാന്‍ അങ്ങനെയുളള ബില്ലുകളായി കൊടുക്കുകയാണ് ചെയ്യാറുളളത്.

എല്ലാ ആഴ്ചയും ഒരു നിശ്ചിത തുക ഭാര്യയ്ക്ക് കൊടുക്കും. ഭാര്യയാണ് വീട് മാനേജ് ചെയ്യുന്നത്. ഈ 3 സ്ഥാപനത്തിലും ഞാന്‍ എത്ര പണിയെടുത്താലും അതാ സ്ഥാപനത്തിന്റെ പൈസയാണ്. മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ കമ്പനി എനിക്കൊരു തുക നിശ്ചയിട്ടുണ്ട്. ആ തുകയേ ഞാനെടുക്കാറുളളൂ. അതൊരു ന്യായമായ തുക മാത്രമേ ഉളളൂ. സന്തോഷ് ജോര്‍ജ് എന്ന ബ്രാന്‍ഡ് ആണ് എന്റെ സമ്പാദ്യം.

എല്ലാ ആഴ്ചയും ഇത്ര തുക വീട്ടില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊരു വൗച്ചര്‍ അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എനിക്ക് വരും. അത് അപ്രൂവ് ചെയ്ത് കൊടുക്കും. ആ തുക ഒരാള്‍ വീട്ടിലെത്തിക്കും.

ദേഹത്ത് ടാറ്റൂ ഉണ്ടോ ?

ഇല്ല. എനിക്ക് ടാറ്റൂ ചെയ്യുന്നത് വെറുപ്പാണ്. നിങ്ങളുടെ മനസ്സിലും ശരീരത്തിലും മായ്ച്ച് കളയാന്‍ പറ്റാത്ത ഒരു കളങ്കവും ഉണ്ടാകാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ടാറ്റു കൊണ്ട് ശരീരം വൃത്തികേടാക്കാം എന്നല്ലാതെ സൗന്ദര്യം കൂട്ടും എന്ന് വിശ്വസിക്കുന്നില്ല.

എന്താണ് ബിസിനസ്സ് സീക്രട്ട് ?

ഞാന്‍ ഡിസിപ്ലിന്‍ഡ് ആണ്, ഫോക്കസ്‌കും ആണ്. എന്താണ് വേണ്ടത് എന്ന് എനിക്ക് കൃത്യമായിട്ട് അറിയാം. എന്റെ സ്ഥാപനം ഏത് വഴിക്ക് പോകണം എന്ന് കൃത്യമായ ധാരണ ഉണ്ട്. അതില്‍ അച്ഛടക്കത്തോടെ മുന്നോട്ട് പോകുന്നു.

ആസ്തി എത്രയാണ് ?

അത് കണക്ക് കൂട്ടിയിട്ടില്ല. ഇപ്പോഴാണ് ചിന്തിക്കുന്നത്. നെറ്റ് വര്‍ത്ത് എത്രയാണ് എന്ന് അറിയില്ല. സഫാരിക്കും ലേബര്‍ ഇന്ത്യക്കും ജനങ്ങള്‍ എത്ര വിലയിടുന്നു എന്നതും എനിക്ക് അവിടവിടെയായിട്ടുളള സ്ഥലങ്ങളും ചേര്‍ന്നതായിരിക്കണം നെറ്റ് വര്‍ത്ത്. ഇതൊക്കെ നഷ്ടപ്പെട്ടാലും സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് കേരള സമൂഹത്തില്‍ എന്ത് വിലയുണ്ട് എന്നതാണ് എന്റെ നെറ്റ് വര്‍ത്ത്.

ആഢംബര കാര്‍ ഉണ്ടോ ?

ഇല്ല. എന്റെ ഏറ്റവും വില കൂടിയ കാര്‍ എന്ന് പറയുന്നത് ഈ അടുത്ത കാലത്ത് വാങ്ങിയ ഒരു സാധാരണ ഇന്നോവ ഹൈക്രോസ് എന്ന കാറാണ്. അതിന് 40 ലക്ഷം രൂപയാണ് വിലയായത്. ഫാന്‍സി വണ്ടികള്‍ ഒന്നും ഇല്ല.

ഇഷ്ടമുളള സിനിമാ താരം ആര് ?

ടോം ഹാങ്ക്‌സിനെ വളരെ ഇഷ്ടമാണ്. മലയാളത്തില്‍ തിലകനെയൊക്കെ പോലുളള നടന്മാരെ ആണ് ഇഷ്ടം. നമ്മള്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ അപ്പുറത്തെ കവലയില്‍ കണ്ട ഒരു ചേട്ടനാണ് എന്ന് തോന്നിക്കുന്നവരെയെല്ലാം ഇഷ്ടമാണ്. അതിനര്‍ത്ഥം സൂപ്പര്‍ സ്റ്റാറുകളെ ഇഷ്ടമല്ല എന്നല്ല. അവര്‍ അഭിനയിച്ച ചില കഥാപാത്രങ്ങളായിരിക്കും ഇഷ്ടം.

എത്ര രാജ്യങ്ങളില്‍ പോയിട്ടുണ്ട് ?

148 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഇതുവരെ പോയിട്ടില്ല. സ്‌പേസ് യാത്രയ്ക്കുളള തയ്യാറെടുപ്പുകള്‍ ഒത്തിരി മുന്നോട്ട് പോയിക്കഴിഞ്ഞു. വലിയ താമസമില്ലാതെ നടക്കുമെന്ന് കരുതുന്നു. അതിന് ഒത്തിരി തടസ്സങ്ങളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+