Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിനടുത്ത് തേനീച്ചക്കൂട് കണ്ടാൽ എന്തൊക്കെ ചെയ്യണം? എന്തൊക്കെ ചെയ്യരുത്?

നിങ്ങളുടെ പൂന്തോട്ടത്തിലോ ബാൽക്കണിയിലോ മേൽക്കൂരയിലോ അല്ലെങ്കിൽ വീടിനടുത്തുള്ള മരങ്ങളിലോ തേനീച്ചക്കൂട് കണ്ടാൽ ഉറപ്പായും പേടിക്കും. എന്നാൽ തേനീച്ചകൾ അങ്ങനെ ചുമ്മാ ആരെയും ആക്രമിക്കാറില്ല. അവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ അപകടമോ തോന്നാത്ത പക്ഷം തേനീച്ചകൾ സാധാരണ സമാധാനപ്രിയരാണ്.

യഥാർത്ഥത്തിൽ പ്രകൃതിയിലെ ഏറ്റവും പ്രധാനപ്പെട്ട പരാഗണകാരികളാണ് തേനീച്ചകൾ. പൂക്കളും പഴങ്ങളും പച്ചക്കറികളും ഉണ്ടാകാൻ അവ വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ തേനീച്ചക്കൂട് കാണുമ്പോൾ ബുദ്ധിപൂർവ്വം വേണം കാര്യങ്ങൾ ചെയ്യാൻ. ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്..

'റീത്തും വേണ്ട പെൻഷനും വേണ്ട', എന്റെ ശവം പോലും കാണാൻ വരരുതെന്ന് ലക്ഷ്മി പ്രിയ, തിരിച്ചടിച്ച് നടി ഉഷ
'റീത്തും വേണ്ട പെൻഷനും വേണ്ട', എന്റെ ശവം പോലും കാണാൻ വരരുതെന്ന് ലക്ഷ്മി പ്രിയ, തിരിച്ചടിച്ച് നടി ഉഷ

1. ദൂരെ നിന്ന് മാത്രം നിരീക്ഷിക്കുക

വീടിന് സമീപത്ത് തേനീച്ചക്കൂട് കണ്ടാൽ പരിഭ്രാന്തരാകരുത്. ഭൂരിഭാഗം തേനീച്ചകളും പൂന്തേനും പൂമ്പൊടിയും ശേഖരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്, അവ അത്ര ആക്രമണകാരികളല്ല. അതുകൊണ്ട് പെട്ടെന്നുള്ള ചലനങ്ങളോ ശബ്ദങ്ങളോ ഉണ്ടാക്കരുത്, കൂടിനടുത്തേക്ക് പോകാനും ശ്രമിക്കരുത്. ദൂരെ മാറി നിന്ന് കൂട് എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കുക. അത് അവിടെ നിലനിർത്തുന്നത് സുരക്ഷിതമാണോ എന്ന് തീരുമാനിക്കാൻ ഇത് സഹായിക്കും.

Safe guidelines for handling a beehive at home

2. കുട്ടികളെയും വളർത്തുമൃഗങ്ങളെയും ദൂരെ നിർത്തുക

തേനീച്ച കൂട് പൂന്തോട്ടത്തിലോ മരത്തിലോ മതിലിലോ മേൽക്കൂരയിലോ എവിടെയാണെങ്കിലും അതിന് ചുറ്റും ഒരു സുരക്ഷിത മേഖല ഉറപ്പാക്കുക. കുട്ടികളും വളർത്തുമൃഗങ്ങളും കാണിക്കുന്ന ശബ്ദങ്ങളോ കുസൃതികളോ തേനീച്ചകളെ അസ്വസ്ഥരാക്കിയേക്കാം. താൽക്കാലികമായി എന്തെങ്കിലും തടസ്സങ്ങൾ വെച്ചോ കുട്ടികൾക്ക് നിർദ്ദേശം നൽകിയോ അവരെ മാറ്റുക. തേനീച്ചക്കൂടുമായി അബദ്ധത്തിൽ സമ്പർക്കത്തിൽ വരുമ്പോഴാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത്.

നിങ്ങളുടെ വീട് ചിതൽ കാർന്നുതിന്നുന്നുണ്ടോ? അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
നിങ്ങളുടെ വീട് ചിതൽ കാർന്നുതിന്നുന്നുണ്ടോ? അറിയാതെ പോകരുത് ഈ അപകട സൂചനകൾ!

3. പ്രാദേശിക തേനീച്ച കർഷകരെയോ വന്യജീവി രക്ഷാപ്രവർത്തകരെയോ വിളിക്കുക

തേനീച്ചക്കൂട് ആളുകൾക്ക് അപകടമുണ്ടാക്കുന്ന രീതിയിലാണ് ഇരിക്കുന്നതെങ്കിൽ പ്രദേശത്തെ തേനീച്ച കർഷകരെയോ അല്ലെങ്കിൽ തേനീച്ചകളെ സുരക്ഷിതമായി മാറ്റുന്ന രക്ഷാപ്രവർത്തകരെയോ വിവരമറിയിക്കുക. അവയെ നശിപ്പിക്കുന്നതിന് പകരം സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അവർക്ക് കഴിയും. അതിനുള്ള വൈദഗ്ധ്യവും ഉപകരണങ്ങളും അവരുടെ പക്കലുണ്ട്.

4. പ്രകൃതിയിലെ അവയുടെ പ്രാധാന്യം മനസ്സിലാക്കുക

വീടിനടുത്ത് തേനീച്ചക്കൂട് ഉണ്ടാകുന്നത് ബുദ്ധിമുട്ടായി തോന്നാമെങ്കിലും സസ്യങ്ങളുടെ നിലനിൽപ്പിനും പഴങ്ങളും പച്ചക്കറികളും ഉണ്ടാകുന്നതിനും തേനീച്ചകൾ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഓർക്കുക. മനുഷ്യർക്ക് ഉടനടി അപകടമൊന്നും ഇല്ലെങ്കിൽ കുറച്ചു നാളത്തേക്ക് ആ കൂട് അവിടെത്തന്നെ ഇരിക്കാൻ അനുവദിക്കുക.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ:

1. വടിയോ മറ്റോ ഉപയോഗിച്ച് കൂട് തല്ലിപ്പൊളിക്കാൻ ശ്രമിക്കരുത്

വടി, കല്ല്, ഹോസ് പൈപ്പിലെ വെള്ളം എന്നിവ ഉപയോഗിച്ച് തേനീച്ചക്കൂട് തകർക്കാൻ ചിലർ ശ്രമിക്കാറുണ്ട്. ഇത്തരം പ്രവൃത്തികൾ തേനീച്ചകളെ പ്രകോപിപ്പിക്കുകയും അവ ആക്രമിക്കാൻ തുടങ്ങുകയും ചെയ്യും. ആയിരക്കണക്കിന് തേനീച്ചകൾ ഒന്നിച്ച് ആക്രമിക്കുന്നത് ജീവന് തന്നെ വലിയ അപകടമാണ്. കുട്ടികളോട് കൂടിന്റെ അടുത്തേക്ക് പോകരുതെന്ന് പ്രത്യേകം പറഞ്ഞു കൊടുക്കുക.

2. പുക, തീ, കെമിക്കലുകൾ എന്നിവ ഉപയോഗിക്കരുത്

തീ, കീടനാശിനികൾ , പുക എന്നിവ ഉപയോഗിച്ച് കൂട് നശിപ്പിക്കാൻ നോക്കരുത്. ഇത് അപകടകരവും ഫലപ്രദമല്ലാത്തതുമാണ്. തീ പടർന്ന് പിടിച്ച് മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായേക്കാം. കീടനാശിനികൾ തേനീച്ചകളെ മാത്രമല്ല മറ്റ് നല്ല ജീവികളെയും നശിപ്പിക്കും. കൂടാതെ കൂടിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് കാര്യവും തേനീച്ച കുത്താനുള്ള സാധ്യത വർദ്ധിപ്പിക്കും.

3. അവയുടെ വഴി തടസ്സപ്പെടുത്തരുത്

തേനീച്ചകൾക്ക് കൂടിന് പുറത്തേക്ക് പറക്കാൻ കൃത്യമായ വഴികളുണ്ടാകും. ഈ വഴിയിൽ നമ്മൾ നിൽക്കുകയാണെങ്കിൽ അബദ്ധത്തിൽ അവ വന്ന് ഇടിക്കാനും കുത്താനുമുള്ള സാധ്യത കൂടുതലാണ്. കൂടിന്റെ പ്രവേശന കവാടത്തിന് മുന്നിലായി കസേരകളോ കുട്ടികളുടെ കളിക്കോപ്പുകളോ ആളുകൾ സ്ഥിരമായി നടക്കുന്ന വഴികളോ വരാതിരിക്കാൻ ശ്രദ്ധിക്കുക. കൂട് പെട്ടെന്ന് മാറ്റാൻ കഴിഞ്ഞില്ലെങ്കിലും അവയ്ക്ക് പറക്കാനുള്ള സ്ഥലം നൽകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+