Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുപതിന്റെ തിളക്കം നാൽപതിലും ; പ്രായം കുറച്ചേറിയാലും ഭക്ഷണത്തിൽ കോംപ്രമൈസ് ചെയ്യരുത്

പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിന് പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കും. യൗവ്വനത്തിൽ ചെയ്യുന്ന പല കാര്യങ്ങളും മധ്യവയസ്ക്കനാകുമ്പോൾ ചെയ്യാൻ പറ്റിയെന്ന് വരില്ല. അതു പോലെ തന്നെയാണ് നമ്മുടെ ചർമവും. വയസ് കൂടുന്നതിനനുസരിച്ച് തൊലിപ്പുറത്തും മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ചര്‍മ്മ സംരക്ഷണം നാം ഏറെ പ്രധാന്യം നൽകുന്ന വിഷയം തന്നെയാണ്. പ്രായംകൂടുതോറും തൊലിപ്പുറത്തുണ്ടാകുന്ന മാറ്റങ്ങൾ മിക്കവരുടെയും ആത്മവിശ്വാസത്തെ വരെ ബാധിക്കാറുണ്ട്. നാൽപതുകളുടെ അന്ത്യത്തോടെയാണ് ഇത്തരം നിരാശ ഉയർന്നു വരാറുള്ളത്. അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ ചർമ്മത്തിന്റെ ആരോ​ഗ്യം എങ്ങനെ സംരക്ഷിക്കാമെന്നത് സംബന്ധിച്ച ആശങ്കയെ എങ്ങനെ നേരിടാം ? പ്രകൃതിദത്തമായി തന്നെ ചർമത്തിന്റെ ആരോ​ഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാം.

skincare1

ഭക്ഷണ കാര്യങ്ങളാണ് ഇതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ആരോ​ഗ്യ വിദ​ഗ്ദർ ഉൾപ്പെടെ അടിവരയിട്ട് പറയുന്നത് നമ്മുടെ ചർമ സംരക്ഷണത്തിന്റെ കാതൽ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് എന്ന് തന്നെയാണ്. അപ്പോൾ നാൽപതുകൾക്ക് ശേഷം നിങ്ങളുടെ ചർമം കാത്തു സൂക്ഷിക്കാൻ എന്തൊക്കെ ഭക്ഷണം കഴിക്കണമെന്ന് നോക്കാം.

ചീര, മുരിങ്ങ, ലെറ്റൂസ് എന്നിങ്ങനെയുള്ള ഇലക്കറികളെല്ലാം പതിവാക്കുന്നത് ചർമ്മത്തിന്റെ ഭം​ഗി നിലനിർത്താൻ സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന 'ക്ലോറോഫിൽ' ആണ് ചർമ്മത്തിന് ​ഗുണപ്രദമാവുന്നത്. കൂടാതെ ഇവയിൽ വൈറ്റമിൻ-സിയും അടങ്ങിയിട്ടുണ്ട്. ഈ ​പ്രത്യേകതകളെല്ലാം ഇലക്കറികളെ സ്കിൻ ഹെൽത്തിന് സഹായിക്കുന്നു. കൂടാതെ പപ്പായ സ്ഥിരമായി കഴിക്കുന്നതും ഏറെ നല്ലതാണ്. ചർമ്മത്തിൽ വീഴുന്ന ചുളിവുകൾ നിറവ്യത്യാസം ഇവയെല്ലാം നിയന്ത്രിക്കാൻ പപ്പായ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-എ, സി, കെ തുടങ്ങിയ ഘടകങ്ങളെല്ലാമാണ് ചർമ്മത്തിന് ഗുണകരമായി വരുന്നത്. കൂടാതെ പപ്പായ കഴിക്കുന്നതിൽ മറ്റ് ആരോ​ഗ്യ ​ഗുണങ്ങളുമുണ്ട്.

ചർമ്മത്തിന്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുന്നതാണ് അയേൺ, പൊട്ടാസ്യം, വിവിധ വൈറ്റമിനുകൾ, ആൻറി-ഓക്സിഡൻറ്സ് എന്നിവയുടെ കലവറയായ അത്തിപ്പഴം (ഫിഗ്). ഇത് പതിവായി കഴിക്കാവുന്നതാണ്. സ്കിൻ ഹെൽത്തിന് സാഹയികുന്ന പ്രോട്ടീനാണ് കൊളാജൻ. ഇതിന്റെ ഉത്പാദനത്തിന് പയർവർ​ഗങ്ങൾ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ഇതിനായി പച്ചപ്പയർ, ബീൻസ്, വൻ പയർ, ചന്ന എന്നിവയെല്ലാം കഴിക്കാം. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാനും ചർമ്മം വലിഞ്ഞുതൂങ്ങുന്നത് തടയാനും വൈറ്റമിൻ എ അത്യാവശ്യമാണ്. ഇതിനായി വെള്ളത്തിൽ കുതിർത്തുവച്ച ബദാം കഴിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+