Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനിപ്പോ എന്ത് എടുക്കാനാ ഇവിടെ വന്നെ? ഈ മറവിക്ക് കാരണം വിചിത്രം; ഉത്തരം നല്‍കി ഗവേഷകര്‍

അടുക്കളയില്‍ എത്തുമ്പോള്‍ എടുക്കാന്‍ ഉദ്ദേശിച്ച സാധനം പെട്ടെന്നു മറന്നു പോയോ? പലരും നേരിടുന്ന ഒരു പ്രശ്‌നമാണിത്. എന്തെങ്കിലും ഒരു സാധനം എടുക്കാനായി ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് എത്തുമ്പോള്‍ അത് മറന്നു പോകും. ഈ അവസ്ഥ മിക്കവരുടെയും ദൈനംദിന ജീവിതത്തില്‍ സംഭവിക്കാറുണ്ട്.

ഞാനിപ്പോള്‍ എന്തിനാ ഇവിടെ വന്നതെന്ന് ആലോചിച്ച് പലരും തല പുകയ്ക്കാറുണ്ട്. ഇത് ഓര്‍മ്മക്കുറവായി മിക്കവരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ പേടിക്കേണ്ട, ആശ്വാസത്തിനുള്ള വകയുണ്ട്. ഇത് ഓര്‍മ്മക്കുറവോ ശ്രദ്ധക്കുറവോ ഒന്നുമല്ല എന്നാണ് നോട്രെ ഡാം സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞര്‍ പറയുന്നത്.

memory

വളരെ പെട്ടെന്നുള്ള ഈ മറവിക്കുള്ള കാരണം തലച്ചോറിലെ ഒരു പ്രത്യേക പ്രതിഭാസമാണ്. ഇത് എന്താണെന്നുള്ള ശാസ്ത്രീയമായ ഉത്തരം മനഃശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ഡോര്‍വേ ഇഫക്ട് എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് ഓര്‍മ്മക്കുറവാണെന്നു കരുതി ആശങ്കപ്പെടേണ്ടതില്ല. മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക പ്രതിഭാസം മൂലമാണിത് സംഭവിക്കുന്നത്.

ഇത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ഒരു മുറിയില്‍ നിന്ന് മറ്റൊന്നിലേക്ക് വരുമ്പോള്‍ നിങ്ങളുടെ തലച്ചോറും ഓട്ടോമാറ്റിക് ആയിട്ട് അപ്‌ഡേറ്റ് ആകുന്നു. ആവശ്യമില്ലാത്ത വിവരങ്ങള്‍ മായിച്ച് പുതിയത് സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു. ഇതിനിടെ നിങ്ങള്‍ മനസില്‍ ഉദ്ദേശിച്ച ടാസ്‌ക് മാഞ്ഞുപോകുന്നു. അത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.

കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, നിങ്ങളുടെ തലച്ചോറ് പുതിയൊരു കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മനസില്‍ ഉദ്ദേശിച്ച കാര്യം മാറ്റിവയ്ക്കപ്പെടുന്നു. ഇതാണ് ഒരു മുറിയില്‍ നിന്ന് അടുത്ത മുറിയില്‍ എത്തുമ്പോള്‍ ഉദ്ദേശിച്ച കാര്യം മറന്നു പോകാനുള്ള പ്രധാന കാരണം.

ഈ നിമിഷത്തില്‍ എന്താണ് പ്രധാനമെന്ന് മുന്‍ഗണന നല്‍കാനാണ് തലച്ചോര്‍ എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടാണ് പരിതസ്ഥിതികള്‍ മാറുമ്പോള്‍ മറവി സംഭവിക്കുന്നത്.

ആധുനിക കാലത്തെ ജീവിത രീതികളും മള്‍ട്ടി ടാസ്‌കിങ്ങും അമിതമായ ജോലി സമ്മര്‍ദ്ദവും ഒക്കെ തലച്ചോറിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കുന്നതായി മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ ഒരുപാട് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയോ ക്ഷീണിച്ചിരിക്കുകയോ ആശങ്കപ്പെട്ടിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണെങ്കില്‍ ഈ മറവി വര്‍ധിക്കും. തലച്ചോറിന് അമിതഭാരം നല്‍കുമ്പോള്‍ എല്ലാം ഒറ്റയടിക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കില്ല.

ഈ പെട്ടെന്നുള്ള മറവിയെ ചെറുക്കാനുള്ള വഴികളും മനഃശാസ്ത്രജ്ഞര്‍ പറഞ്ഞ തരുന്നുണ്ട്.

1. മുറിയിലേക്ക് പോകുമ്പോള്‍ ഉദ്ദേശിക്കുന്ന ടാസ്‌ക് ഉച്ചത്തില്‍ പറയുക.

2. നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടത്തുന്നതായി ദൃശ്യവല്‍ക്കരിച്ച് കാണുക.

3. അടുത്ത മുറിയുടെ വാതിലില്‍ എത്തുമ്പോള്‍ ഒരു നിമിഷം നിന്ന് ലക്ഷ്യം മനസില്‍ ഒന്നുകൂടി ഉറപ്പിക്കുക

മിക്ക കേസുകളിലും ഇത് ചികിത്സിക്കേണ്ട സാഹചര്യം ഇല്ല. എന്നാല്‍ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ജോലികള്‍ എന്നിവ മറന്നുപോകുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് പേരുകള്‍, അപ്പോയിന്റ്‌മെന്റുകള്‍, ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്നിവയൊക്കെ മറന്നു പോകുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാണെന്ന് അര്‍ത്ഥം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+