Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ ബാത്ത്റൂമിൽ ആണോ ടൂത്ത് ബ്രഷ് വെയ്ക്കാറുള്ളത്, ഉടൻ ആ ശീലം നിർത്തിക്കോളൂ!

നിങ്ങൾ ബാത്ത് റൂമിൽ നിന്നാണോ പല്ല് തേക്കാറുള്ളത്. ചിലരൊക്കെ കുളിക്കാൻ പോകുന്ന സമയത്തായിരിക്കും പല്ല് തേക്കാറുള്ളത്. അതുകൊണ്ട് തന്നെ ടൂത്ത് ബ്രഷ് ബാത്ത്റൂമിൽ വെയ്ക്കുന്നുമുണ്ടാകും. എന്നാൽ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല. കാരണം അറിഞ്ഞാൽ നിങ്ങൾ ബാത്ത് റൂമിൽ ടൂത്ത് ബ്രഷ് വെച്ചിട്ടുണ്ടെങ്കിൽ ഉടൻ എടുത്ത് മാറ്റും.

ബാക്ടീരിയ ബ്രഷിലേക്ക്: നിങ്ങൾ ബാത്ത്റൂമിനകത്ത് ബ്രഷ് സൂക്ഷിക്കുമ്പോൾ ബാക്ടീരിയ നിങ്ങളുടെ ബ്രഷിലേക്ക് എത്തും. നിങ്ങൾ മലവിസർജനത്തിന് ശേഷം ഫ്ലഷ് ചെയ്യുമ്പോൾ ടോയ്ലറ്റിന്റെ അടപ്പ് അടയ്ക്കാതെയാണ് ഫ്ലഷ് ചെയ്യുന്നതെങ്കിൽ ബാക്ടീരിയ കലർന്ന വെള്ളത്തുള്ളികൾ ബ്രഷിലേക്ക് തെറിക്കാൻ സാധ്യത ഉണ്ട്.

Teeth nn

ബാക്ടീരിയ, പൂപ്പൽ, മലിനീകരണം: നിങ്ങളുടെ ടൂത്ത് ബ്രഷ് ടോയ്‌ലറ്റ് സീറ്റിനോട് എത്ര അടുത്താണ് വെച്ചിരിക്കുന്നത്. ഇത് ടോയ്ലറ്റിനോട് ചേർന്ന് ഇരിക്കുകയാണെങ്കിൽ, നിങ്ങളുടെ ബ്രഷ് വായുവിലൂടെയുള്ള കണങ്ങളുമായി സമ്പർക്കം പുലർത്താൻ സാധ്യതയുണ്ട്, ഇത് ബ്രഷിൽ ബാക്ടീരിയ എത്താൻ കാരണം ആയേക്കാം. കൂടാതെ, ബാത്ത്റൂം പരിസരം ഈർപ്പമുള്ളതായിരിക്കും, ഇത് നിങ്ങളുടെ ടൂത്ത് ബ്രഷിലെ ബാക്ടീരിയയുടെയും പൂപ്പലിന്റെയും വളർച്ചയെ കൂടുതൽ പ്രോത്സാഹിപ്പിക്കും.

ടൂത്ത് ബ്രഷ് വൃത്തിയായി സൂക്ഷിക്കുന്നത് എങ്ങനെ..

ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതിന് മുമ്പ് ടാപ്പ് വെള്ളത്തിനടിയിൽ നന്നായി കഴുകുക നിങ്ങളുടെ ടൂത്ത് ബ്രഷിന്റെ ഉപരിതലത്തിൽ അഴുക്ക് ഉണ്ടെങ്കിൽ അത് നീക്കാൻ ഇത് ഉപകാരപ്പെടും. കൂടാതെ, ഉപയോഗിച്ചതിന് ശേഷം, നിങ്ങളുടെ ടൂത്ത് ബ്രഷ് ഒരു ടൂത്ത് ബ്രഷ് ഹോൾഡറിലോ കപ്പിലോ വായുവിൽ ഉണങ്ങാൻ അനുവദിക്കുന്ന തരത്തിൽ സൂക്ഷിക്കാം.

ഒന്നിലധികം ടൂത്ത് ബ്രഷുകൾക്ക് പ്രത്യേക സോക്കറ്റുകൾ ഉള്ള കണ്ടെയ്‌നറുകളിൽ വെയ്ക്കാം. അവ പരസ്പരം സമ്പർക്കത്തിൽ വരാതെ നോക്കണം. വായുവിൽ ഉണക്കിക്കഴിഞ്ഞാൽ, നിങ്ങളുടെ ടൂത്ത് ബ്രഷ് വ‍ൃത്തിയായി എടുത്ത് വെയ്ക്കാം...

ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കലോ അല്ലെങ്കിൽ ബ്രഷിന്റെ രോമങ്ങൾ ദ്രവിച്ച് തുടങ്ങുമ്പോൾ അ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റണം. പഴകിയതോ ദ്രവിച്ചതോ ആയ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് ബാക്ടീരയ ഉണ്ടാവാൻ കാരണമാകും, മാത്രമല്ല പല്ല് ശരിയായി തേക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ടൂത്ത് ബ്രഷ് മാത്രം വൃത്തിയാക്കിയാൽ പോര ടൂത്ത് ബ്രഷ് ഹോൾഡർ പതിവായി കഴുകുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+