Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറിയന്‍ ഗ്ലാസ് സ്‌കിന്‍; ഇതൊക്കെ ശരിക്കും നമുക്കും കിട്ടുമോ? സൗന്ദര്യ വിദഗ്ധര്‍ പറയുന്നത്

അടുത്ത കാലത്താണ് സൗന്ദര്യ സംരക്ഷണത്തില്‍ കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ എന്ന ആശയം വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. കണ്ണാടി പോലെ തിളങ്ങുന്ന മുഖം വാഗ്ദാനം ചെയ്ത് നിരവധി ക്രീമുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. കൊറിയന്‍ സുന്ദരിമാരെ പോലെ മുഖത്ത് തിളക്കവും തുടിപ്പും ഉണ്ടാകാന്‍ ആഗ്രഹിച്ചാണ് പലരും ഈ ക്രീമുകള്‍ വാരിത്തേക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങള്‍ ഉള്‍പ്പെടെ ഗ്ലാസ് സ്‌കിന്നിന് വലിയ പ്രചാരം നല്‍കാറുണ്ട്.

ഇത്തരം ഗ്ലാസ് സ്‌കിന്‍ അവകാശവാദം ഇന്ത്യന്‍ ചര്‍മ്മത്തിന് അനുയോജ്യമാണോ എന്ന് പലരും ചിന്തിക്കാറില്ല. ഈ 'അള്‍ട്രാ സ്മൂത്ത് സ്‌കിന്‍' ഇന്ത്യന്‍ കാലാവസ്ഥയിലും അന്തരീക്ഷത്തിലും അനുയോജ്യമല്ല എന്നാണ് സൗന്ദര്യ സംരക്ഷണ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

skin

കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ എന്ന ആശയം എല്ലാവര്‍ക്കും അനുയോജ്യമല്ലെന്നാണ് ഡെര്‍മറ്റോളജിസ്റ്റായ ഡോ. മിക്കി സിംഗ് പറയുന്നത്. ഓണ്‍ലൈനില്‍ കാണുന്നത് പോലെയുള്ള ഗ്ലാസ് സ്‌കിന്‍ ഇന്ത്യന്‍ സ്‌കിന്നിന് അനുയോജ്യമല്ല. ഓരോ ചര്‍മത്തിന്റെയും സ്വഭാവം ജനിതക ഘടനയുമായി ബന്ധപ്പെട്ടതാണ്. പരസ്യങ്ങളില്‍ ഫോണിലെ ഫില്‍റ്റര്‍ ഉപയോഗിച്ചും പ്രത്യേക ലൈറ്റിംഗ് സംവിധാനം ഉപയോഗിച്ചുമൊക്കെ കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ എന്ന് തെറ്റിദ്ധരിപ്പിക്കാറുണ്ട്.

കൊറിയന്‍ ആളുകളുടെ ചര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളൊന്നും ഇന്ത്യന്‍ ചര്‍മ്മത്തിന് അനുയോജ്യമല്ലെന്നാണ് ഡോക്ടര്‍ മിക്കി സിംഗ് പറയുന്നത്. ഇന്ത്യന്‍ ചര്‍മ്മത്തിന് അതിന്റേതായ സൗന്ദര്യമുണ്ട്, അതിനൊപ്പം വെല്ലുവിളികളും ഉണ്ട്. ഇന്ത്യന്‍ ചര്‍മം കൂടുതല്‍ മെലാനിന്‍ സമ്പുഷ്ടമാണ്. ഇത് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സ്വാഭാവിക സംരക്ഷണം നല്‍കുന്നു.

ഇവിടുത്തെ ഉയര്‍ന്ന ഈര്‍പ്പം, പൊടി, മലിനീകരണം, ഭക്ഷണശീലം എന്നിവയൊക്കെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നതാണ്. ഇന്ത്യന്‍ ചര്‍മ്മത്തില്‍ മുഖക്കുരുവിനും കരുവാളിപ്പിനും കറുത്ത പാടുകള്‍ക്കുമൊക്കെ സാധ്യത കൂടുതലാണ്. അതുകൊണ്ട് പരസ്യങ്ങള്‍ക്ക് പിന്നാലെ പോകാതെ യുക്തിപരമായി ചിന്തിക്കാനാണ് ഡോക്ടര്‍ മിക്കി ആവശ്യപ്പെടുന്നത്. ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്.

ഗ്ലാസ് സ്‌കിന്‍ എന്നതിന് പകരം ആരോഗ്യകരമായ, മിനുസമാര്‍ന്ന, സ്വാഭാവിക നിറമുള്ള ചര്‍മ്മം സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അവര്‍ പറയുന്നു. മിനുസമാര്‍ന്ന ചര്‍മം എങ്ങനെ സ്വന്തമാക്കാം എന്നും ഡോക്ടര്‍ മിക്കി സിംഗ് നിര്‍ദേശിക്കുന്നു. നമ്മുടെ ചൂടുള്ള കാലാവസ്ഥയില്‍ പ്രതിദിനം രണ്ടര മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കണം. തേങ്ങാ വെള്ളം, വെള്ളരിക്ക അരച്ചത്, തൈര് എന്നിവയൊക്കെ മുഖത്ത് പുരട്ടാം. ഇവയെല്ലാം ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു, അതുവഴി മൃദുലമാര്‍ന്ന ചര്‍മ്മവും സ്വന്തമാക്കാം.

പഴങ്ങളും നട്ട്‌സും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുക. നെല്ലിക്ക, മാതള നാരങ്ങ, മഞ്ഞള്‍, തക്കാളി, ഇലക്കറികള്‍, ബദാം, വാള്‍നട്ട് എന്നിവയൊക്കെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം.

ദിവസവും അല്‍പനേരം യോഗ ചെയ്യുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇത് മുഖത്തും പ്രതിഫലിക്കും. യോഗയും നൃത്തവും വേഗത്തിലുള്ള നടത്തവും ഒക്കെ രക്തചക്രമണം വര്‍ധിപ്പിക്കുകയും അതുവഴി ചര്‍മ്മത്തിന്റെ തിളക്കം കൂടുകയും ചെയ്യും. ഏഴു മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങുന്നതും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+