നിങ്ങൾ സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കണം
ഫോണിനൊപ്പം നമ്മൾ എപ്പോഴും കൂടെ കരുതുന്ന ഒന്നാണ് ഇയർഫോൺ അല്ലെങ്കിൽ ഹെഡ് ഫോൺ. യാത്ര പോകുമ്പോഴെങ്ങാനും ഇയർഫോൺ എടുക്കാൻ എങ്ങാനും മറന്നാൽ പിന്നെ പറയേണ്ട. ഭൂരിഭാഗവും ഇയർഫോൺ ഉപയോഗിക്കുമ്പോൾ ചിലർ ഹെഡ് ഫോണാണ് ഉപയോഗിക്കാറുള്ളത്. പലപ്പോഴും നമ്മൾക്കുണ്ടാവുന്ന ഒരു സംശയമാണ് ഇയർഫോണാണോ അതോ ഹെഡ്‌ഫോണാണോ നല്ലത് എന്നത്? ശരിക്കും ഇത് നല്ലൊരു ചോദ്യമാണ്..കാരണം നമ്മുടെ കേൾവിയെ ബാധിക്കുന്ന കാര്യമാണല്ലോ ഇത്..
ഇയർഫോണിനേക്കാൾ നല്ലത് ഹെഡ്‌ഫോണുകളാണെന്നാണ് ഇ എൻ ടി സ്‌പെഷ്യലിറ്റ് ഡോ രചന മേത്ത പറയുന്നത്. ഇതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്. നമ്മൾ പാട്ട് കേൾക്കാനുമൊക്കെയായി ഒരുപാട് നേരം ചെവിക്കുള്ളിൽ ഇയർഫോൺ വെയ്ക്കാറുണ്ടാവുമല്ലോ, ഇയർഫോണുകൾ ഇയർ കനാലിനെ നേരിട്ടാണ് ബാധിക്കുക.. ഡോക്ടർ പറയുന്നു.

ഡോക്ടർ മേത്ത പറയുന്നത് പ്രകാരം ഇയർ കനാലിനുള്ളിൽ ഇയർഫോൺ തിരികുമ്പോൾ ചെവിക്കുള്ളിൽ ഇയർ വാക്‌സിനെ ആഴത്തിലേക്ക് തള്ളും ഇത് കൂതുതൽ തടസ്സം ഉണ്ടാവാൻ ഇടയാക്കും. അതുപോലെ ഇത് നമ്മുടെ ഇയർ ഡ്രമ്മിനെ നേരിട്ട് ബാധിക്കും വോളിയത്തിൽ സംഭവിക്കുന്ന വർധനവ് കേൾവിയെ ബാധിക്കാവുന്നതാണ്. ഇയർഫോൺ ചെവികളെ പൂർണമായും ബ്ലോക്ക് ചെയ്യുകയും അത് ഈർപ്പത്തിന് കാരണമാവുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുംബൈയിലെ നാനാവതി മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇ എൻടി ആൻഡ് സ്‌പൈൻ സർജറി യൂണിറ്റിലെ സീനിയർ കൺസൾട്ടന്റായ ഡോ അമോൽ പാട്ടീൽ പറയുന്നത് അനുസരിച്ച് , ഇയർഫോണുകളുടെ സ്ഥിരവും നീണ്ടതുമായ ഉപയോഗം, പ്രത്യേകിച്ച് ഉയർന്ന ശബ്‌ദത്തിലുള്ള ഇയർഫോണുകളുടെ ഉപയോഗം കേൾവി ശക്തി കുറയാൻ കാരണമാവുന്നു. . "കൂടാതെ, നഗര നഗരങ്ങളിൽ, ആംബിയന്റ് നോയ്‌സ് ലെവലുകൾ ഇതിനകം തന്നെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യപ്പെടുന്ന പരിധിക്ക് മുകളിലാണ്, ദീർഘനേരം ഇയർഫോണുകൾ ഉപയോഗിക്കുന്നതത് ശ്രവണ ശേഷിയെ വഷളാക്കുന്നു," ഡോ പാട്ടീൽ പറഞ്ഞു.
ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ഉയർന്ന അളവിലുള്ള എക്സ്പോഷർ പരിമിതപ്പെടുത്തുകയോ പരമാവധി 60 ശതമാനത്തിൽ താഴെ വോളിയം നിലനിർത്തുകയോ ചെയ്യുന്നതാണ് ഉചിതമെന്നാണ് പറയുന്നത് .
"നേരത്തേ കണ്ടെത്തുന്നതിനും ഇടപെടലിനുമായി പതിവ് ഓഡിറ്ററി ഹെൽത്ത് ചെക്കുകൾക്ക് വിധേയരാകുന്നതാണ് നല്ലത് എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇയർഫോൺ ആയാലും ഹെഡ് ഫോണായാലും ഉപയോഗിക്കുമ്പോൾ ഇപ്പറഞ്ഞ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications