Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിയ വിത്ത് ഇട്ട് വെള്ളം കുടിച്ചാൽ തടി കുറയുമോ ? ശരീരഭാരം കുറക്കാൻ എന്താണ് ചെയ്യേണ്ടത്?

ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും പോഷകങ്ങളുടെ കലവറയാണ് ചിയ വിത്തുകൾ. നാരുകൾ, വിറ്റാമിൻ ബി, ഇരുമ്പ്, പ്രോട്ടീൻ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ പ്രധാനമായും ആളുകൾ കഴിക്കുന്നത് തടി കുറക്കുകയെന്ന ഉദ്ദേശത്തോടെയാണ്. യഥാർത്ഥത്തിൽ ഇവ തടി കുറക്കാൻ നിങ്ങളെ സഹായിക്കുമോ? ചിയ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം

വയറിന്റെ ആരോഗ്യത്തിന്

28 ഗ്രാം ചിയ വിത്തുകളിൽ 9.8 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ദഹന ആരോഗ്യത്തിന് നാരുകൾ അത്യുത്തമമാണ്. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും ദഹനത്തിനും മറ്റും സഹായിക്കുന്ന കുടലിലെ നല്ല ബാക്ടീരിയകൾ വർധിക്കാനും സഹായിക്കുന്നു.

chia-seed-water2-

ഹൃദയാരോഗ്യത്തിന്

ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായതിനാൽ ചിയ വിത്തുകൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഇവ നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ

ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. കാരണം ഇവ കാർബോഹൈഡ്രേറ്റുകൾ പഞ്ചസാരയായി മാറുന്നതിൻ്റെ വേഗത കുറയ്ക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.

എല്ലുകളെ ശക്തിപ്പെടുത്തും

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ചിയ വിത്തിൽ അടങ്ങിയിട്ടുണ്ട്. ചിയ വിത്ത് വെള്ളം കുടിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കുമത്രേ.

ആരോഗ്യമുള്ള ചർമ്മത്തിനും

ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാൽ ചിയ വിത്തുകൾ ചർമ്മത്തിന് നല്ലതാണ്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഫ്രീ റാഡിക്കലുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ ജലാംശം നിലനിർത്തുകയും അതുവഴി ചർമ്മ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.

ചിയ വിത്ത് ചേർത്ത് വെള്ളം കുടിക്കുന്നത് ഗുണകരമോ?

ചിയ വിത്തുകൾ അവയുടെ വലുപ്പത്തേക്കാൾ 17 മടങ്ങ് കൂടുതൽ വെള്ളം ആഗിരണം ചെയ്യുമത്രേ. അതുകൊണ്ട് തന്നെ വെള്ളത്തിൽ കുതിർത്താൽ അവ വളരെ പെട്ടെന്ന് ഒരു ജെല്ലി രൂപത്തിൽ വീർത്ത് വരും. ഇത് വയറിൽ എത്തുമ്പോൾ സ്വാഭാവികമായും വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ചിയ വിത്തുകളിൽ താരതമ്യേന ഉയർന്ന കലോറിയുണ്ടെന്നതാണ്. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് പ്രകാരം ഏകദേശം 28 ഗ്രാം ചിയ വിത്തിൽ 138 കലോറി അടങ്ങിയിട്ടുണ്ട്. അതായത് വാരിവലിച്ച് ചിയ കഴിച്ചാൽ തടി കൂടുമെന്ന് സാരം. അതിനാൽ ചിയ വിത്ത് ഇട്ട വെള്ളം അമിതമായി കുടിക്കരുത്. ഒരു ദിവസം ഒരു ടേബിൾ സ്പൂൺ ചിയ വിത്ത് മാത്രം ഉപയോഗിക്കുന്നതാകും ഉത്തമം.

ചിയ വിത്ത് കഴിക്കാൻ പറ്റിയ സമയം

തലേന്ന് കുതിർത്ത് വെച്ച ചിയ വിത്തുകൾ അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്. വേണമെങ്കിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ഒപ്പം ചേർത്തും കഴിക്കാം. പ്രധാന ഭക്ഷണത്തിനൊപ്പം ഇവ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം ഇവ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ പൂർണമായി ലഭിക്കാതിരിക്കാൻ കാരണമായേക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+