വീട്ടുമുറ്റത്ത് മുല്ല നട്ടാൽ പാമ്പ് വരുമോ? നാട്ടിൽ പ്രചരിക്കുന്ന മിത്തുകളും അതിന് പിന്നിലെ സത്യങ്ങളും

'വീട്ടിൽ മുല്ലച്ചെടി വളർത്തല്ലേ പാമ്പ് വരും' എന്ന് മുത്തച്ഛനോ മുത്തശ്ശിയോ ഒക്കെ പറയുന്നത് നമ്മളിൽ പലരും കേട്ടിട്ടുളളതാണ്. ശരിക്കും മുല്ലച്ചെടി വളർത്തിയാൽ പാമ്പ് വീട്ടിലേക്ക് വരാനുളള സാധ്യത ഉണ്ടോ?

ഇത്തരത്തിൽ പല തെറ്റിദ്ധാരണകളും വീട്ടുമുറ്റത്ത് ചെടികൾ വളർത്തുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. കേൾക്കുമ്പോൾ തികച്ചും സത്യമാണെന്ന് തോന്നുമെങ്കിലും അവയിൽ ഭൂരിഭാഗത്തിനും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല എന്നതാണ് വസ്തുത.

Jasmin

1. മുല്ല നട്ടാൽ പാമ്പ് വരും

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒരു തെറ്റിദ്ധാരണയാണിത്. നല്ല മണമുള്ള പൂക്കളുണ്ടായിട്ടും പലരും വീട്ടുപറമ്പിൽ മുല്ല നടാൻ മടിക്കുന്നത് പാമ്പുകളെ പേടിച്ചാണ്. സത്യത്തിൽ മുല്ലച്ചെടിയുടെ മണമോ പൂക്കളോ കണ്ടല്ല പാമ്പുകൾ വരുന്നത്. മുല്ലച്ചെടികൾ തഴച്ചുവളരുമ്പോൾ അവയ്ക്കടിയിൽ തണുപ്പും തണലുമുള്ള അന്തരീക്ഷം ഉണ്ടാകുന്നു. കൂടാതെ ഇത്തരം കുറ്റിച്ചെടികൾക്കിടയിൽ ജീവിക്കുന്ന പ്രാണികളെയും പല്ലികളെയും ഭക്ഷിക്കാനും കൂടിയാണ് പാമ്പുകൾ ഇവിടെയെത്തുന്നത്. പടർന്ന് പന്തലിക്കുന്ന മറ്റേത് ചെടിയേയും പോലെ മാത്രമാണ് പാമ്പുകൾക്ക് മുല്ലയും.

2. കാപ്പിപ്പൊടി എല്ലാ ചെടികൾക്കും നല്ലതാണ്

കാപ്പിപ്പൊടി മണ്ണിലിടുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടുമെന്ന് പലരും കരുതുന്നു. കാപ്പിപ്പൊടി മണ്ണിൽ നൈട്രജൻ അളവ് കൂട്ടാനും മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുമെന്നത് സത്യമാണ്. എന്നാൽ ഇത് എല്ലാ ചെടികൾക്കും അനുയോജ്യമല്ല. കാപ്പിപ്പൊടിക്ക് നേരിയ തോതിൽ ആസിഡ് ഗുണമുണ്ട്. അതുകൊണ്ട് റോസ്, ചെമ്പരത്തി തുടങ്ങിയ ആസിഡ് മണ്ണ് ഇഷ്ടപ്പെടുന്ന ചെടികൾക്ക് മാത്രം ഇത് നല്ലതാണ്.

3. കത്തുന്ന വെയിലത്ത് ചെടി നനച്ചാൽ ഇലകൾ കരിഞ്ഞുപോകും

ഉച്ചവെയിലുള്ള സമയത്ത് ചെടിയുടെ ഇലകളിൽ വീഴുന്ന വെള്ളത്തുള്ളികൾ ലെൻസ് പോലെ പ്രവർത്തിച്ച് സൂര്യപ്രകാശത്തെ കേന്ദ്രീകരിക്കുകയും ഇലകൾ കരിച്ചു കളയുകയും ചെയ്യുമെന്ന് പലരും വിശ്വസിക്കുന്നു. വെള്ളത്തുള്ളികൾക്ക് ഇലകൾ കത്തിക്കാൻ തക്കവിധം സൂര്യപ്രകാശത്തെ കേന്ദ്രീകരിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

4. മുട്ടത്തോട് കീടങ്ങളെ പൂർണ്ണമായും അകറ്റും

ചെടികളുടെ ചുവട്ടിൽ മുട്ടത്തോട് പൊട്ടിച്ചിടുന്നത് കീടങ്ങളെയും ഒച്ചുകളെയും പൂർണ്ണമായും അകറ്റുമെന്നും വിശ്വാസമുണ്ട്. മുട്ടത്തോട് മണ്ണിൽ ലയിച്ച് കുറഞ്ഞ അളവിൽ കാൽസ്യം നൽകുമെന്നതും അതിന്റെ മൂർച്ചയുള്ള അരികുകൾ ചില മൃദുവായ കീടങ്ങൾക്ക് തടസ്സമാകുമെന്നതും ശരിയാണ്. എന്നാൽ ഇത് പൂർണ്ണമായ ഒരു പ്രതിരോധമാർഗ്ഗമല്ല.കീടനിയന്ത്രണത്തിന് ഇതൊരു ചെറിയ സഹായി മാത്രമാണ് മുട്ടത്തോട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma