മാങ്ങ ഷെയ്ക്ക് കുടിച്ചാൽ തടി കൂടുമോ?; വേനൽക്കാലത്ത് മാങ്ങ ഡയറ്റിൽ ഉൾപ്പെടുത്തണോ? അറിയാം
മാങ്ങാക്കാലമായി, ഇനി എവിടെ നോക്കിയാലും രുചികരമായ മാങ്ങകളായിരിക്കും. മാങ്ങ ഇഷ്ടമല്ലാത്ത ആളുകൾ ഉണ്ടോ അല്ലേ? രുചികൊണ്ട് മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് മാങ്ങ. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയെല്ലാം മാങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നങ്ങൾ മുതൽ ശരീര ഭാരം വർധിപ്പിക്കാൻ വരെ മാമ്പഴത്തിന് സാധിക്കും.
മാങ്ങ ധാരാളമായി കഴിച്ചാൽ തടി കൂടുമെന്നും മുഖക്കുരു ഉണ്ടാകുമെന്നൊക്കെ കരുതി മാങ്ങ ഉപേക്ഷിക്കുന്നവർ ധാരാളമുണ്ട്.. എന്നാൽ മിതമായ അളവില്‍ കഴിക്കുമ്പോള്‍ മാമ്പഴം നല്‍കുന്ന ആരോഗ്യനേട്ടങ്ങള്‍ അനവധിയാണ്. മാങ്ങ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന മറ്റ് ഗുണങ്ങൾ എന്താണെന്ന് കൂടി പരിശോധിക്കാം. പ്രത്യേകിച്ച് മാങ്ങ ഷെയ്ക്കുകൾ.

ഹൃദയാരോഗ്യത്തിന് മികച്ചതാണ് മാങ്ങ
മാമ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണട്്. ഈ മൂലകങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല പൾസ് സാധാരണ നിലയിലാക്കാനും ഇവ സഹായിക്കുന്നു. മാമ്പഴത്തിൽ കാണപ്പെടുന്ന മറ്റൊരു പദാർത്ഥമായ മാംഗിഫെറിൻ ഹൃദയത്തിൻ്റെ ആരോഗ്യം വർധിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കുന്നു
മാമ്പഴത്തിൽ ബീറ്റാ കരോട്ടിൻ എന്ന രാസവസ്തു ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതാണ് മാമ്പഴത്തിന് മഞ്ഞ നിറം നൽകാൻ സഹായിക്കുന്നത്. മാമ്പഴത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിലൊന്ന് കൂടിയാണ് ബീറ്റാ കരോട്ടിൻ. മാങ്ങയിലെ ഫ്രീ റാഡിക്കലുകളും ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കാൻസറിനെ തടയുകയും ചെയ്യുന്നു.
ആൻറി ഓക്സിഡൻറുകൾ
മാമ്പഴത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന സംയുക്തങ്ങളാണ് ആൻ്റിഓക്‌സിഡൻ്റുകൾ. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ഇവ സഹായിക്കും. മാത്രമല്ല കാൻസറിന് കാരണമായേക്കാവുന്ന ഓക്സിഡേറ്റീവ് ഡാമേജിൽ നിന്നും സംരക്ഷിക്കാനും മാങ്ങയിൽ അടങ്ങിയിരിക്കുന്ന മാംഗഫെറിന് സാധിക്കും.
ചർമ്മ സംരക്ഷണത്തിന്
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന നിരവധി വിറ്റാമിനുകളും ധാതുക്കളും മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, ഇ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇവ നേരിട്ട് ചർമ്മത്തിൽ ഉപയോഗിക്കുകയും ചെയ്യാം. പല ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിലും ഇത് ഉൾപ്പെടുത്തുന്നതും ഇതുകൊണ്ട് തന്നെയാണ്.
ദഹനപ്രശ്നങ്ങൾക്കും പരിഹാരമാണ്
മാങ്ങ കഴിക്കുന്നത് ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ലയിക്കാത്ത നാരുകൾ ദഹനവ്യവസ്ഥയിൽ വിഘടിക്കില്ല. അതുകൊണ്ട് തന്നെ മലമൂത്ര വിസർജനം എളുപ്പമാക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും അമിതമായാൽ അമൃതവും വിഷമാണെന്ന് കേട്ടിട്ടില്ലേ. നിങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രം മാങ്ങകൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ












Click it and Unblock the Notifications