Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളോടാണ്..! രാത്രിയില്‍ ഈ പ്രശ്‌നം നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍

മനുഷ്യരുള്‍പ്പടെ എല്ലാ ജീവജാലങ്ങള്‍ക്കും ഏറ്റവും പ്രധാനമായും വേണ്ട ഒന്നാണ് കൃത്യമായ ഉറക്കം. നമ്മുടെ ജീവിതത്തലെ മൂന്നിലൊന്ന് ഭാഗവും നമ്മള്‍ ഉറങ്ങിയാണ് ചെലവഴിക്കുന്നത്. ഒരു മനുഷ്യന് കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു മനുഷ്യന്റെ ശരീരവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ ഉറക്കത്തെ സ്വീധീനിക്കുന്നുണ്ട്.

സ്ത്രീകളെ സംബന്ധിച്ച് ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉറക്കത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തിലുടനീളം സ്ത്രീകളുടെ ഉറക്കചക്രത്തില്‍ ഹോര്‍മോണുകളുടെയും ഹോര്‍മോണ്‍ മാറ്റങ്ങളുടെയും സ്വാധീനം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഉറക്കം.

sleep

പ്രായം കൂടുംതോറും മനുഷ്യര്‍ ഉറങ്ങുന്ന സമയം കുറഞ്ഞുവരും. നവജാതശിശുക്കള്‍ പ്രതിദിനം 16 മുതല്‍ 18 മണിക്കൂര്‍ വരെ ഉറങ്ങും. എന്നാല്‍ കൗമാരത്തിലേക്ക് എത്തുമ്പോള്‍ ഒമ്പത് മുതല്‍ പത്ത് മണിക്കൂറായി കുറയും. മുതിര്‍ന്നവര്‍ ശരാശരി ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് കണക്ക്. എന്നാല്‍ പ്രായമായ ആളുകള്‍ക്ക് കുറച്ച് സമയം മാത്രമേ ഉറങ്ങാന്‍ കഴിയുകയുള്ളൂ.

എന്നാല്‍ സ്ത്രീകളും പുരുഷന്മാരും എങ്ങനെ ഉറങ്ങുമെന്നത് വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം ഉറക്കം ലഭിക്കുന്നു, മാത്രമല്ല സ്ത്രീകള്‍ മൊത്തത്തില്‍ ഉണര്‍ന്നിരിക്കുന്ന സമയം കുറവാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും ഉറക്കമില്ലായ്മ അനുഭവപ്പെടാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ 40% കൂടുതലാണ് സ്ത്രീകള്‍ക്കാണ്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഹോര്‍മോണുകളും ഉറക്കവും തമ്മില്‍ സങ്കീര്‍ണമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍, മെലറ്റോണിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ സ്ത്രീകളുടെ ഉറക്ക രീതികളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് മികച്ച ഉറക്കം ലഭിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് നോക്കാം.

കൃത്യമല്ലാത്ത ഉറക്ക പാറ്റേണുകള്‍ ഒരു വ്യക്തിയുടെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്, ജീവിത നിലവാരം, ആരോഗ്യം, എന്നിവയെ ബാധിക്കുമെന്നതിനാല്‍ ഉറങ്ങുന്നതിനും എഴുന്നേല്‍ക്കുന്നതിനും കൃത്യമായ സമയം പാലിക്കുക.

ഉറക്ക ചക്രത്തെ സ്വാധീനിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ കൂടുതലായും ഇരുട്ടിലാണ് പുറത്തേക്ക് വരുക. ഈ സമയത്ത് മുറിയിലെ പ്രകാശം കണ്ണിലേക്ക് പ്രവേശിക്കുമ്പോള്‍, റെറ്റിനയിലെ കോശങ്ങള്‍ അത് തിരിച്ചറിയുകയും തലച്ചോറിന് മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഉറക്കത്തെ കാര്യമായി ബാധിക്കും. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോള്‍ കഴിയുന്നതും വെളിച്ചം ഒഴിവാക്കുക.

ഉറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെങ്കിലും കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ നോക്കുന്നത് നിര്‍ത്തിവയ്ക്കുക. ബെഡ്‌റൂമിലേക്ക് ഇവയുടെ ഉപയോഗം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യ വിദഗ്ദരുടെ സഹായം തേടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+