Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസിഒഎസ് അലട്ടുന്നുണ്ടോ ? എന്തൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തണം, എന്തൊക്കെ ഒഴിവാക്കാം ?

ഇന്ന് സ്ത്രീകളിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോ​ഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പി സി ഒ എസ്). അണ്ഡാശയത്തിന് പുറമെ ചെറിയ മുഴകൾ കാണപ്പെടുന്ന അവസ്ഥായണിത്. സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം, ആർത്തവം ക്രമംതെറ്റൽ, വന്ധ്യത, ശരീരഭാരം വർദ്ധിക്കൽ എന്നിങ്ങനെ പി സി ഒ എസ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഇവയ്ക്ക് പുറമെ ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വിഷാദം, എൻഡോമെട്രിയൽ ക്യാൻസർ സാധ്യത എന്നിങ്ങനെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം.

ഈ അവസ്ഥയ്ക്ക് പരിഹാരമായി പ്രത്യേകം ഡയറ്റ് പ്ലാനുകളൊന്നും നിർദേശിക്കപ്പെടുന്നില്ലെങ്കിലും ചില ഭക്ഷണക്രമങ്ങൾ ഇതിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കുടാതെ കൃത്യമായ വ്യായാമവും ഇതുമൂലം ഉണ്ടാകുന്ന അപകടം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. ഇത്തരത്തിൽ പി സി ഒ എസ് ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയാം.

pcod1

പിസിഒഎസുള്ളവർക്ക് ഫ്രഷായിട്ടുള്ള ഏതു ഭക്ഷണവും ​കഴിക്കാമെന്നും പ്രൊസസ്ഡ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമായ കൊഴുപ്പും മധുരവും ഒഴിവാക്കൻ ശ്രദ്ധിച്ചാൽ മതിയെന്നുമാണ് ചിലർ ​ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇവർക്ക് പൊതുവെ ​ഗുണകരമാകുന്നതാണ് ഫൈബർ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ. കൂടാതെ സാൽമൺ, ട്യൂണ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ. ചീര ഉൾപ്പെടെയുള്ള ഇരുണ്ട ഇലക്കറികൾ.

ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, ചെറി തുടങ്ങിയ ഇരുണ്ട ചുവപ്പ് നിറത്തിലുള്ള പഴങ്ങൾ. ബ്രോക്കോളി, കോളിഫ്ലവർ, ഡ്രൈഡ് ബീൻസ്, മറ്റ് പയർവർ​ഗങ്ങൾ, ഒലിവ് ഓയിൽ, അവോക്കാഡോ, പൈൻ നട്ട്സ്, വാൽനട്ട്, ബദാം, പിസ്ത, മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ്, മഞ്ഞൾ, കറുവപ്പട്ട തുടങ്ങിയവ. ഇവയ്ക്ക് പുറമെ പിസിഒഎസ് ഉള്ളവർ കൃത്യമായ വ്യായാമത്തിലൂടെ ശരീരഭാരം കുറിയ്ക്കുന്നതും ഇതിന്റെ ആഘാതം കുറയ്ക്കാൻ സഹായകരമാകും.

എന്ത് കഴിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ ഒഴിവാക്കണം എന്നതും. പി സി ഒ എസ് സൃഷ്ടിക്കുന്ന അപകടങ്ങളായ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശരീരഭാരം വർദ്ധിക്കൽ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ നേരിടാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ​നമ്മെ സഹായിക്കും. പി സി ഒ എസ് ഉള്ളവർ പ്രൊസസ്ഡ് ഫുഡുകൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. പേസ്ട്രീസ്, വൈറ്റ് ബ്രെഡ്, ഫാസ്റ്റ് ഫൂഡ്, വറുത്ത ഭക്ഷണങ്ങൾ, സോഡകളും എനർജി ഡ്രിങ്കുകളും പോലുള്ള മധുര പാനീയങ്ങൾ, ഹോട്ട് ഡോഗ്, സോസേജുകൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. കൂടാതെ റെഡ് മീറ്റും കുറയ്ക്കാൻ ശ്രദ്ധിക്കണം. ഉപ്പിന്റെ അളവും ഇത്തരക്കാർ പരിമിതപ്പെടുത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+