Get Updates
Get notified of breaking news, exclusive insights, and must-see stories!

Work From Home: കിടക്കയിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? സ്ഥിരമായാൽ എന്ത് സംഭവിക്കും? അറിയാം

കിടക്ക വിശ്രമിക്കാനുള്ളതാണ്. അവിടേക്ക് ജോലിയെ കൊണ്ടുവരുന്നത് എത്രത്തോളം ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഓഫീസിൽ പോകാതെ സ്വന്തം വീട്ടിലെ കിടക്കയിലോ കസേരയിലോ ഇരുന്ന് ജോലി ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരുണ്ടോ.. കോവിഡ് കാലമാണ് പലർക്കും അത് യാഥാർഥ്യമാക്കിയത്.

പക്ഷേ കിടക്ക ഓഫിസ് ആയി മാറു​മ്പോൾ കുറേയേറെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. വർക്ക് ഫ്രം ഹോമിനൊപ്പം വർക്ക് ഫ്രം ബെഡും മലയാളി ശീലിച്ചുകഴിഞ്ഞു. രാവിലെ എണീറ്റ് നേരെ ലാപ്ടോപ്പിന്റെ മുന്നിലേക്ക് എന്നതാണ് ഇന്ന് ഒരുപാടുപേരുടെ റുട്ടീൻ. ഉറങ്ങുന്നതുവരെ ബെഡ് ആകും നമ്മുടെ ഓഫിസ്. നിലവിൽ ജോലിചെയ്യുന്നവരിൽ പത്തിൽ ഒരാൾ വർക്ക് ഫ്രം ബെഡ് ചെയ്യുന്നവരാണ് എന്നാണ് കണക്കുകൾ. യുവാക്കളാണ് ഇവരിൽ 90 ശതമാനം പേരും.

Work from Home

കസേരയില്ലാഞ്ഞിട്ടോ?

മേശയും കസേരയുമൊന്നും ഇല്ലാഞ്ഞിട്ടല്ല ഇങ്ങനെ. ഭക്ഷണം കഴിക്കലും ജോലിയും വിശ്രമവും എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു എന്നതാണ് വർക് ഫ്രം ബെഡ് എന്ന കൺസപ്റ്റിനെ ആളുകൾ ഏറ്റെടുക്കാൻ കാരണം. എന്നാൽ ഇതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നുമാത്രം.

ബെഡിലെ ഓഫിസും ആരോഗ്യവും

നിരവധി കമ്പനികൾ വർക് ഫ്രം ഹോം സംവിധാനമാണ് ഇപ്പോൾ നടപ്പാകുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ വീട്ടിലിരുന്ന് ഇങ്ങനെ ജോലി ചെയ്യുന്നുമുണ്ട്. കിടക്കയിൽ ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കിടക്കയിലിരിക്കുമ്പോൾ കഴുത്ത്, പുറം, ഇടുപ്പ് എന്നിവക്ക് കൂടുതൽ സ്ട്രസ് അനുഭവപ്പെടും. യുഎസിലെ മയോ ക്ലിനിക്കിലെ ഹെൽത്ത് കെയർ സിസ്റ്റം ടീം പറയുന്നു, ''ഇത് അത്ര നല്ല ഒരു രീതിയല്ല. ജോലിചെയ്യാൻ വർക് ഫ്രം ബെഡ് എന്ന ഓപ്ഷൻ തെരഞ്ഞടുക്കാതിരിക്കുക. ചെറുപ്പക്കാർ കൂടുതലായി ഇതിന് അടിമപ്പെടുകയാണ്. അവർക്ക് ഇപ്പോൾ ഇത് ഒരു വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടില്ല. എന്നാൽ പിന്നീട് പുറംവേദനയടക്കം ഒപ്പം കൂടും. ചിലർക്ക് നേരത്തേതന്നെ ഈ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. ചിലർക്ക് വൈകിയാകും അറിയുക. പ്രായമാകുമ്പോൾ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വലുതാകും. തലവേദന സ്ഥിരം അസുഖമാകും. പുറം വേദന, ആർത്രൈറ്റിസ് തുടങ്ങിയവ കഠിനമാവും. എല്ലുകൾ, അസ്ഥികൾ, കഴുത്തിലെ പേശികൾ എന്നിവക്ക് വേദന തുടങ്ങും. .'

കിടക്കയിൽ കിടന്ന് ജോലി ചെയ്യാൻ അത്ര ഇഷ്ടമുള്ളവരാണെങ്കിൽ ആദ്യം നല്ല ബെഡുകൾ തെരഞ്ഞെടുക്കണം. നിവർന്ന് കസേരയിൽ ഇരിക്കുന്നതുപോലെ ബെഡി​നെ മാറ്റാൻ കഴിയണം. ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ പൊസിഷൻ മാറ്റി ഇരിക്കണം. തലയിണ അരക്കെട്ടിന്റെ സപ്പോർട്ടിനായി വെക്കാൻ ശ്രദ്ധിക്കണം. കാൽമുട്ടിന് താഴെയും തലയിണകൾ വെക്കണം. ഡിസ്‍പ്ലേ അൽപ്പം ദൂരെയാണെന്ന് ഉറപ്പാക്കണം. കണ്ണിന്റെറ ലെവലിലേക്ക് ഡിസ്‍പ്ലേ അഡ്ജസ്റ്റ് ചെയ്ത് വെക്കണം. വയറിൽ വെച്ച് കീബോർഡിൽ ടൈപ്പ് ചെയ്യരുത്. കഴുത്തിലും കൈമുട്ടിലും സമ്മർദ്ദം വരാതെ നോക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+