ശരീരഭാരം എങ്ങനെ കുറയ്ക്കാം? 2023 ൽ ഗൂഗിളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വീട്ടുവൈദ്യങ്ങൾ..
ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലാണ് നിങ്ങളെങ്കിൽ തീർച്ചയായും ഗൂഗിളിൽ തിരഞ്ഞുകാണും. വീട്ടിൽ ഇരുന്ന് തന്നെ എങ്ങനെയാണ് തടി കുറയ്ക്കാൻ സാധിക്കുക, തടി കുറയ്ക്കാൻ എന്തൊക്കെയാണ് വീട്ടു വൈദ്യങ്ങൾ എന്നിങ്ങനെ നിങ്ങൾ തിരഞ്ഞുകാണും.
ഇപ്പോൾ 2023 ൽ ശരീരഭാരം കുറയ്ക്കാൻ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വീട്ടുവൈദ്യങ്ങളും അതിന് ലഭിച്ച റിസൾട്ടുകളും നോക്കാം. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും കൂടുതൽ തിരഞ്ഞ 7 വീട്ടുവൈദ്യങ്ങളാണ് പറയാൻ പോകുന്നത്.

1. ചെറുനാരങ്ങ വെള്ളം: ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് നാരങ്ങ വെള്ളം. രാവിലെയും ഭക്ഷണത്തിന് മുമ്പോ ശേഷമോ വെറും വയറ്റിൽ ഇത് കുടിക്കാം. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്ന മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുമെന്ന് പറയപ്പെടുന്നു.
2. ജീരകവും അയമോദകവും: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധ വ്യജ്ഞനങ്ങളിൽ ഒന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഹോർമോൺ ബാലൻസ് നിയന്ത്രിക്കാനും നല്ലതാണ്.
3. വെളുത്തുള്ളി: ദിവസവും രണ്ട് അല്ലി വെളുത്തുള്ളി ചവയക്കുന്നത് മെറ്റ ബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിലെ ഊർജ്ജ നില വർദ്ധിപ്പിക്കും.
4: ആപ്പിൾ സിഡാർ വിനെഗർ: കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ദിവസവും ഒരു സ്പൂൺ ചെറുചൂട് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.
5. കുരുമുളക്: ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും വളരെ സഹായകമാണ്. സലാഡിൽ ചേർത്ത് കഴിക്കാം.
6. കറുപ്പട്ട: ശരീരഭാരം കുറയ്ക്കാൻ കറുവപ്പട്ടിയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളം തിളപ്പിക്കുക അതിലേക്ക് ഒരു കഷണം കറുവപ്പട്ട ചേർക്കുക. അരിച്ചെടുത്ത് ഒരു ടീസ്പൂൺ തേൻ അല്ലെങ്കിൽ നാരങ്ങ നീര് ചേർത്ത് കുടിക്കാം,
7. ഉലുവ: ശരീര ഭാരം കുറയ്ക്കാൻ ഉലുവ നല്ലതാണ്. സൂപ്പിലോ മറ്റ് ഭക്ഷണത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്. അല്ലെങ്കിൽ 1 - 2 ടേബിൾ സ്പൂൺ രാത്രി മുഴുവൻ കുതിർത്ത് വെച്ച് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കാം.












Click it and Unblock the Notifications